Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുന്നോക്ക സംവരണം നടപ്പിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കും; സംസ്ഥാനത്ത് എത്ര ശതമാനം വേണമെന്ന കാര്യം ഇവിടെ തീരുമാനിക്കുമെന്ന് മന്ത്രി എ.കെ ബാലൻ; സാമ്പത്തിക പരിധി മുന്നണി തീരുമാനിക്കുമെന്നും മന്ത്രി

മുന്നോക്ക സംവരണം നടപ്പിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കും; സംസ്ഥാനത്ത് എത്ര ശതമാനം വേണമെന്ന കാര്യം ഇവിടെ തീരുമാനിക്കുമെന്ന് മന്ത്രി എ.കെ ബാലൻ; സാമ്പത്തിക പരിധി മുന്നണി തീരുമാനിക്കുമെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവരെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ട് വന്ന സാമ്പത്തിക സംവരണ ബിൽ നടപ്പിലാക്കുന്നതിന് സിപിഎം ഉൾപ്പടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത കാര്യം ഇവിടുത്ത സർക്കാർ തീരുമാനിക്കും എന്നാണ് മന്ത്രി എകെ ബാലന്റെ പ്രസ്താവന. മുന്നാക്ക സംവരണത്തിൽ സംസ്ഥാനത്ത് എത്ര ശതമാനം വരെ സംവരണം നൽകാമെന്നത് ഇടതുമുന്നണി തീരുമാനിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. മുന്നാക്കക്കാരിലെ പിന്നാക്കം നിൽക്കുന്നവർക്ക് മാത്രമേ സംവരണം നൽകുകയുള്ളുവെന്നും സംവരണം നടപ്പിലാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

10 ശതമാനം വരെ സാമ്പത്തിക സംവരണം നൽകാമെന്നാണ് കേന്ദ്രസർക്കാരിന്റെ നിയമഭേദഗതിയിൽ പറയുന്നത്. അതിനാൽ എത്ര ശതമാനം വരെ സംവരണം അനുവദിക്കാമെന്നതിൽ വ്യക്തത വരുത്തണം.വരുമാന പരിധിയെക്കുറിച്ച് കേന്ദ്രത്തിന്റെ നിയമത്തിൽ വ്യക്തമാക്കുന്നില്ല. ആദായനികുതി അടക്കുന്നവർക്കൊന്നും സംവരണം അനുവദിക്കില്ല. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കം നിൽക്കുന്നവർക്ക് മാത്രമേ സംവരണം നൽകാനാവൂ. ഇവരുടെ സാമ്പത്തികപരിധി എത്രയാക്കണമെന്ന് ഇടതുമുന്നണിയും സർക്കാരും ആലോചിച്ച് തീരുമാനമെടുക്കും- അദ്ദേഹം വ്യക്തമാക്കി.

വരുമാന പരിധിയെക്കുറിച്ച് കേന്ദ്രനിയമത്തിൽ വ്യക്തതയില്ലാത്തതിനാൽ ഇക്കാര്യത്തിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാം. അതിനായി കെ.ഇ.ആർ. ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാൽ മതി. ഇതിനുപുറമെ കേന്ദ്രസർവീസുമായി ബന്ധപ്പെട്ട സംവരണത്തിൽ കേന്ദ്രസർക്കാർ ചട്ടം കൊണ്ടുവരണമെന്നും സംവരണകാര്യത്തിൽ സംസ്ഥാന സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന് മുൻപ് തന്നെ ഇടതുമുന്നണി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നതായും മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഏറെ വൈകിയാണ് കേന്ദ്രസർക്കാർ ഇപ്പോൾ സാമ്പത്തിക സംവരണം നടപ്പിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP