Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാരിന്റെ 1000 നാൾ: കായികതാരങ്ങൾക്ക് ക്യാഷ് അവാർഡ് നൽകിയത് 9.72 കോടി രൂപ

സർക്കാരിന്റെ 1000 നാൾ: കായികതാരങ്ങൾക്ക് ക്യാഷ് അവാർഡ് നൽകിയത് 9.72 കോടി രൂപ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്താരാഷ്ട്ര, ദേശീയ കായിക മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ മലയാളി കായികതാരങ്ങൾക്ക് എൽഡിഎഫ് സർക്കാർ ഇതുവരെ ക്യാഷ് അവാർഡായി വിതരണം ചെയ്തത്. 97171511 രൂപ. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ നേട്ടങ്ങൾ കൊയ്ത 3533 താരങ്ങൾക്കായാണ് ഈ തുക സമ്മാനിച്ചത്. ഇതിൽ 71711511 രൂപ കായികവകുപ്പ് നൽകിയതും 25460000 രൂപ വിദ്യഭ്യാസ വകുപ്പ് നൽകിയതുമാണ്. റിയോ ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പ്, സന്തോഷ് ട്രോഫി, ദേശീയ വോളിബോൾ, ദേശീയ സ്‌കുൾ കായികമേള എന്നിവയിൽ മെഡൽ നേടിയവർക്കാണ് ക്യാഷ് അവാർഡ് സമ്മാനിച്ചത്.

റിയോയിൽ ഒളിമ്പിക്സിൽ പങ്കെടുത്ത 11 കായികതാരങ്ങൾക്ക് മൂന്നു ലക്ഷം വീതം ആകെ 33 ലക്ഷം രൂപ വിതരണം ചെയ്തു. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായികതാരങ്ങൾക്ക് സ്വർണം, വെള്ളി, വെങ്കലം എന്നീ മെഡലുകൾക്ക് യഥാക്രമം 20, 15, 10 ലക്ഷം രൂപ വീതം വിതരണം ചെയ്തു. 10 താരങ്ങൾക്കായി 2.05കോടി രൂപയാണ് നൽകിയത്.
ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തിയ 14 താരങ്ങൾക്ക് 9.50 ലക്ഷം രൂപ നൽകി. വ്യക്തിഗത ഇനങ്ങളിൽ സ്വർണം നേടിയവർക്ക് 10 ലക്ഷം രൂപ വീതവും ടീം ഇനത്തിലെ സ്വർണത്തിന് 5 ലക്ഷം രൂപ വീതവും വ്യക്തിഗത ഇനങ്ങളിലെ വെള്ളിക്ക് 7 ലക്ഷം വീതവും ടീമിനത്തിൽ വെള്ളിക്ക് 3.5 ലക്ഷം വീതവും വ്യക്തിഗത വെങ്കലത്തിന് 5 ലക്ഷം രൂപ വീതവും ടീം വെങ്കലത്തിന് 2.5 ലക്ഷം രൂപ വീതവും നൽകി.

സന്തോഷ് ട്രോഫി കിരീടം നേടിയ കേരളാ ടീമിലെ 20 താരങ്ങൾക്കും മുഖ്യ പരിശീലകനും 2 ലക്ഷം രൂപ വീതവും അസിസ്റ്റന്റ് പരിശീലകൻ, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവർക്ക് 1 ലക്ഷം രൂപ വീതവും നൽകി. 24 പേർക്കായി ആകെ നൽകിയത് 45 ലക്ഷം രൂപ.കോഴിക്കോട് നടന്ന ദേശീയ സീനിയർ പുരുഷ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരളാ ടീമിലെ 12 കളിക്കാർക്കും പരിശീലകനും 1.5 ലക്ഷം രൂപ വീതം നൽകി. മാനേജർക്കും സഹപരിശീലകനും ഒരു ലക്ഷം വീതവും. 15 പേർക്കായി ആകെ നൽകിയത് 21.5 ലക്ഷം രൂപ.

2015ലെ സ്പെഷ്യൽ ഒളിമ്പക്സിൽ പങ്കെടുത്ത 258 മലയാളി താരങ്ങൾക്ക് 9.45 ലക്ഷം രൂപ നൽകി. 2013-16 കാലയളവിൽ മറ്റു ദേശീയ അന്തർദേശീയ മത്സരങ്ങളിൽ ജേതാക്കളായ 1356 കായികതാരങ്ങൾക്കായി 2,42,36,440 രൂപ വിതരണം ചെയ്തു. യുഡിഎഫ് സർക്കാർ വിതരണം ചെയ്യാതിരുന്ന തുകയാണ് ഈ താരങ്ങൾക്ക് നൽകിയത്. 2016-17 കാലയളവിൽ ജേതാക്കളായ 846 താരങ്ങൾക്കായി 88.80 ലക്ഷം രൂപ വിതരണം ചെയ്തു.

സ്പോർട്സ് കൗൺസിലിന്റെ പരമോന്നത ബഹുമതിയായ 2016 ലെ ജി വി രാജ അവാർഡ് 8 പേർക്ക് നൽകി. ഇവർക്ക് 10.25 ലക്ഷം രൂപയാണ് നൽകിയത്. 2017ലെ ജി വി രാജ അവാർഡിൽ 7 പേർക്കായി 11 ലക്ഷം രൂപ നൽകി. 2013 മുതൽ 2016 വരെ ദേശീയ സ്‌കൂൾ കായികമേളയിൽ മെഡൽനേടിയ 1247 കുട്ടികൾക്കായാണ് 25460000 കോടി രൂപ വിദ്യഭ്യാസ വകുപ്പ് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP