Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`ഹിന്ദുവിന്റെ ക്ഷേമത്തിന് ഒരിക്കൽ കൂടി മോദി വരണം`; ആചാര ലംഘനം നടത്തിയവർക്ക് എതിരെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് സനാതന ധർമ്മ പരിഷത്തിന്റെ ഹൈന്ദവം; പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവായി മാറി പൊതുപരിപാടി

`ഹിന്ദുവിന്റെ ക്ഷേമത്തിന് ഒരിക്കൽ കൂടി മോദി വരണം`; ആചാര ലംഘനം നടത്തിയവർക്ക് എതിരെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് സനാതന ധർമ്മ പരിഷത്തിന്റെ ഹൈന്ദവം; പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവായി മാറി പൊതുപരിപാടി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആചാര ലംഘകർക്കെതിരെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് സനാതന ധർമ പരിഷത്ത് സംഘടിപ്പിച്ച മലബാർ മേഖലയിലെ വിശ്വാസികളുടെ സംഗമം. സനാതന ധർമ്മ പരിഷത് സംഘടിപ്പിട്ട ഹൈന്ദവം എന്ന പരിപാടിയിൽ ആണ് ആഹ്വാനം.ശബരിമല വിഷയം പ്രധാന ചർച്ചയാവുന്ന സാഹചര്യം ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് ആർ.എസ്.എസ് - ബിജെപി പിന്തുണയോടെ കോഴിക്കോട് 'ഹൈന്ദവം' എന്ന പേരിൽ അയ്യപ്പ സംഗമം സംഘടിപ്പിച്ചത്.

ഹിന്ദുവിന്റെ ക്ഷേമത്തിനായി നരേന്ദ്ര മോദി സർക്കാരിനെ വീണ്ടും ഭരണത്തിലേറ്റണമെന്ന് ആഹ്വാനം ചെയ്ത് പരിപാടിയിൽ പ്രസംഗിച്ചവർ ആചാരലംഘനത്തിന് കൂട്ട് നിന്നു എന്നാരോപിച്ച് പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.പരിപാടിയിൽ മുൻ ഡി.ജി.പി ടി.പി സെൻകുമാർ, പി.എസ്.സി മുൻ ചെയർമാൻ കെ.എസ് രാധാകൃഷ്ണൻ, അലി അക്‌ബർ, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല, വത്സൻ തില്ലങ്കരി തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP