Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നഴ്‌സായ സൂര്യയോട് സംസാരിക്കുന്നവരെല്ലാം നന്ദുവിന്റെ കണ്ണിൽ കാമുകന്മാരായി; സംശയരോഗം കടുത്തപ്പോൾ സൂര്യ ഉപേക്ഷിച്ചതിന് പിന്നാലെ മറ്റുള്ളവരുമായി കറക്കമാണെന്ന് വിളിച്ച് അറിയിച്ചിരുന്നതായി മാതാവിന്റെ മൊഴി; ആറ്റിങ്ങലിൽ നഴ്‌സിനെ കാമുകൻ വെട്ടിക്കൊലപ്പെടുത്തിയത് സ്വഭാവശുദ്ധിയിൽ സംശയിച്ച്; കൊല നടത്തിയത് തനിക്ക് കിട്ടാത്ത സൂര്യയെ ആരും സ്വന്തമാക്കണ്ടെന്ന് കരുതി തന്നെ

നഴ്‌സായ സൂര്യയോട് സംസാരിക്കുന്നവരെല്ലാം നന്ദുവിന്റെ കണ്ണിൽ കാമുകന്മാരായി; സംശയരോഗം കടുത്തപ്പോൾ സൂര്യ ഉപേക്ഷിച്ചതിന് പിന്നാലെ മറ്റുള്ളവരുമായി കറക്കമാണെന്ന് വിളിച്ച് അറിയിച്ചിരുന്നതായി മാതാവിന്റെ മൊഴി; ആറ്റിങ്ങലിൽ നഴ്‌സിനെ കാമുകൻ വെട്ടിക്കൊലപ്പെടുത്തിയത് സ്വഭാവശുദ്ധിയിൽ സംശയിച്ച്; കൊല നടത്തിയത് തനിക്ക് കിട്ടാത്ത സൂര്യയെ ആരും സ്വന്തമാക്കണ്ടെന്ന് കരുതി തന്നെ

പി നാഗരാജ്‌

തിരുവനന്തപുരം: സൂര്യ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് പ്രതി ഷിജു തന്നെ ഫോണിൽ വിളിച്ച് സൂര്യ പലരോടുമൊപ്പം കറക്കമാണെന്നും ജോലിക്കൊന്നും പോകാറില്ലെന്നും പറഞ്ഞതായി സൂര്യയുടെ മാതാവ് സുശീല വിചാരണ കോടതിയിൽ മൊഴി നൽകി. തന്റെ മകളുടെ കാര്യം താൻ നോക്കിക്കോളാമെന്ന് താൻ മറുപടി നൽകി . കൊലക്ക് ശേഷം പ്രതി തന്നെ ഫോണിൽ വിളിച്ച് സൂര്യയുടെ സഹോദരന്റെ ഫോൺ നമ്പർ തിരക്കിയതായും അവർ മൊഴി നൽകി.

പട്ടാപ്പകൽ ആറ്റിങ്ങൽ നഗരത്തെ ഞെട്ടിച്ച സൂര്യാ നേഴ്‌സ് കൊലക്കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണയിലാണ് സൂര്യയുടെ മാതാവ് ഇപ്രകാരം മൊഴി നൽകിയത്. സൂര്യ കൊല്ലപ്പെട്ടത് 2016 ജനുവരി 27 ബുധൻ രാവിലെ 10 മണിക്കാണ്. സൂര്യയെ കാമുകനായ പ്രതി ഷിജുവാണ് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തിയത്. സൂര്യയെയും ഡോക്ടർമാരെയും മറ്റും ചേർത്ത് സൂര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്താലും സൂര്യ താനുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള വിരോധത്താലും സൂര്യയെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.

വെഞ്ഞാറമൂട് സ്വദേശി ഷിജു എന്ന നന്ദു (26) ആണ് കേസിലെ പ്രതി. പിരപ്പൻകോട് സ്വകാര്യ ആശുപത്രിയായ സെന്റ്. ജോൺസ് ആശുപത്രിയിലെ നഴ്‌സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യ ഭവനിൽ ശശിധരന്റെ മകൾ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2016 ജനുവരി 27 രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോസ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് വെട്ടു കത്തി കൊണ്ട് യുവതിയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. നിലവിളി കേട്ട് സ്ഥല വാസിയായ വീട്ടമ്മ വന്നു നോക്കുമ്പോഴാണ് യുവതി രക്തത്തിൽ കുളിച്ച് കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ടത്. ഇവർ മറ്റുള്ളവരെ അറിയിച്ച പ്രകാരം പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. പ്രതി കൃത്യത്തിനുപയോഗിച്ച കത്തി സമീപത്തെ പുരയിടത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആറ്റിങ്ങൽ നഗരത്തിൽ ആദ്യമായാണ് ഇത്തരമൊരു കൊലപാതകം നടക്കുന്നത്.

പ്രതി കൃത്യത്തിന് മൂന്നു മാസം മുമ്പാണ് സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാൾ. കൊലയ്ക്ക് മൂന്ന് ദിവസം മുമ്പ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു.ബംഗ്‌ളുരുവിൽക്രിസ്ത്യൻ മിഷനറി കോളേജിൽ നേഴ്‌സിങ് പഠനം പൂർത്തിയാക്കിയ ഉടനെ സൂര്യ പിരപ്പൻകോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ആണ് ജോലിയിൽ പ്രവേശിച്ചത്. വിവാഹ ആലോചനകൾ നടന്നുവരവേയാണ് കൊല്ലപ്പെട്ടത്. കൊലക്ക് തലേന്ന് ഇരുവരും തമ്മിൽ ഒരു മണിക്കൂർ 10 മിനിറ്റ് സംസാരിച്ചതിന്റെ കാൾ ഡീറ്റയിൽസ് റെക്കോർഡ് ( സി. ഡി . ആർ ) പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

കൂടാതെ പ്രതിക്ക് ലിംഗത്തിൽ വെരിക്കോസ് വെയിൻ അസുഖമുള്ളതായ മെഡിക്കൽ സർട്ടിഫിക്കറ്റും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ സൂര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഡോക്ടർമാരുടെയും മറ്റും പേരുകൾ കുറിച്ച് വച്ച പ്രതിയുടെ ഡയറിക്കുറുപ്പും ഹാജരാക്കിയിട്ടുണ്ട്. സൂര്യയെ കാണാൻ ഇയാൾ ആശുപത്രിയിൽ ചെല്ലുമ്പോൾ സൂര്യയുമായി സംസാരിച്ചു നിൽക്കുന്ന സോക്ടർമാരുടെയും മറ്റും പേരുകളാണ് ഇയാൾ ഡയറിക്കുറിപ്പായി സൂക്ഷിച്ചത്.ആറ്റിങ്ങൽ പൊലീസ് 2016 മെയ് 21ന് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആണ് ഹാജരാകുന്നത്. സൂര്യയുടെ വീട്ടുകാരുടെ അപേക്ഷ പ്രകാരമാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP