Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടത്തുന്നതു കൊടിയ കർഷകദ്രോഹം; കാർഷിക മേഖലയെ രക്ഷിക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങും; കർഷക രക്ഷായാത്ര ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടത്തുന്നതു കൊടിയ കർഷകദ്രോഹം; കാർഷിക മേഖലയെ രക്ഷിക്കാൻ കോൺഗ്രസ്  മുന്നിട്ടിറങ്ങും; കർഷക രക്ഷായാത്ര ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: കാർഷിക മേഖലയിലെ പ്രശ്നങ്ങളുയർത്തി ഇടുക്കി ജില്ലയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന കർഷക രക്ഷായാത്രക്ക് തുടക്കമായി. മറയൂരിൽ നിന്നാരംഭിച്ച യാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഇടുക്കി ഡിസിസി അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ നയിക്കുന്ന കർഷക രക്ഷായാത്രയിലൂടെ ജില്ലയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുക കൂടിയാണ് കോൺഗ്രസ്.

അതിർത്തി ഗ്രാമമായ മറയൂർ കോവിൽ കടവിൽ വെച്ച് കർഷക രക്ഷായാത്രയുടെ ഫ്ളാഗ് ഓഫ് ചെയ്ത രമേശ് ചെന്നിത്തല കർഷകരെ ദ്രോഹിക്കുന്ന നയങ്ങളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടേതെന്നും പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് ആറ് മാസമായിട്ടും സഹായമെത്തിക്കാൻ ഇരുവർക്കുമായില്ലെന്നും കുറ്റപ്പെടുത്തി.

അതേ സമയം കർഷകരുടെ പേരുപറഞ്ഞ് പാർലമെന്റിൽ പോയ ജോയ്സ് ജോർജ് എംപി അവർക്കായി ഒന്നും ചെയ്തില്ലെന്നും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഇടപെടലാണ് ഇഎസ്എ പരിധി കുറച്ചുകൊണ്ടുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിലെ ഭേദഗതിക്ക് ഇടയാക്കിയതെന്നും ചെന്നിത്തല അവകാശപ്പെട്ടു. ഒരാഴ്ച നീളുന്ന കർഷകരക്ഷാ യാത്ര 26ന് വണ്ണപ്പുറത്ത് സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP