Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളം ഭീകരരുടെ ഒളിത്താവളമെന്ന ബിജെപി ആരോപണം തെളിഞ്ഞു; മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിൽ സിപിഐ നിലപാട് വിശദമാക്കണെമെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ; ഭീകരരോട് ചർച്ച നടത്താൻ പറഞ്ഞ കോടിയേരി മാവോയിസ്റ്റ്കളോട് ചർച്ച നടത്താത്തത് എന്തേയെന്നും ചോദിച്ച് ബിജെപി വക്താവ്

കേരളം ഭീകരരുടെ ഒളിത്താവളമെന്ന ബിജെപി ആരോപണം തെളിഞ്ഞു; മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിൽ സിപിഐ നിലപാട് വിശദമാക്കണെമെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ; ഭീകരരോട് ചർച്ച നടത്താൻ പറഞ്ഞ കോടിയേരി മാവോയിസ്റ്റ്കളോട് ചർച്ച നടത്താത്തത് എന്തേയെന്നും ചോദിച്ച് ബിജെപി വക്താവ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കേരളം ഭീകരവാദികളുടെ ഒളിത്താവളമാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. ഇതിന് അവസാനത്തെ ഉദാഹരണമാണ് മാവോയിസ്റ്റ് ജലീലിന്റെ വധമെന്നുംഗോപാലകൃഷ്ണൻ പാലക്കാട് പറഞ്ഞു.പാക്കിസ്ഥാൻ ഭീകരരോട് ചർച്ച നടത്താൻ പറഞ്ഞ കോടിയേരി മാവോയിസ്റ്റ്കളോട് ചർച്ച നടത്താതെ പോയത് എന്തുകൊണ്ടാണ്. കമ്മ്യൂണിസം ലോകത്ത് അരാജകത്വം മാത്രമെ ഉണ്ടാക്കിയിട്ടുള്ളുവെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു.

ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ അരാജകത്വ അന്ത്യത്തിന്റെ ഉദാഹരണമാണ് ജലീൽ. ഇത് മനസ്സിലാക്കിയിട്ടാണ് മാർക്സിസ്റ്റ് നേതാക്കൾ പിണറായിയും കോടിയേരിയും ഐസക്കും ബേബിയും മക്കളെ വേറെ വഴിക്ക് വിട്ടത്. പാക്കിസ്ഥാനിൽ ഇന്ത്യൻ സേന പ്രത്യാക്രമണം നടത്തിയപ്പോൾ മുസ്ലിം വിരുദ്ധത ഉണ്ടാക്കാനാണെന്ന് പറഞ്ഞ കോടിയേരി കേരള സർക്കാർ മുസ്ലിം മാവോയിസ്റ്റിനെ കൊന്നത് ഈ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നൊ എന്ന് വ്യക്തമാക്കണമെന്നും ഗോപാലകൃഷ്ണൻ പറയുന്നു. വിഷയത്തിൽ സിപിഐ അവരുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP