Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇഴഞ്ഞ് നീങ്ങിയ പദ്ധതിയെ പ്രധാന പട്ടികയിൽ ഉൾപ്പെടുത്തി; ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഉടൻ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഴഞ്ഞ് നീങ്ങിയ പദ്ധതിയെ പ്രധാന പട്ടികയിൽ ഉൾപ്പെടുത്തി; ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഉടൻ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഇഴഞ്ഞു നീങ്ങിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ പൂർത്തീകരിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2010ൽ തുടക്കമായ പദ്ധതി സ്ഥലം ഏറ്റെടുക്കാത്തതിനെ തുടർന്ന് 2014 ആഗസ്തിൽ മുഴുവൻ കരാറുകളും ഗെയിൽ ഉപേക്ഷിച്ചു. പിന്നീട് ഇഛാശക്തിയോടെ എല്ലാ തടസങ്ങളേയും തട്ടിമാറ്റി മുന്നോട്ടു പോയാണ് ഈ നേട്ടം നാം കൈവരിക്കുന്നത്. അവസാന മിനുക്കുപണി പൂർത്തിയാക്കി പൈപ്പ് ലൈൻ വേഗത്തിൽ നാടിന് സമർപ്പിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേയ്സ് ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.കൊച്ചി- മംഗലാപുരം പാതയിൽ കൂറ്റനാട് വച്ച് കോയമ്പത്തൂർ ബംഗളൂരു പാതയിലേക്കുള്ള പൈപ്പ് ലൈൻ ആരംഭിക്കും. കേരളത്തിന്റെ ഭാഗമായ 98 കിലോമീറ്ററിൽ 85 കി.മീ ലും ഭൂ വിനിയോഗ അവകാശം ലഭ്യമാക്കിയത് ഈ 1000 ദിനങ്ങൾക്കിടയിലാണ്. 20 കി മീ പ്രവൃത്തിയും ഈ ഘട്ടത്തിൽ പൂർത്തീകരിച്ചു.

മതിയായ നഷ്ട പരിഹാരം ഉറപ്പാക്കി ജനങ്ങളുടെ ആശങ്ക പരിഹരിച്ചാണ് വികസന കുതിപ്പിൽ നാഴികക്കല്ലാകുന്ന പദ്ധതിക്കായി സർക്കാർ മുന്നോട്ടു പോയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP