Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുപത് വയസിൽ വൃക്കമാറ്റി വയ്ക്കൽ ശസത്രക്രിയയിലൂടെ തിരികെ കിട്ടിയ ജീവിതത്തിൽ ഷിബാബ് നേടിയെടുത്തത് സർക്കാർ ജോലി; മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ ക്ലർക്കായി സേവനം തുടരുമ്പോൾ വിധി വീണ്ടും വൃക്കരോഗത്തിന്റെ രൂപത്തിലെത്തി; വൃക്കദാനം ചെയ്യാൻ ഭാര്യ തയ്യാറായപ്പോഴും ഇരുപത് ലക്ഷം രൂപ ചികിത്സാ ചെലവ് കണ്ടെത്താൻ വഴിയില്ലാതെ നിന്നു; കാണാതെ പോകരുത് ഷിഹാബിന്റെ ജീവിത ദുരിതം

ഇരുപത് വയസിൽ വൃക്കമാറ്റി വയ്ക്കൽ ശസത്രക്രിയയിലൂടെ തിരികെ കിട്ടിയ ജീവിതത്തിൽ ഷിബാബ് നേടിയെടുത്തത് സർക്കാർ ജോലി; മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ ക്ലർക്കായി സേവനം തുടരുമ്പോൾ വിധി വീണ്ടും വൃക്കരോഗത്തിന്റെ രൂപത്തിലെത്തി; വൃക്കദാനം ചെയ്യാൻ ഭാര്യ തയ്യാറായപ്പോഴും ഇരുപത് ലക്ഷം രൂപ ചികിത്സാ ചെലവ് കണ്ടെത്താൻ വഴിയില്ലാതെ നിന്നു; കാണാതെ പോകരുത് ഷിഹാബിന്റെ ജീവിത ദുരിതം

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: വിധിയോട് പടവെട്ടി നേടിയ ജീവിതത്തിൽ പിന്നീട് സർക്കാർ ജോലി വരെ നേടി കൊടുത്തു! പക്ഷേ. പരീക്ഷണങ്ങൾ എപ്പോഴും ഷിഹാബ് അബ്ദുൾ ഖാദറിന് വേട്ടയാടിയത് വൃക്കരോഗത്തിന്റെ രൂപത്തിലായിരുന്നു.20 വയസിൽ വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ കിട്ടിയതാണ് ഷിഹാബിന്. എന്നാൽ ജീവിതത്തിന്റെ പുതിയ പ്രതീക്ഷയിൽ ഷിഹാബിന് സർക്കാർ ഉദ്യോഗം ലഭിച്ചു. മൂവാറ്റുപുഴയിലെ ബ്ലോക്ക് പഞ്ചായത്ത് ക്ലാർക്കായി സേവനം അനുഷ്ഠിച്ച് വരുമ്പോൾ ഷിഹാബിന്റെ ജീവിതത്തിലേക്ക് വിധി വീണ്ടും വൃക്കരോഗത്തിന്റെ രൂപത്തിൽ എത്തുകയായിരുന്നു.

രോഗം മൂർച്ഛിച്ച കാരണത്താൽ തന്നെ ജോലിയിൽ നിന്നും മെഡിക്കൽ ലീവിലൂടെ അവധിയിൽ പ്രവേശിച്ചു. ആശുപത്രിയിൽ വീണ്ടും എത്തിയപ്പോൾ രണ്ടാമത്തെ വൃക്കയുടെ പ്രവർത്തനവും തകരാറിലാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. എന്നാൽ ഈ ശസ്ത്രക്രിയകൾ നടപ്പിലാക്കണമെങ്കിൽ 20 ലക്ഷത്തിലധികം രൂപ വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഭാരിച്ച ജീവിത പ്രാരാബ്ധങ്ങൾ കൂടി തളർത്തിയ ഷിഹാബിനായി തന്റെ ഭാര്യ വൃക്ക നൽകാൻ തയ്യാറായി. പക്ഷേ ഇത്രയും തുക എവിടെ നിന്ന് കണ്ടെത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം.

പത്തൊൻപത് വർഷം മുൻപ് തന്നെ ബാധിച്ച മാരക രോഗം ഭേദപ്പെട്ടു എന്നാണ് ഷിഹാബ് കരുതിയത്. ബ്ലോക്ക് പഞ്ചായത്തിലെ ജോലിയിൽ കുടുംബം പോറ്റുന്നതിനിടയിൽ ആശുപത്രി ചിലവും കൂടി കണ്ടെത്താനാകാതെ വഴി മുട്ടി നിന്നതോടെ ഷിഹാബിന് സഹായം അഭ്യർത്ഥിച്ച് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് തന്നെ പത്രക്കുറിപ്പ് പുറത്തിറക്കി. മാധ്യമം അടക്കമുള്ള പത്രങ്ങളുടേയും പ്രാദേശിക പേജിൽ വാർത്തകൾ വന്നതിന് പിന്നാലെ ഈ വാർത്തകൾ മറ്റുള്ളവരിലേക്ക് എത്തിച്ച് ചില പ്രവാസി സുഹൃത്തുക്കൾ സഹായവുമായി എത്തി. എന്നാൽ പോലും ആശുപത്രി ചെലവിന് ഒരുപാട് തുക കണ്ടെത്തണം. ലേക്ക് ഷോർ ആശുപത്രിയിൽ തീവ്ര പരിചരണത്തിലാണ് ഷിഹാബ് കഴിഞ്ഞത്. പിന്നീടുള്ള ചികിത്സ കൊച്ചി അമൃതയിലാണ് ഷിഹാബിനെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭാര്യ ജസ്മിത ഷിഹാബിന്റെ പേരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂവാറ്റുപുഴ ശാഖയിലെ അക്കൗണ്ടിലൂടെയാണ് പലരും സഹായം എത്തിച്ചതും.

ഷിഹാബിനെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് എസ്‌ബിഐ മൂവാറ്റുപുഴ ശാഖയിൽ ആരംഭിച്ച അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാവുന്നതാണ്

അക്കൗണ്ട് വിവരങ്ങൾ

ഷിഹാബ് അബ്ദുൾ ഖാദർ
എസ്‌ബിഐ മൂവാറ്റുപുഴ ടൗൺ ബ്രാഞ്ച്
അക്കൗണ്ട് നമ്പർ 67216037257
സിഐ.എഫ് നമ്പർ 77083137233

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP