Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിനാലെയ്ക്ക് തിരശ്ശീല വീഴുമ്പോൾ വഴിയാധാരമാകുന്നത് നൂറ് കണക്കിന് തൊഴിലാളികൾ; അഹോരാത്രം പണിയെടുത്തിട്ടും ഭൂരിഭാഗം തൊഴിലാളികൾക്കും കൂലി കിട്ടാക്കണി; പ്ലക്കാർഡുകളുയർത്തി പ്തിഷേധിച്ചവരെ നാടിന് അപമാനമാകുമെന്ന് പറഞ്ഞ് പിന്തിരിപ്പിച്ച് പൊലീസും

ബിനാലെയ്ക്ക് തിരശ്ശീല വീഴുമ്പോൾ വഴിയാധാരമാകുന്നത് നൂറ് കണക്കിന് തൊഴിലാളികൾ; അഹോരാത്രം പണിയെടുത്തിട്ടും ഭൂരിഭാഗം തൊഴിലാളികൾക്കും കൂലി കിട്ടാക്കണി; പ്ലക്കാർഡുകളുയർത്തി പ്തിഷേധിച്ചവരെ നാടിന് അപമാനമാകുമെന്ന് പറഞ്ഞ് പിന്തിരിപ്പിച്ച് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുസിരിസ് ബിനാലെയുടെ നാലാമത് പതിപ്പിന് നാളെ തിരശീല വീഴാനിരിക്കെ കഴിഞ്ഞ ആറുമാസക്കാലം ഈ സംരംഭത്തിനുവേണ്ടി അഹോരാത്രം പണിയെടുത്ത നൂറുകണക്കിന്ന് തൊഴിലാളികളും കരാറുകാരും വഴിയാധാരമായി. ഇവർക്ക് അവകാശപ്പെട്ട കൂലിയും വേതനവും ഇനിയും കൊടുത്ത് തീർത്തിട്ടില്ലെന്ന ആരോപണം നിലനിൽക്കുന്നു. സമാപന ദിവസത്തലേന്നായ ഇന്ന് ബിനാലെയുടെ പ്രധാന കമാനത്തിന്നരികെ അവർ പ്ലക്കാർഡുകൾ പിടിച്ചു പ്രതിഷേധിച്ചു.

സമാപന ദിവസമായ നാളെ ഒരുപാട് വിദേശികൾ പങ്കെടുക്കുന്നതുകൊണ്ട് അത് ബിനാലെക്കും നാടിനും മോശമാണെന്ന് പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തിക്കൊണ്ട് പൊലീസ് സംഭവസ്ഥലത്ത് വന്ന് പ്രതിഷേധക്കാരെ നീക്കി. അതേസമയം സമാപന ദിവസങ്ങളിൽ ബിനാലെയുടെ മുഴുവൻ ട്രസ്റ്റികളും സ്ഥലത്തുള്ളതുകൊണ്ട് കാര്യങ്ങൾ ചർച്ചചെയ്തുകൊണ്ടു സമവായത്തിലെത്തുന്നതിനും അനുരന്ജനത്തിലെത്തുന്നതിനും കരാറുകാർ സന്നദ്ധരാണെന്ന് അറിയിക്കുന്നു.

അതേസമയം കരാറുകാർക്ക് കൊടുക്കാനുള്ള 1,80,59000 രൂപ (ഒരു കോടി എണ്പതു ലക്ഷത്തി അമ്പത്തൊമ്പതിനായിരം രൂപ മാത്രം) കൊടുത്തുതീർത്തെന്ന പ്രസ്താവന സംഘാടകർ അവരുടെ വെബ്‌സൈറ്റ് മുഖേന വെളിപ്പെടുത്തിയിട്ടുമുണ്ട്. മാത്രമല്ല, ഓഡിറ്റ് പരിശോധിച്ചതിൽനിന്ന് ഏകദേശം 25 ലക്ഷത്തിലധികം രൂപ കൂടുതൽ കൊടുത്തതായാണ് ബിനാലെ അധികൃതർ വക്കീൽ മുഖാന്തിരം കരാറുകാരെ അറിയിച്ചിട്ടുള്ളത്.

എന്നാൽ കിട്ടാനുള്ളത് 2, 82,00000 രൂപ (രണ്ടു കോടി എന്പത്തിരണ്ടു ലക്ഷം രൂപ മാത്രം) ആണെന്ന് കരാറുകാരും അവകാശപ്പെടുന്നു. കഴിഞ്ഞ ഒക്ടോബറിൽ മാത്രം ആരംഭിച്ച പണികൾ യുദ്ധകാല അടിസ്ഥാനത്തിലാണ് കരാറുകാർ കേവലം രണ്ടുമാസംകൊണ്ട് തീർത്തതെന്നും അതുകൊണ്ടുമാത്രമാണ് ഡിസംബർ 12-ന് ബിനാലെ തുടങ്ങാൻ സാധിച്ചതെന്നും കരാറുകാർ അവകാശപ്പെടുന്നു. യാതൊരുവിധ പ്രൊഫഷണൽ ആസൂത്രണവുമില്ലാതെയാണ് സംഘാടകർ പദ്ധതി ആവിഷ്‌കരിച്ചതെന്നും അതുകൊണ്ടുതന്നെ കരാറുകാർ പണിതീർക്കാൻ വല്ലാതെ ബുദ്ധിമുട്ടിയെന്നും അവർ പറയുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ അവശേഷിക്കുന്ന ഒരു കോടി രൂപ എത്രയും പെട്ടെന്ന് കരാറുകാരും വക്കീൽ മുഖാന്തിരം ബിനാലെ സംഘാടകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

മുൻവർഷങ്ങളിൽ കൃത്യമായി തന്നെ കരാറുകാർക്ക് പണം കൊടുത്ത ബിനാലെ ഇക്കുറി അതിൽ പരാജയപ്പെട്ടത് സംഘാടകരുടെ പിടിപ്പുകേടുകൊണ്ടുമാത്രമാണെന്നും കരാറുകാർ പറയുന്നു.

അതേസമയം ഇക്കുറി കരാറുകാർ അവകാശപ്പെടുന്ന തുക വളരെ കൂടുതലായിരുന്നെന്നും അതുകൊണ്ടുതന്നെ സർക്കാർ നിയമപ്രകാരം ഓഡിറ്റ് ചെയ്തതിനുശേഷം മാത്രമേ കരാർ പണം കൊടുക്കാനാവു എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബിനാലെ സംഘാടകർ. മാത്രമല്ല, വിഷയം ഇപ്പോൾ കോടതിയുടെ മുന്നിൽ നിൽക്കുന്നതുകൊണ്ട് കോടതി ഇടപെടലിനുശേഷം മാത്രമേ ഈ വിഷയത്തിൽ തീർപ്പ് കൽപ്പിക്കാനാവൂ എന്നും ബിനാലെ വെബ്‌സൈറ്റ് വഴി ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്.

സർക്കാർ നിയമാനുസൃതം കരാറോ ടെണ്ടറോ വിളിച്ചുറപ്പിച്ചുകൊടുത്ത പണികൾ ആണെങ്കിൽ ഇത്തരത്തിൽ ആശയക്കുഴപ്പത്തിന് കാരണം ഉണ്ടാവാനിടയില്ല. അതേസമയം നിയമാനുസൃതമായ കരാറോ ടെണ്ടറോ ഒന്നും ബിനാലെ പാലിക്കപ്പെട്ടിട്ടില്ലെന്നും കരാരുകാരിൽ ചിലർ ആരോപണം ഉന്നയിക്കുന്നുണ്ട്. മാത്രമല്ല, കരാറുകാരുടെ ജോലികളും അവക്ക് അവകാശപ്പെട്ട കൂലിയും, ജോലികൾ രൂപകൽപ്പന ചെയ്ത സാങ്കേതിക വിദഗ്ദരുടെ സാന്നിധ്യത്തിലല്ല ഓഡിറ്റ് മുഖാന്തിരം വിലയിരുത്തപ്പെട്ടതെന്ന വാദവും കരാറുകാർ മുന്നോട്ടുവക്കുന്നു.

പ്രമേയം കൊണ്ടും വൈവിധ്യം കൊണ്ടും ഏറെ വ്യത്യസ്തമായ 'പാർശ്വവൽക്കരിക്കപ്പെടാത്ത ജീവിതങ്ങളുടെ സാധ്യതകൾ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണ ബിനാലെയിലെ കലാപ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നത്. 32 രാജ്യങ്ങളിൽ നിന്നായി 138 ആർട്ടിസ്റ്റുകൾ ബിനാലെയിൽ പങ്കെടുത്തിരുന്നു. പത്തോളം മലയാളി കലാകാരന്മാരും ഇക്കുറി ബിനാലെയിൽ പങ്കെടുത്തിരുന്നു. അനിത ദുബൈയാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ ക്യൂറേറ്റർ.

ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ദർബാർ ഹാൾ എന്നിവിടങ്ങളിലായിരുന്നു കലാപ്രദർശനങ്ങൾ അരങ്ങേറിയത്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണവും ഇക്കുറി വിഷയമായിരുന്നു. ബിനാലെയിൽ പങ്കെടുത്തവരിൽ കൂടുതലും സ്ത്രീകളാണെന്ന പ്രത്യേകതയും ഇപ്രാവശ്യത്തെ നാലാം ലക്കം ബിനാലെക്കുണ്ടായിരുന്നു.

പ്രദർശനങ്ങൾക്ക് സമാന്തരമായി ഒട്ടനവധി വ്യത്യസ്തമായ പരിപാടികളും ഇക്കുറി കൊച്ചി ബിനാലെയെ ശ്രദ്ധേയമാക്കിയിരുന്നു. കലാവിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ടുള്ള സ്റ്റുഡന്റ്സ് ബിനാലെ, പ്രസിദ്ധരുടെ 'ലെറ്റ്സ് ടോക്ക്' പ്രഭാഷണ പരമ്പര, കൊച്ചിയിൽ തന്നെ താമസിച്ചുകൊണ്ടുള്ള റസിഡന്ഷ്യൽ കലാസൃഷ്ടികളൊരുക്കൽ, പുതിയ കലാകാരന്മാർക്കുള്ള മാസ്റ്റർ പ്രാക്ടീസ് സ്റ്റുഡിയോ, 'വേദനകൾക്ക് സമാശ്വാസമേകാൻ കലയും സംഗീതവും' എന്ന ആർട്സ് ആൻഡ് മെഡിസിൻ പ്രോഗ്രാം, സമകാലിക കലകളിലുള്ള വീഡിയോ ലാബ്, പരമ്പരാഗതവും സമകാലികവുമായി സംഗീതരൂപങ്ങൾക്കു യായ മ്യൂസിക് ഓഫ് മുസിരിസ്, സിനിമകളും ഡോക്യുമെന്ററികളുമായി 'ആർട്ടിസ്റ്റ്സ് സിനിമ' എന്നിവയും ബിനാലെ നാലാം ലക്ക സവിശേഷതകളായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP