Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിർമ്മാണ സ്ഥലത്ത് വാഹനം കടത്തിവിടുന്നതിനെ ചൊല്ലി തർക്കം രൂക്ഷം; കരാർ തൊഴിലാളികളെ വാഹനമിടിപ്പിച്ച് കൊല്ലാനും ശ്രമം; കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ ഗതാഗതം മുടങ്ങുന്നത് പതിവ് കാഴ്ച; യാത്രക്കാർ പെരുവഴിയിലായിട്ടും തിരിഞ്ഞ് നോക്കാതെ പൊലീസും

നിർമ്മാണ സ്ഥലത്ത് വാഹനം കടത്തിവിടുന്നതിനെ ചൊല്ലി തർക്കം രൂക്ഷം; കരാർ തൊഴിലാളികളെ വാഹനമിടിപ്പിച്ച് കൊല്ലാനും ശ്രമം; കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ ഗതാഗതം മുടങ്ങുന്നത് പതിവ് കാഴ്ച; യാത്രക്കാർ പെരുവഴിയിലായിട്ടും തിരിഞ്ഞ് നോക്കാതെ പൊലീസും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കലുങ്ക് നിർമ്മാണ സ്ഥലത്ത് വാഹനങ്ങൾ കടത്തിവിടുന്നതിനെച്ചൊല്ലി തർക്കം രൂക്ഷം.വാഹനയാത്രക്കാർ ആക്രമാസക്തരാവുന്നതും കരാറുകാരന്റെ ജീവനക്കാരെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുന്നതും പതിവായി.ഇരുകൂട്ടരും തമ്മിലുള്ള കശപിശമൂലം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.പൊരിവെയിലിൽ യാത്രക്കാർ പെരുവഴിയിലായിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപം.

ഇന്ന്  ഉച്ചയോടെയാണ് കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ പുതുപ്പാടിയിൽ കലുങ്കുനിർമ്മാണം നടക്കുന്ന ഭാഗത്ത് ഗതാഗതം സ്തംഭിച്ചത്.ഇവിടെ കഴിഞ്ഞ ഒരു മാസത്തോളമായി ഒറ്റ വരി ഗതാഗതമാണ് നിലവിലുള്ളത്.പൊലീസിന്റെ അസാന്നിദ്ധ്യത്തിൽ കരാറുകാരൻ റോഡിന്റെ ഇരുഭാഗത്തുമായി രണ്ട് ജീവനക്കാരെ ഗതാഗത നിയന്ത്രണത്തിനായി നിർത്തിയിട്ടുണ്ട്.ഇരുഭാഗങ്ങളിൽ നിന്നും എട്ടും പത്തും വാഹനങ്ങൾ വീതം ഇടവിട്ട് കടത്തിവിട്ടാണ് ഇവർ ഇവിടെ ഗതാഗതം നിയന്ത്രിച്ചിരുന്നത്

ഇടയ്ക്ക് ഇവരുടെ നിയന്ത്രണത്തെ ചോദ്യം ചെയ്ത് വാഹനം കടത്തിക്കൊണ്ടുപോകാൻ ചിലർ ശമിക്കുന്നതാണ് പ്രധാനമായും ഗതാഗത സ്തംഭനത്തിന് വഴിയൊരുക്കുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഒരുഭാഗത്തുനിന്നും വാഹനം കടന്നുപൊയ്ക്കൊണ്ടിരിക്കുമ്പോൾ തന്നെ ഏതിർവശത്തുനിന്നും വാഹനം പാതയിലേയ്ക്ക് ഓടിച്ചുകയറ്റുന്ന ചിലരെ പിൻതിരിപ്പിക്കാനുള്ള ജീവനക്കാരുടെ നീക്കം സംഘർഷത്തിലാണ് കലാശിക്കുന്നത്.ചിലരൊക്കെ കൈയാങ്കിക്കും തയ്യാറാവുന്നുണ്ട്.

നിർദ്ദേശം ലംഘിച്ച് പാതയിൽ എത്തിച്ച വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരനെ ഡ്രൈവർ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവവും ഇവിടെ ഉണ്ടായതായിട്ടാണ് പുറത്ത് പ്രചരിച്ചിട്ടുള്ള വിവരം. വാഹനഗതാഗതം നിയന്ത്രിക്കുന്നതിൽ പൊലീസിന്റെ ഇടപെടൽ അനിവാര്യമാണെന്നും ഇല്ലങ്കിൽ ഇവിടെ അനിഷ്ടസംഭവങ്ങൾ ഉണ്ടാവാനിടയുണ്ടെന്നുമാണ് നാട്ടുകാരുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP