Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വാഗമണ്ണിലെ ബർമ്മ ബ്രിഡ്ജ് തകർന്ന സംഭവത്തിൽ ചിക്തിസയ്ക്ക് ചെലവ് ലക്ഷങ്ങൾ; അപകടത്തിൽ നഷ്ടപരിഹാരത്തിന് അടിയന്തര നടപടി വേണം; ജനപ്രതിനിധികളുടെ സഹായവും ഉറപ്പാക്കിയെന്ന് അങ്കമാലി സെന്റ് ജോർജ് പള്ളി വികാരി

വാഗമണ്ണിലെ ബർമ്മ ബ്രിഡ്ജ് തകർന്ന സംഭവത്തിൽ ചിക്തിസയ്ക്ക് ചെലവ് ലക്ഷങ്ങൾ; അപകടത്തിൽ നഷ്ടപരിഹാരത്തിന് അടിയന്തര നടപടി വേണം; ജനപ്രതിനിധികളുടെ സഹായവും ഉറപ്പാക്കിയെന്ന് അങ്കമാലി സെന്റ് ജോർജ് പള്ളി വികാരി

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി:വാഗമണ്ണിലെ കോലഹാലമേട്ടിൽ ഡി റ്റി പി സി യുടെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാരകേന്ദ്രത്തിൽ ബർമ്മ ബ്രഡ്ജ് തകർന്നത് വൻസുരക്ഷ വീഴ്ചമൂലമെന്നും അപടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോർജ്ജ് പള്ളിവികാരി ഫാ.വക്കച്ചൻ കൂമ്പയിൽ.ഫാ.വക്കച്ചനും സഹവികാരിയും കന്യാസ്ത്രീകളും സണ്ടേ സ്‌കൂൾ അധ്യപകരുമടങ്ങുന്ന വിനോദ യാത്ര സംഘത്തിലെ 13 പേരാണ് ഇന്നലെ വാഗണ്ണിൽ ബർമ്മ ബ്രിഡ്ജ് പൊട്ടി വീണുണ്ടായ അപകടത്തിൽ പരിക്കേറ്റത്.

പരിക്കേറ്റവരിൽ ഒരു കന്യസ്ത്രീ ഉൾപ്പെടെ ഏതാനും പേർക്ക് അസ്ഥിക്ക് പൊട്ടലുണ്ടായിട്ടുണ്ടെന്നും ഇവരെ വിദഗ്ധ ചികത്സയ്ക്കായി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇതുവരെ ഒരു ലക്ഷത്തിൽപ്പരം രൂപ ചികത്സയ്ക്കായി മുടക്കായെന്നും ഇനിയും വൻതുക ഈ അവശ്യത്തിലേയ്ക്കായി വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എം എൽ എ മാരായ പി സി ജോർജ്ജ് ,ബിജിമോൾ,റോജി എം ജോൺ എന്നിവരോട് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ട സഹായം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണ്ട സഹായങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇവർ മടങ്ങിയതെന്നും ഫാ.വക്കച്ചൻ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് യാത്രയ്ക്ക് നേതൃത്വം നൽകിയ ഫാ.വക്കച്ചൻ കൂമ്പയിലിന്റെ വിശദീകരണം ഇങ്ങിനെ..വികാരിയും സഹവികാരിയും രണ്ട് കന്യാസ്ത്രീകളും സണ്ടേസ്‌കൂൾ അദ്ധ്യാപകരുമടക്കം 25 പേരാണ് യാത്ര സംഘത്തിലുണ്ടായിരുന്നത്.രാവിലെ 6.30 തോടെ യാത്രപുറപ്പെട്ടു.9.30 തോടെ വാഗമണ്ണിൽ എത്തി.ഡി റ്റി പി സി യുടെ ടിക്കറ്റ് കൗണ്ടറിൽ നിന്നും പണമടച്ച് പാരസ്ലൈഡിങ് കേന്ദ്രമടക്കമുള്ള പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിന് പാസ്സെടുത്തു.തുടർന്ന് സമീപത്തെ കാഴ്ചകൾ കണ്ടശേഷം റൈഡുകൾ ഒരുക്കിയിരുന്ന കേന്ദ്രത്തിലെത്തി.പ്രദേശത്ത് മുന്നറിയിപ്പുബോർഡുകളോ നിരോധനം സംമ്പന്ധിച്ചുള്ള അറിയിപ്പുകളോ കണ്ടില്ല.ഇവിടെ എത്തിയപ്പോൾ വിവധ തരത്തിലുള്ള റൈഡുകളിൽ മുമ്പെ പോയിരുന്നവന്നർ കയറുന്നതുകണ്ടു.

ഇതുകണ്ട് കൂട്ടത്തിലെ 13 പേരും ബർമ്മ ബ്രഡ്ജിൽക്കയറി.തുടർന്ന് വടംപൊട്ടി ബ്രഡജ് താഴേയ്ക്ക് പതിച്ചു.5 അടിമുതൽ 20 അടിയിലേറെവരെ താഴ്ചയിലേയ്ക്കാണ് അപകടത്തിൽപ്പെട്ടലർ പതിച്ചത്.ഉടൻ കൂടെയുണ്ടായിരുന്നവരും ഇവിടെ എത്തിയിരുന്ന മറ്റ് വിനോദ സഞ്ചാരികളും ഇവിടെ പണിയെടുത്തിരുന്ന തെഴിലാളികളും ചേർന്ന് കിട്ടിയ വാഹനത്തിൽ പരിക്കേറ്റവരെ ആദ്യം വാഗമണ്ണിലെയും പിന്നീട് ഈരാറ്റുപേട്ടയിലെയും ആശുപത്രികളിലെത്തിച്ചു.

റൈഡുകൾ ഒരുക്കിയിരുന്ന ഡി റ്റി പി സി യുടെ സെന്ററിൽ രണ്ടുജീവനക്കാരെ കണ്ടെങ്കിലും ഇവർ സന്ദശകർക്ക് കാര്യമായ നിർദ്ദേശങ്ങളൊന്നും നൽകുന്നുണ്ടായിരുന്നില്ല.അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനും അവരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടൽ ഉണ്ടായില്ല.സംഭവം സംമ്പന്ധിച്ച് പുറത്തുവന്ന വാർത്തകളിൽ പലതും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലന്നും ഇത്തരം വ്യാജവാർത്തകൾ പുറത്തുവന്നത് മൂലം യാത്ര സംഘത്തിൽപ്പെട്ടവരും ഇടവകയിലെ ജനങ്ങളും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമാണെന്നും ഫാ.വക്കച്ചൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP