Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടി ആവശ്യപ്പെട്ടാൽ വയനാട്ടിൽ മത്സരിക്കാൻ തയ്യാർ; രാഹുൽ ഗാന്ധി വീട്ടിൽ വന്നെങ്കിലും രാഷ്ട്രീയം പറഞ്ഞില്ല; വയനാട് സീറ്റിൽ മത്സരിക്കാൻ സന്നദ്ധതയെന്ന് ഷാനവാസിന്റെ മകൾ അമീന

പാർട്ടി ആവശ്യപ്പെട്ടാൽ വയനാട്ടിൽ മത്സരിക്കാൻ തയ്യാർ; രാഹുൽ ഗാന്ധി വീട്ടിൽ വന്നെങ്കിലും രാഷ്ട്രീയം പറഞ്ഞില്ല; വയനാട് സീറ്റിൽ മത്സരിക്കാൻ സന്നദ്ധതയെന്ന് ഷാനവാസിന്റെ മകൾ അമീന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാർട്ടി ആവശ്യപ്പെട്ടാൽ വയനാട്ടിൽ മത്സരിക്കാൻ തയ്യാറാണെന്ന് എം ഐ ഷാനവാസിന്റെ മകൾ അമീന ഷാനവാസ്. അന്തരിച്ച എം ഐ ഷാനവാസിന്റെ വീട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ച് മടങ്ങിയ ശേഷമായിരുന്നു അമീനയുടെ പ്രതികരണം. വയനാട്ടിൽ അമീന ഷാനവാസ് സ്ഥാനാർത്ഥിയാകുമോ എന്ന ചർച്ച സജീവമായിരിക്കെയാണ് എം ഐ ഷാനവാസിന്റെ മകൾ നിലപാട് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ നിരസിക്കല്ലെന്നായിരുന്നു അമീന ഷാനവാസിന്റെ നിലപാട്. എന്നാൽ, രാഹുൽ ഗാന്ധി വീട് സന്ദർശിച്ച വേളയിൽ രാഷ്ട്രിയം ചർച്ചയായിലെന്നും അമീന ഷാനവാസ് പറഞ്ഞു.രാഹുൽ ഗാന്ധി ഉച്ചക്ക് മൂന്നി മണിയോടെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൊച്ചിയിലെ എം ഐ ഷാനവാസിന്റെ വസതിയിൽ എത്തിയത്. കോൺഗ്രസ് നേതാക്കളായ എ കെ ആന്റണി, ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവർക്കൊപ്പമാണ് അദ്ദേഹം എത്തിയത്.എം ഐ ഷാനവാസിന്റെ കുടുംബാംഗങ്ങൾക്കൊപ്പം 15 മിനിറ്റോളം ചെലവഴിച്ചതിനു ശേഷമായിരുന്നു രാഹുൽ ഗാന്ധി മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP