Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശത്ത് ഫാർമസി കോഴ്സുകൾ പഠിച്ചവർക്കും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാം; നിയമം ഭേദഗതി ചെയ്യാനൊരുങ്ങി ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ

വിദേശത്ത് ഫാർമസി കോഴ്സുകൾ പഠിച്ചവർക്കും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാം; നിയമം ഭേദഗതി ചെയ്യാനൊരുങ്ങി ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശത്തെ കോളേജുകളിൽ ഫാർമസി കോഴ്സുകൾ പഠിച്ചവർക്കും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അവസരമൊരുങ്ങുന്നു. ഇതിനനുസൃതമായി ഫാർമസി നിയമം ഭേദഗതി ചെയ്യാനാണ് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ തീരുമാനം. രാജ്യത്ത് ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നതിന് യോഗ്യത നിശ്ചയിക്കുന്ന വ്യവസ്ഥയാണ് ഭേദഗതി ചെയ്യുക.

വിദേശത്തു പഠിച്ചവർക്ക് നിലവിലെ നിയമമനുസരിച്ച് സംസ്ഥാന ഫാർമസി കൗൺസിലിൽ രജിസ്റ്റർ ചെയ്യാനാകില്ല. ഇന്ത്യൻ ഫാർമസി കൗൺസിലിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പഠിച്ചവർക്കുമാത്രമാണ് സംസ്ഥാനങ്ങളിൽ രജിസ്ട്രേഷൻ നടത്തി ജോലി ചെയ്യാനുള്ള അനുവാദം. വിദേശത്തു ഫാർമസി കോഴ്സുകൾ പഠിക്കുന്നവരുടെ എണ്ണം കൂടുന്നതാണ് വ്യവസ്ഥ ഉദാരമാക്കാനുള്ള കാരണം.

യു.എസ്., യു.കെ., ഓസ്ട്രേലിയ, കാനഡ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് വിദ്യാർത്ഥികൾ പ്രധാനമായും പോകുന്നത്. മിക്കവരും പഠനത്തിനുശേഷം അവിടെത്തന്നെ ജോലി കണ്ടെത്തി തുടരുന്നു. നാട്ടിലേക്കു വരാൻ ആഗ്രഹിക്കുന്നവർക്കും നിയമം വിലങ്ങുതടിയാണ്. രജിസ്ട്രേഷൻ നിർബന്ധമല്ലാത്ത വാണിജ്യമേഖലയിൽ ജോലി ചെയ്യുന്നതിന് നിലവിൽ തടസ്സമില്ല.നിയമം ഭേദഗതി ചെയ്യുന്നതിനുമുമ്പ് വിവിധ രാജ്യങ്ങളിലുള്ള ഫാർമസി കോഴ്സുകളെക്കുറിച്ച് കൗൺസിൽ വിശദമായി പഠിക്കും. ജൂലായിക്കുള്ളിൽ കരട് ഭേദഗതി തയ്യാറാക്കാനാണ് തീരുമാനം. തുടർന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയ്ക്കയക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP