Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിണറായി വിജയൻ ലോക്കൽ സെക്രട്ടറിയുടെ ഭാഷ ഉപേക്ഷിക്കണം; ചെയ്യുന്ന പ്രവർത്തിയിൽ എൽസിഎസ്സിന്റെ അന്തസ്സ് പോലുമില്ലെന്നും ആരോപണം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരൻ

പിണറായി വിജയൻ ലോക്കൽ സെക്രട്ടറിയുടെ ഭാഷ ഉപേക്ഷിക്കണം; ചെയ്യുന്ന പ്രവർത്തിയിൽ എൽസിഎസ്സിന്റെ അന്തസ്സ് പോലുമില്ലെന്നും ആരോപണം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി ലോക്കൽ സെക്രട്ടറിയുടെ ഭാഷയാണ് സംസാരിക്കുന്നതെന്നും എന്നാൽ ലോക്കൽ സെക്രട്ടറിയുടെ അന്തസ്സ് പോലും അദ്ദേഹം പാലിക്കുന്നില്ലെന്നും കെ.പി.സി. സി. വർക്കിങ് പ്രസിഡണ്ട് കെ.സുധാകരൻ പറഞ്ഞു. മത്സ്യ തൊഴിലാളി കോൺഗ്രസ്സ് ജില്ലാ സമ്മേളനം കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖി ദുരന്തത്തിൽ വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടവർ ശംഖുമുഖം കടപ്പുറത്ത് ഓരോ മൃതദേഹങ്ങൾ അടിയുമ്പോഴും ഓടിയെത്തി വിലാപം നടത്തുമ്പോൾ സെക്രട്ടറിയേറ്റിൽ ഇരുന്ന് ചാനലുകളിൽ ദൃശ്യങ്ങൾ കണ്ട് നോക്കിയിരിക്കയായിരുന്നു മുഖ്യമന്ത്രി.

അഞ്ച് ദിവസം അദ്ദേഹം അങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല. ദുരന്തത്തിന്റെ മുന്നിൽ അവജ്ഞ കാണിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുധാകരൻ ആരോപിച്ചു. ഇപ്പോഴുണ്ടായ പ്രളയ ദുരിതത്തിൽ ദുരിതാശ്വാസ നിധിയിലെക്ക് പണം ഒഴുകിയെത്തുകയായിരുന്നു. എന്നാൽ എവിടെ നിന്നൊക്കെ എത്ര കിട്ടിയെന്ന് ഒരു കണക്കുമില്ല. ഇക്കാര്യം അന്വേഷിക്കുന്നവർക്ക് വ്യക്തമായ മറുപടി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്നില്ല. മുൻ യു.ഡി.എഫ് മന്ത്രിയായിരുന്ന എം. വി. രാഘവനെ അക്രമിച്ച് അപായപ്പെടുത്താൻ പോയ അക്രമി സംഘത്തിലെ പൊലീസിന്റെ വെടിയേറ്റ് പരിക്കേറ്റ ആൾക്കു പോലും 15 ലക്ഷം രൂപയാണ് നൽകിയത്. ഏതടിസ്ഥാനത്തിലാണ് ഇങ്ങിനെ പണം നൽകിയത്. സുധാകരൻ ചോദിച്ചു.

സർക്കാറിനെതിരെ സമരം ചെയ്യാൻ വേണ്ടി പോയി വെടിയെറ്റവർക്ക് നൽകാനുള്ളതാണോ ദുരിതാശ്വാസ നിധി എന്ന് സുധാകരൻ ചോദിച്ചു. ദുരിതാശ്വാസത്തിന്റെ മറവിൽ ഇത്തരക്കാർക്ക് നിർലോഭം സഹായം ചെയ്യുകയാണ് മുഖ്യമന്ത്രി. ഈ മുഖ്യമന്ത്രിയിൽ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും സുധാകരൻ പറഞ്ഞു. ചടങ്ങിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് എ.ടി. നിഷാത്ത് അദ്ധ്യക്ഷനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP