Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോട്ടയത്ത് അമ്മയ്ക്കും മകനും ഇടിമിന്നലേറ്റ് പരിക്ക്; ഇടിമിന്നലേറ്റത് മുണ്ടക്കയം സ്വദേശി മഞ്ചുവിനും മകനും; സംസ്ഥാനത്ത് 23വരെ കനത്ത മഴയ്ക്ക് സാധ്യത

കോട്ടയത്ത് അമ്മയ്ക്കും മകനും ഇടിമിന്നലേറ്റ് പരിക്ക്; ഇടിമിന്നലേറ്റത് മുണ്ടക്കയം സ്വദേശി മഞ്ചുവിനും മകനും; സംസ്ഥാനത്ത് 23വരെ കനത്ത മഴയ്ക്ക് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഈ മാസം 23 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടയിൽ മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്ക്. വേങ്ങത്താനം തടത്തിൽ മഞ്ജു, മകൻ 15 വയസുകാരൻ അരവിന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 42 വയസുകാരിയായ മഞ്ജുവിന്റെയും മകന്റെയും പരിക്ക് ഗുരുതരമല്ല.

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി നേരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. ഇന്ന് മുതൽ ഏപ്രിൽ 23 വരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP