Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാപ്രളയത്തിൽ കേറിക്കിടക്കാൻ ഇടമില്ലാതായവരോടും സർക്കാർ കാര്യം മുറ പോലെ; വീട് നഷ്ടപ്പെട്ടവർക്ക് സഹായവുമായി സ്വകാര്യ കമ്പനി മുന്നോട്ട് വന്നിട്ടും വഴി മുടക്കിയാകുന്നു; ഉടമ്പടിയായത് സർക്കാർ വിഹിത്തതിൽ തറ നിർമ്മിച്ച് സർട്ടിഫിക്കേറ്റ് ലഭിച്ചാൽ കമ്പനി വിഹിതം നൽകാമെന്ന്; പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുറത്ത് നിന്നുള്ള സഹായത്തിന് പോലും സർക്കാർ വഴിമുടക്കിയായത് ഇങ്ങനെ

മഹാപ്രളയത്തിൽ കേറിക്കിടക്കാൻ ഇടമില്ലാതായവരോടും സർക്കാർ കാര്യം മുറ പോലെ; വീട് നഷ്ടപ്പെട്ടവർക്ക് സഹായവുമായി സ്വകാര്യ കമ്പനി മുന്നോട്ട് വന്നിട്ടും വഴി മുടക്കിയാകുന്നു; ഉടമ്പടിയായത് സർക്കാർ വിഹിത്തതിൽ തറ നിർമ്മിച്ച് സർട്ടിഫിക്കേറ്റ് ലഭിച്ചാൽ കമ്പനി വിഹിതം നൽകാമെന്ന്; പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുറത്ത് നിന്നുള്ള സഹായത്തിന് പോലും സർക്കാർ വഴിമുടക്കിയായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

സീതത്തോട്: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിൽ കേരളത്തിനുണ്ടായ നഷ്ടം വളരെ വലുതാണ്. നിരവധി കുടുംബങ്ങൾക്ക് കേറികിടക്കാൻ ഒരിടമില്ലാതാവുകയും ചെയ്തിരുന്നു. സർക്കാരും ഒപ്പം തന്നെ രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും വീട് നഷ്ടപ്പെട്ടവർക്കായി രംഗത്തുണ്ട്. പ്രളയാനന്തര പ്രവർത്തനങ്ങൾ ഒരിക്കലും സർക്കാർ നടപടി കാരണം വൈകില്ലെന്ന ഉറപ്പ് വെറുംവാക്കാകുന്നു.വീട് നഷ്ടപ്പെട്ട മലയോരമേഖലയിലെ പാവങ്ങൾക്ക് വീട് വെച്ച് നൽകാൻ സ്വകാര്യ കമ്പനി തയ്യാറായിട്ടും സർക്കാർ നടപടികൾ വൈകുന്നത് നിരവധി കുടുംബങ്ങളുടെ സ്വപ്നത്തിൽ കരിനിഴൽ വീഴ്‌ത്തുന്നു.

സീതത്തോട്, ചിറ്റാർ, പെരുനാട്, വടശേരിക്കര പഞ്ചായത്തുകളിലായി ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും വീട് തകർന്ന 56 കുടുംബങ്ങളാണ് ഇത്തരത്തിൽ വലയുന്നത്.സീതത്തോട് സ്വദേശിയും വിദേശ മലയാളി വ്യവസായിയുമായ ഡോ. വർഗീസ് കുര്യൻ വീട് നഷ്ടപ്പെട്ട 56 കുടുംബങ്ങൾക്ക് പുതിയ വീട് വെച്ച് നൽകാൻ സർക്കാരുമായി ധാരണയിലെത്തിയിരുന്നു. ഇതനുസരിച്ച് വീടൊന്നിന് മൂന്ന് ലക്ഷം രൂപ ഡോ. വർഗീസ് കുര്യനും സർക്കാർ ഒരു ലക്ഷം രൂപയും നൽകാമെന്നായിരുന്നു വ്യവസ്ഥ. സർക്കാർ പണം നൽകി ഗുണഭോക്താവ് വീട് നിർമ്മാണത്തിന് തുടക്കം കുറിക്കുന്നതോടെ വ്യവസായി മൂന്നു ലക്ഷം കൂടി നൽകി നിർമ്മാണം പൂർത്തിയാക്കും.

സർക്കാർ വിഹിതമായ ഒരു ലക്ഷം രൂപ നൽകാത്തതിനാൽ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കൊന്നും വീട് നിർമ്മാണം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ദുരന്തമുണ്ടായി മാസങ്ങൾ പിന്നിട്ടിട്ടും ആറു ഗുണഭോക്താക്കൾക്ക് മാത്രമാണ് സർക്കാർ ഓരോ ലക്ഷം നൽകിയിട്ടുള്ളത്. ഈ കുടുംബങ്ങൾക്ക് വ്യവസ്ഥപ്രകാരം സ്വകാര്യ കമ്പനി അവരുടെ വിഹിതം നൽകുകയും ചെയ്തു.വീടിന്റെ തറയുടെ പണി പൂർത്തിയാക്കിയതായി വില്ലേജിൽനിന്നുള്ള സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ സ്വകാര്യ കമ്പനി അവരുടെ വിഹിതം നൽകുകയുള്ളൂ. അതേ സമയം സർക്കാർ വിഹിതമായ ഒരു ലക്ഷം രൂപ വാങ്ങിയെടുക്കാൻ ദുരന്തത്തിനിരയായവർ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി വലഞ്ഞിട്ടും പണം ലഭിക്കുന്നതിന് നടപടിയുണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP