Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസിന് ആവശ്യമായ വാഹന സൗകര്യം ലഭ്യമാക്കാത്തത് സംശയകരം; അടിയന്തര നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്; സംസ്ഥാനത്ത് അക്രമം അഴിച്ച് വിടാൻ സിപിഎം നീക്കമെന്നും ചെന്നിത്തല

പൊലീസിന് ആവശ്യമായ വാഹന സൗകര്യം ലഭ്യമാക്കാത്തത് സംശയകരം; അടിയന്തര നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്; സംസ്ഥാനത്ത് അക്രമം അഴിച്ച് വിടാൻ സിപിഎം നീക്കമെന്നും ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വോട്ടെടുപ്പിനോട് അനുബന്ധിച്ച് അക്രമ സംഭവങ്ങളുണ്ടാവുകയാണെങ്കിൽ അടിയന്തിരമായി ഇടപെടുന്നതിനും തടയുന്നതിനും മുൻവർഷങ്ങളിലേതു പോലെ പൊലീസിന് ആവശ്യമായ വാഹനസൗകര്യം സർക്കാർ ലഭ്യമാക്കാതിരിക്കുന്നത് സംശയാസ്പദമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സാധാരണ വോട്ടെടുപ്പിന് അക്രമസംഭവങ്ങളുണ്ടായാൽ ഓടിയെത്തുന്നതിനും തടയുന്നതിന് പൊലീസിന് ആവശ്യമായ വാഹനങ്ങൾ സർക്കാർ നൽകാറുണ്ട്. പക്ഷേ ഇത്തവണ അതിനുള്ള നടപടികൾ ഇത് വരെ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനത്തിന് വ്യാപകമായ അക്രമസംഭവങ്ങളാണുണ്ടായത്. മുൻകേന്ദ്ര മന്ത്രി എ.കെ.ആന്റണിയെയും ശശിതരൂർ എംപിയെയും ഇടതു മുന്നണി പ്രവർത്തകർ തടയുക പോലും ചെയ്തിരുന്നു. ഇടതുമുന്നണിക്കാർ വോട്ടെടുപ്പിന് വ്യാപകമായി അക്രമം അഴിച്ചു വിടാനുള്ള സാദ്ധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. അതിന് ഒത്താശ ചെയ്യുന്നതിന് പൊലീസിനെ നിർവീര്യമാക്കാനാണോ വാഹനങ്ങൾ നൽകാതിരിക്കുന്നതെന്ന് സംശയിക്കണം.

അതിനാൽ പൊലീസിന് ആവശ്യമായ വാഹനങ്ങൾ നൽകുന്നതിന് പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി.പൊലീസിന്റെ പോസ്റ്റൽ ബാലറ്റ് തിരികെ വാങ്ങുന്നതിന് കളക്ടറേറ്റുകളിൽ വോട്ടെടുപ്പിന് ശേഷം രണ്ടോ മൂന്നോ ദിവസങ്ങളിലേക്ക് ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കണമെന്നും രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP