Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിലെ ശുദ്ധിക്രിയയിൽ തെറ്റായി ഒന്നുമില്ല; അത് കോടതി അലക്ഷ്യമാവുകയും ഇല്ല; തന്ത്രി കോടയലക്ഷ്യ നടപടികൾ നേരിടേണ്ടിവരില്ലെന്ന് റിട്ട. ജില്ലാ ജഡ്ജി

ശബരിമലയിലെ ശുദ്ധിക്രിയയിൽ തെറ്റായി ഒന്നുമില്ല; അത് കോടതി അലക്ഷ്യമാവുകയും ഇല്ല; തന്ത്രി കോടയലക്ഷ്യ നടപടികൾ നേരിടേണ്ടിവരില്ലെന്ന് റിട്ട. ജില്ലാ ജഡ്ജി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ ആചാരലംഘനം നടന്നതിനെ തുടർന്ന് തന്ത്രി നടത്തിയ ശുദ്ധിക്രിയ ശരിയാണെന്നും അതിന്റെ പേരിൽ കോടതിയലക്ഷ്യ നടപടികൾ തന്ത്രി നേരിടേണ്ടി വരില്ലെന്ന് റിട്ട. ജില്ലാ ജഡ്ജി എസ്.എസ് വാസൻ. തിരുവനന്തപുരത്ത് 20ന് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കുയായിരുന്നു അദ്ദേഹം. ദേവന്റെ പിത്യസ്ഥാനീയനാണ് തന്ത്രി. ശബരിമലയിൽ ചിലർ മനപ്പൂർവ്വം ആചാരലംഘനം നടത്തി ഈശ്വര ചൈതന്യത്തേയും വിശ്വാസങ്ങളെയും അവഹേളിക്കുകയാണ്. പുനപരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദംകേൾക്കാമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. അതുകൊണ്ട് 2018 സെപ്റ്റംബർ 22ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി അവസാനവാക്കല്ല. ശരണം വിളിച്ചതിന്റെ പേരിൽ നിരപരാധികളായ അയ്യപ്പഭക്തരെയാണ് കള്ളക്കേസിൽപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻനായർ അധ്യക്ഷത വഹിച്ചു. ശബരിമലയിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും വേണ്ടരീതിയിൽ കോടതിയിൽ ബോധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. സർക്കാർ സ്പോൺസേർഡ് സഘർഷമാണ് സംസ്ഥാനത്തുണ്ടായതെന്നും ജി.മാധവൻ നായർ പറഞ്ഞു. അയ്യപ്പഭക്തർക്കൊപ്പം മാതാ അമ്യതാന്ദമയി ഉണ്ടാകുമെന്ന് മാതാ അമ്യതാനന്ദമയി മഠത്തിലെ സ്വാമി ശിവാമ്യത ചൈതന്യ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രത്തെ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിനെ ചെറുക്കേണ്ടത് ഓരോ ഹൈന്ദവ വിശ്വാസികളുടേയും ആവശ്യമാണ്. അയ്യപ്പഭക്ത സംഗമം യുഗപരിവർത്തനത്തിന് തുടക്കമാകട്ടെ എന്നും സ്വാമി പറഞ്ഞു.

ശബരിമല കർമ്മസമിതിയുടെ രക്ഷാധികാരിയും ശബരിമല മുൻ മേൽശാന്തിയുമായ ഗോശാല വാസുദേവൻ നമ്പൂതിരി, കർമ്മസമിതി ദേശീയസമിതി അംഗം പ്രൊഫ.പി. തങ്കമണി, കാലടി ബോധാനന്ദാശ്രമത്തിലെ സ്വാമി ഹരിഹരാനന്ദ സരസ്വതി അയ്യപ്പഭക്ത സംഗമത്തിന്റെ ജനറൽ കൺവീനൻ ടി.വി പ്രസാദ് ബാബു, കൺവീനർ ദേവീദാസ് തുടങ്ങിയവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP