Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മികച്ച ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തതിൽ വ്യാപകമായ ക്രമക്കേട്; കോഴിക്കോട് ജില്ലയിൽ മികച്ച പ്രവർത്തം നടത്തിയ പഞ്ചായത്തുകളെ തഴഞ്ഞ് അടിസ്ഥാന യോഗ്യതപോലുമില്ലാത്ത ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തെന്ന് ആക്ഷേപം; ആറ് അർഹതാ മാനദണ്ഡങ്ങളിൽ മിക്കതുമില്ലാത്ത കാരശ്ശേരി പഞ്ചായത്ത് ജില്ലയിലെ രണ്ടാമത്തെ മികച്ച പഞ്ചായത്ത്

മികച്ച ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തതിൽ വ്യാപകമായ ക്രമക്കേട്; കോഴിക്കോട് ജില്ലയിൽ മികച്ച പ്രവർത്തം നടത്തിയ പഞ്ചായത്തുകളെ തഴഞ്ഞ് അടിസ്ഥാന യോഗ്യതപോലുമില്ലാത്ത ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തെന്ന് ആക്ഷേപം; ആറ് അർഹതാ മാനദണ്ഡങ്ങളിൽ മിക്കതുമില്ലാത്ത കാരശ്ശേരി പഞ്ചായത്ത് ജില്ലയിലെ രണ്ടാമത്തെ മികച്ച പഞ്ചായത്ത്

കെ വി നിരഞ്ജൻ

കോഴിക്കോട്: 2017-18 വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തിൽ വ്യാപകമായ ക്രമക്കേട് നടന്നതായി ആക്ഷേപം. മികച്ച പ്രവർത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകളെ തഴയുകയും അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതപോലുമില്ലാത്ത ഗ്രാമപഞ്ചായത്തുകളെ പ്രത്യേക താത്പര്യത്തോടെ തെരഞ്ഞെടുക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം.കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ കാരശ്ശേരി ഗ്രാമപഞ്ചായത്തിനെ ഉദാഹരണമാക്കിയാണ് ആക്ഷേപം ശക്തമായിട്ടുള്ളത്.

മികച്ച ഗ്രാമപഞ്ചായത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അർഹതാ മാനദണ്ഡം സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതിലെ ആറ് അർഹതാ മാനദണ്ഡങ്ങളിൽ മിക്കതുമില്ലാത്ത കാരശ്ശേരി ഗ്രാമപഞ്ചായത്തിനെയാണ് ജില്ലയിലെ രണ്ടാമത്തെ മികച്ച പഞ്ചായത്തായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ വി ശാന്തയും മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത് ടീച്ചറും പറഞ്ഞു.

ഇത് അവാർഡ് നിർണ്ണയത്തിന്റെ വിശ്വാസ്യത തന്നെ തകർത്തിരിക്കുകയാണ്. മെയിന്റനൻസ് ഗ്രാന്റ് ഫണ്ട് 70 ശതമാനവും ടി എസ് പി ഫണ്ട് 75 ശതമാനവും ചെലവഴിക്കണമെന്നത് അപേക്ഷിക്കുന്നതിനുള്ള പ്രധാന യോഗ്യതയാണ്. എന്നാൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെയിന്റനൻസ് ഫണ്ട് 39.75 ശതമാനവും ടി എസ് പി 51.69 ശതമാനവും മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. സുലേഖ സോഫ്റ്റ് വെയറിലെ കണക്ക് പ്രകാരം 4,97,92,804 രൂപയിൽ 1,97,98,172 രൂപയും ടി എസ് പിയിൽ 44,72,970 രൂപയിൽ 17,65,283 രൂപയു മാത്രമാണ് ചെലവഴിക്കപ്പെട്ടത്.

പ്രാഥമിക ഘട്ടത്തിൽ തന്നെ നിരസിക്കപ്പെടേണ്ട അപേക്ഷകരെ തെരഞ്ഞെടുത്തതിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണുള്ളത്. ഏത് സർക്കാർ ഭരിച്ചാലും പ്രവർത്തന മികവ് നോക്കി മറ്റ് പാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തുകൾക്കും പുരസ്‌ക്കാരം നൽകാറുണ്ട്. എന്നാൽ ഇത്തവണ വെറും രാഷ്ട്രീയ താതപര്യത്തിന് അനുസരിച്ചാണ് കാര്യങ്ങൾ നിശ്ചയിച്ചിട്ടുള്ളതെന്നും ഇവർ ആരോപിക്കുന്നു.

യോഗ്യതാ മാനദണ്ഡം പാലിക്കാത്തതുകൊണ്ട് നിരവധി പഞ്ചായത്തുകൾ അപേക്ഷ നൽകിയിട്ടില്ല. ഇതേ കാരണത്താൽ പല പഞ്ചായത്തുകളുടെയും അപേക്ഷകൾ നിരസിച്ചിട്ടുമുണ്ട്. മികച്ച പ്രവർത്തനവും മുൻഗണനാ യോഗ്യതയുമുണ്ടായിട്ടും അർഹതാ മാനദണ്ഡത്തിലെ കുറവ് മൂലമാണ് പല പഞ്ചായത്തുകളും അപേക്ഷിക്കാതിരുന്നത്. എന്നാൽ അർഹതാ മാനദണ്ഡങ്ങൾ പോലും പാലിക്കാത്ത പഞ്ചായത്തിന് തന്നെ പുരസ്‌ക്കാരം നൽകുകയായിരുന്നു.

അർഹതാ മാനദണ്ഡത്തിൽ പോലും കൃത്രിമം നടത്തിയ സാഹചര്യത്തിൽ മുൻഗണനാ മാനദണ്ഡത്തിൽ വ്യാപകമായ ക്രമക്കേട് നടക്കുക സ്വാഭാവികമാണ്. അവാർഡിന് ഗ്രാമപഞ്ചായത്തുകൾ സമർപ്പിച്ച അപേക്ഷകളിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കാന് തയ്യാറായാൽ ഇക്കാര്യം പുറത്തുവരുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നു.

ദേശീയ തലത്തിൽ തന്നെ നിരവധി അംഗീകാരങ്ങൾ നേടിയെങ്കിലും മെയിന്റനൻസ് ഫണ്ട് 70 ശതമാനം ചെലവഴിച്ചില്ലെന്ന കാരണം പറഞ്ഞാണ് മാവൂർ പഞ്ചായത്തിനെ പുരസ്‌ക്കാരത്തിൽ നിന്ന് തഴഞ്ഞതെന്ന് പ്രസിഡന്റ് മുനീറത്ത് പറഞ്ഞു. എന്നാൽ മെയിന്റനനൻസ് ഫണ്ട് ചെലവഴിക്കാതരിക്കുകയും മറ്റൊരു ശ്രദ്ധേയ നേട്ടവും സ്വന്തമാക്കാതിരിക്കുകയും ചെയ്ത കാരശ്ശേരി പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം നൽകിയതെന്ന് ഇവർ പറയുന്നു.

ഇക്കാര്യത്തിലെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന് പുനപരിശോധന നടത്തണമെന്നും അപേക്ഷകളിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങൾ നൽകിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും പരിശോധനാ ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്.

മികച്ച ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിന് അപേക്ഷ സമർപ്പിക്കുന്നതിന് മൂന്ന് ഗ്രാമസഭകൾ കൂടിയിരിക്കണം, മൊത്തം വികസന ഫണ്ടിന്റെ എൺപത് ശതമാനം ചെലവഴിച്ചിരിക്കണം. നികുതി പിരിവ് എൺപത് ശതമാനം പൂർത്തീകരിക്കണം. മെയിന്റൻസ് ഫണ്ട് 70 ശതമാനം ചെലവഴിക്കണം, ആശ്രയ പദ്ധതി രണ്ടാം ഘട്ടം നടപ്പിലാക്കണം തുടങ്ങിയ അർഹതാ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണമെന്നാണ് സർക്കാർ തന്നെ വ്യക്തമാക്കുന്നത്. എന്നാൽ ഫണ്ട് ചെലവഴിക്കുന്ന കാര്യത്തിൽ ഉൾപ്പെടെ രണ്ടാം സ്ഥാനത്തെത്തിയ കാരശ്ശേരി ഗ്രമപഞ്ചായത്ത് അർഹതാ മാനദണ്ഡങ്ങൾ പൂർത്തീകരിച്ചിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP