Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വേളിയിലെ വഴിതടയലിൽ കോൺഗ്രസ് ഉന്നയിക്കുന്നത് പച്ചക്കള്ളമെന്ന് സിപിഎം; ശ്രമിച്ചത് സിപിഎം കോൺഗ്രസ് റോഡ് ഷോകൾ മുഖാമുഖം വന്നപ്പോൾ കുരുക്കഴിക്കാൻ; ആന്റണിയെപ്പോലെയൊരു നേതാവ് ഗതാഗതക്കുരുക്ക് ഗുണ്ടായിസമായി ചിത്രീകരിക്കുന്നത് അപഹാസ്യം; തടസം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ആന്റണിയും തരൂരും കാറിൽനിന്ന് ഇറങ്ങി നടന്നു; തിരുവനന്തപുരത്തെ വഴിതടയൽ വിവാദം കൊഴുപ്പിച്ച് സ്ഥാനാർത്ഥികളും രംഗത്ത്

വേളിയിലെ വഴിതടയലിൽ കോൺഗ്രസ് ഉന്നയിക്കുന്നത് പച്ചക്കള്ളമെന്ന് സിപിഎം; ശ്രമിച്ചത് സിപിഎം കോൺഗ്രസ് റോഡ് ഷോകൾ മുഖാമുഖം വന്നപ്പോൾ കുരുക്കഴിക്കാൻ; ആന്റണിയെപ്പോലെയൊരു നേതാവ് ഗതാഗതക്കുരുക്ക് ഗുണ്ടായിസമായി ചിത്രീകരിക്കുന്നത് അപഹാസ്യം; തടസം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ആന്റണിയും തരൂരും കാറിൽനിന്ന് ഇറങ്ങി നടന്നു; തിരുവനന്തപുരത്തെ വഴിതടയൽ വിവാദം കൊഴുപ്പിച്ച് സ്ഥാനാർത്ഥികളും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ഇടയിൽ കോൺഗ്രസ് നേതാവ് എകെ ആന്റണിയെ വേളിയിൽ സിപിഎംമ പ്രവർത്തകർ തടഞ്ഞെന്ന ആരോപണം കൊഴുക്കുന്നു. ഇരു മുന്നണികളുടേയും സ്ഥാനാർത്ഥികൾ തന്നെ ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ്.എൽ ഡിഎഫിന്റേത് മര്യാദ കേടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ആരോപിച്ചു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ വോട്ടെടുപ്പ് തടസപ്പെടുത്താൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ജാഗ്രത പാലിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. എന്നാൽ റോഡ് ഷോ ആരും തടഞ്ഞില്ലെന്നായിരുന്നു ഇടത് സ്ഥാനാർത്ഥി സി ദിവാകരന്റെ പ്രതികരണം. യുഡിഎഫ് നടത്തുന്നത് നുണപ്രചാരണമാണ്. ഇതൊന്നും തിരിച്ചടിയാവില്ലെന്നും സി ദിവാകരൻ

കലാശക്കൊട്ടിനെത്തിയ ഇരുമുന്നണി പ്രവർത്തകരുടെയും തിക്കും തിരക്കുംമൂലം ഗതാഗതക്കുരുക്കിൽ കുടുങ്ങിയതാണ് എൽഡിഎഫ് അക്രമമായി എകെ ആന്റണി ചിത്രീകരിക്കുന്നതെന്ന് സിപിഎം പറയുന്നു. രണ്ട് പാർട്ടികളുടേയും ജാഥകൾ മുഖാമുഖം വരികയായിരുന്നു. ഇരു ഭാഗത്തും നിരവധി പ്രവർത്തകരുള്ളത്‌കൊണ്ട് തന്നെ സ്ഥലത്ത് ഇരു വിഭാഗത്തിനും മുന്നോട്ട് കടന്ന പോകാൻ കഴിയാത്ത വിതം തടസ്സമുണ്ടായി. വേളിയിൽ എൻഡിഎഫും യുഡിഎഫും നടത്തിയ റോഡ് ഷോ മുഖാമുഖം എത്തിയപ്പോൾ ഉണ്ടായ ഗതാഗതക്കുരുക്ക് എൽഡിഎഫ് അക്രമമായി ആന്റണിയെപ്പോലുള്ള ഒരു മുതിർന്ന നേതാവ് ചിത്രീകരിക്കരുതെന്ന് വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എം വിജയകുമാറും, സെക്രട്ടറി ജി ആർ അനിലും പറഞ്ഞു.

ഇരുമുന്നണികളുടെയും റോഡ് ഷോകൾ എതിർദിശകളിൽ വന്നപ്പോഴുണ്ടായ ഗതാഗതക്കുരുക്കിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനുള്ള ശ്രമം ഹീനമാണ്. എൽഡിഎഫിന്റെ റോഡ് ഷോ പൂന്തുറയിൽനിന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15 നാണ് ആരംഭിച്ചത്.ഇരുചക്രവാഹനങ്ങളിലടക്കം ആയിരത്തോളം പേർ പങ്കെടുത്ത വലിയ റോഡ് ഷോ നാലരയോടെയാണ് വേളിയിലെത്തിയത്. റോഡ് ഷോ വേളി ബോട്ട് ക്ലബ്ബ്-ദുർഗാദേവി ക്ഷേത്ര റോഡിലേക്ക് തിരിയുന്ന സമയത്താണ് യുഡിഎഫ് റോഡ് ഷോ അവിടെ എത്തുന്നത്. ഇതോടെ അവിടെ ഗതാഗതക്കുരുക്ക് ഉണ്ടായി.

ഇത് പരിഹരിക്കാൻ ഇരു ഭാഗത്തുമുള്ള പ്രാദേശിക നേതാക്കൾ ശ്രമിക്കുന്നതിനിടെ എ കെ ആന്റണിയും മറ്റ് നേതാക്കളും പ്രചാരണ വാഹനത്തിൽനിന്ന് ഇറങ്ങി നടന്നുപോകുകയായിരുന്നു. പിന്നീട് ഇതിനെ രാഷ്ട്രീയ മുതലെടുപ്പിനായി തന്നെ തടഞ്ഞുവെന്നാക്കി ചില മാധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരം നുണകൾ പ്രചരിപ്പിച്ച് എ കെ ആന്റണി തരംതാഴരുതെന്നും നേതാക്കൾ പറഞ്ഞു.

ഗതാഗത തടസ്സം ഒഴിവാക്കി ഒഴിവാക്കി ആന്റണിയുടെ വാഹനം കടത്തിവിടാൻ നേതാക്കളും പൊലീസും ശ്രമിക്കുന്നതിനിടെ ആന്റണിയും ശശി തരൂരൂം അടക്കുള്ള നേതാക്കൾ വാഹനത്തിനിന്ന് ഇറങ്ങി നടക്കുകയായിരുന്നു. കൊട്ടിക്കലാശത്തിനിടെ പ്രദേശികമായി ഉണ്ടാവുന്ന സംഭവങ്ങൾ പർവതീകരിച്ച് അവതരിപ്പിക്കുന്നത് അപഹാസ്യമാണ്. ആന്റണിക്കുനേരെ ഒരു തരത്തിലുള്ള പ്രതികരണവും അവിടെ നിന്ന് ഉണ്ടായിട്ടില്ല. എന്നിട്ടും ഇത് ഗുണ്ടായിസമാണെന്നും രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുവഭവമാണെന്നും ആന്റണി പറയുന്നത് വിലകുറഞ്ഞ നാടകമാണെന്നും ഇടത് നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇതുസംബന്ധിച്ച ദൃശ്യങ്ങൾ പരിശോധിക്കുന്ന ആർക്കും ഇക്കാര്യം ബോധ്യമാവും. എൽഡിഎഫ് പ്രവർത്തകർ ആന്റണിയെ തടഞ്ഞെങ്കിൽ എങ്ങനെയാണ് അദ്ദേഹം വാഹനത്തിൽനിന്ന് ഇറങ്ങി നടന്നുപോയത് എന്ന് അദ്ദേഹം വ്യക്തമാക്കണം. ഈ സമയത്തൊക്കെ അദ്ദേഹത്തിനു ചുറ്റം യുഡിഎഫ് പ്രവർത്തകർ ആയിരുന്നു. ആന്റണിക്കെതിരായ ഒരു ചെറിയ പ്രകോപനവും ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്നിട്ടും ഈ രീതയിൽ പ്രചരിപ്പിക്കുത് ശരിയല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവുർ നാഗപ്പനും ചൂണ്ടിക്കാട്ടി.

സംഭവത്തിൽ നിഷ്‌ക്രിയം എന്ന ആരോപണം തള്ളി പൊലീസ് രംഗത്തെത്തി. അനുവദിച്ച സമയത്തേക്കാളും റോഡ് ഷോ വൈകിയതിനാലാണ് ഗതാഗത തടസ്സമുണ്ടായതെന്നാണ് പൊലീസിന്റെ ഭാഗം. ഗതാഗതം പുനഃസ്ഥാപിക്കാൻ പൊലീസ് അടിയന്തിരമായി ഇടപെട്ടിരുന്നു. അനുമതിയില്ലാതെ നടത്തിയ റോഡ് ഷോകൾക്കും കൊട്ടികലാശ പരിപാടികൾക്കും എതിരെ കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP