Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാട്ടിലെത്തിയ കനകദുർഗയ്ക്ക് അമ്മായിഅമ്മയുടെ തല്ലിന് പുറമെ നാമജപ പ്രതിഷേധവും; ആശുപത്രിക്ക് മുന്നിൽ പൊലീസ് സുരക്ഷ

നാട്ടിലെത്തിയ കനകദുർഗയ്ക്ക് അമ്മായിഅമ്മയുടെ തല്ലിന് പുറമെ നാമജപ പ്രതിഷേധവും; ആശുപത്രിക്ക് മുന്നിൽ പൊലീസ് സുരക്ഷ

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേരി: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനം നടത്തിയ കനകദുർഗയ്ക്കെതിരെ പ്രതിഷേധം. കനകദുർഗയെ പ്രവേശിപ്പിച്ചിരിക്കുന്ന മഞ്ചേരി മെഡിക്കൽ കോളേജിന് മുൻപിലാണ് നാമജപ പ്രതിഷേധം നടക്കുന്നത്. ബിജെപി ആർ.എസ്.എസ് സംഘപരിവാർ, കർമസമിതി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ആശുപത്രിക്ക് മുൻപിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ജനുവരി രണ്ടിന് ശബരിമല ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും പൊലീസ് സംരക്ഷണത്തിലാണ് ദിവസങ്ങളായി കഴിഞ്ഞിരുന്നത്. സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണിയും ഇവർക്കു നേരെ ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിൽ ദർശനത്തിന് ശേഷം പലയിടങ്ങളിയായി മാറി താമസിച്ച ഇരുവരും ഇന്നലെയാണ് സ്വന്തം വീട്ടുകളിലേക്ക് മടങ്ങിയത്.ഇന്ന് പുലർച്ചെയായിരുന്നു കനകദുർഗ വീട്ടിൽ തിരിച്ചെത്തിയത്. തിരിച്ചെത്തുന്ന വിവരം അറിഞ്ഞ് പൊലീസ് വീടിന് നേരത്തെ തന്നെ സംരക്ഷണം നൽകിയിരുന്നു. എന്നാൽ വീട്ടിൽ ചെന്ന ഇവരെ ഭർത്താവിന്റെ അമ്മ മർദിക്കുകയായിരുന്നെന്ന് കനകദുർഗ പറഞ്ഞിരുന്നു. പൊലീസ് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിലായികുന്നു ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് മഞ്ചേരി മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു. വീട്ടിൽ കയറിയ ഉടനെ തന്നെ ഭർത്താവിന്റെ അമ്മ മർദ്ദിക്കുകയായിരുന്നെന്നും അമ്മയെ താൻ തിരിച്ചുതല്ലിയെന്ന രീതിയിലുള്ള വാർത്തകൾ തെറ്റാണെന്നും കനകദുർഗ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP