Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളം മനുഷ്യക്കടത്തിന്റെ പ്രധാനമാർഗമായി മാറിയിട്ട് നാളുകളായി; മുനമ്പം മനുഷ്യക്കടത്ത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് രമേശ് ചെന്നിത്തല

കേരളം മനുഷ്യക്കടത്തിന്റെ പ്രധാനമാർഗമായി മാറിയിട്ട് നാളുകളായി; മുനമ്പം മനുഷ്യക്കടത്ത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുനമ്പം ഹാർബറിൽ നിന്ന് കുട്ടികൾ അടങ്ങുന്ന 43അംഗ സംഘം കടൽമാർഗം ആസ്‌ത്രേലിയയിലേക്ക് കടന്നത് സംസ്ഥാന ഇന്റലിജൻസ് സംവിധാനത്തിന്റെയും, ആഭ്യന്തര വകുപ്പിന്റെയും വീഴ്ചമൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കേരളം മനുഷ്യക്കടത്തിന്റെ പ്രധാനമാർഗമായി മാറിയിട്ട് കുറെ നാളുകളായി. ഡൽഹിയിൽ നിന്ന് കുട്ടികൾ അടങ്ങുന്ന 43 അംഗ സംഘം ചെന്നൈ വഴി കേരളത്തിലെത്തുകയും, ചെറായിയിലെ റിസോർട്ടുകളിലും, ലോഡ്ജുകളിലും ദിവസങ്ങളോളം മുറിയെടുത്ത് താമസിക്കുകയും ചെയ്തിട്ടും സംസ്ഥാന ഇന്റലിജൻസ് സംവിധാനം അറിയാത്തത് വൻ വീഴ്ചയും അനാസ്ഥയുമാണ്.

ഇതിന് മുമ്പും പലതവണ മുനമ്പം ഹാർബറിലൂടെ രാജ്യാന്തര മനുഷ്യക്കടത്ത് നടന്നിട്ടിട്ടുണ്ട്. രണ്ട് ബോട്ടുകളിലായി ഒരു മാസത്തേക്കുള്ള ഭക്ഷണവും വെള്ളവും ശേഖരിച്ച് കൊണ്ടാണ് ഈ സംഘം മുനമ്പത്ത് നിന്ന് യാത്ര തിരിച്ചതെന്നും റിപ്പോർട്ടുണ്ട്. കോസ്റ്റ് ഗാർഡിന് കോടികളാണ് ചെലവിടുന്നത്. അവർ എന്താണ് ചെയ്യുന്നത്? രാജ്യാന്തര മനുഷ്യക്കടത്ത് സംഘങ്ങൾക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടെന്ന വാർത്തകൾ നിരന്തരം പുറത്ത് വന്നിരുന്നു. കൊച്ചി അടക്കമുള്ള സ്ഥലങ്ങളിൽ ഇതിന്റെ കണ്ണികൾ സജീവമാണ്.

ശ്രീലങ്കയിൽ ആഭ്യന്തര യുദ്ധം അവസാനിച്ച ശേഷം അവിടെ നിന്നുള്ളവരെ ആസ്‌ത്രേലിയ- യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൽ എത്തിക്കാനുള്ള മനുഷ്യക്കടത്ത് സംഘങ്ങൾ ദക്ഷിണേന്ത്യയിൽ വ്യാപകമാണ്. കേരളതീരത്ത് സുരക്ഷ താരതമ്യേനേ കുറവാണ് എന്ന വിശ്വാസമാണ് ഇവരെ മുനമ്പം പോലുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. ദിവസങ്ങളോളം ഇവർ മുനമ്പത്തും പരിസര പ്രദേശങ്ങളിലും തങ്ങിയിട്ടും ലോക്കൽ പൊലീസും, ഇന്റലിജൻസും ഇതറിഞ്ഞില്ലന്ന് പറയുന്നത് വലിയ അത്ഭുതമാണ്. ഇവർക്ക് ബോട്ടുൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങളും, ഇനന്ധനവും, ഭക്ഷണവും നൽകിയവരെക്കുറിച്ച് സംസ്ഥാന സർക്കാർ ഗൗരവതരമായി അന്വേഷിക്കണമെന്നും, ഏതെങ്കിലും ഉദ്യേഗസ്ഥർക്ക് ഇക്കാര്യത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP