Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാ ആശുപത്രികളിലും ശ്വാസകോശ രോഗികൾക്കും വായുജന്യ രോഗബാധിതർക്കും കഫ് കോർണറുകൾ; ക്ഷയരോഗ ബാധിതരായി സ്വകാര്യ ആശുപത്രിയിൽ എത്തുന്നവർക്കും സൗജന്യചികിത്സ കിട്ടും; ടിബി എലിമിനേഷൻ അജണ്ടയായെടുത്ത് സംസ്ഥാന സർക്കാർ

എല്ലാ ആശുപത്രികളിലും ശ്വാസകോശ രോഗികൾക്കും വായുജന്യ രോഗബാധിതർക്കും കഫ് കോർണറുകൾ; ക്ഷയരോഗ ബാധിതരായി സ്വകാര്യ ആശുപത്രിയിൽ എത്തുന്നവർക്കും സൗജന്യചികിത്സ കിട്ടും; ടിബി എലിമിനേഷൻ അജണ്ടയായെടുത്ത് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ശ്വാസകോശ രോഗികൾക്കും വായുജന്യ രോഗബാധിതർക്കും കഫ് കോർണറുകൾ സ്ഥാപിക്കും. ക്ഷയംപോലുള്ള അസുഖങ്ങൾ മറ്റു രോഗികളിലേക്ക് പകരുന്നത് തടയാനാണ് ഇത്. ടി.ബി. എലിമിനേഷൻ കേരള മിഷൻ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിലാണ് പുതിയ സംവിധാനം.

വായുജന്യ രോഗബാധിതരായി എത്തുന്നവർക്ക് പ്രത്യേക പേഷ്യന്റ് ഐ.ഡി. കാർഡ് നൽകും. ഇവർ ആശുപത്രിയിൽ കൂടുതൽ സമയം ചെലവിടുന്നത് ഒഴിവാക്കാൻ ഫാസ്റ്റ്ട്രാക്കിലായിരിക്കും ചികിത്സ. കിടപ്പുരോഗികളാണെങ്കിൽ മറ്റുരോഗികളുമായി കൂടുതൽ സമ്പർക്കംവരാത്ത രീതിയിൽ പ്രത്യേകമേഖല വേർതിരിക്കും.

ക്ഷയരോഗ ബാധിതരായി സ്വകാര്യ ആശുപത്രിയിൽ എത്തുന്നവർക്കും സൗജന്യചികിത്സ കിട്ടും. ക്ഷയരോഗ നിർണയ പരിശോധനകളും മരുന്നുകളും സ്വകാര്യ ആശുപത്രികളിലും ആരോഗ്യവകുപ്പ് സൗജന്യമായി ലഭ്യമാക്കും. ഇതിനായി 200 സെന്ററുകൾ വിവിധ സ്വകാര്യ ആശുപത്രികളിൽ ആരോഗ്യ വകുപ്പ് ആരംഭിച്ചു.

കേരളത്തിൽ ക്ഷയരോഗപ്പകർച്ചയുടെ പ്രധാനകാരണം രോഗബാധിതരുമായുള്ള സമ്പർക്കമാണ്. എച്ച്1 എൻ1 ബാധിതർക്കും കഫ് കോർണറുകളിലൂടെ പ്രത്യേകശ്രദ്ധയും പരിചരണവും നല്കും. രോഗിയിൽനിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ എയർബോൺ ഇൻഫെക്ഷൻ കൺട്രോൾ കിറ്റ് രോഗികൾക്ക് നല്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP