Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്ത് വയസ്സുാകരൻ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോൾ വീട്ടുകാർക്ക് സംശയം; ആശുപത്രിയിൽ എത്തിച്ച് കൗൺസിലിങ് നടത്തിയപ്പോൾ പുറത്ത് വന്നത് മദ്രസ അദ്ധ്യാപകന്റെ പീഡനം; കുട്ടിയോട് നാല് മാസത്തോളം ക്രൂരത കാണിച്ചത് നാൽപത്തിയഞ്ചുകാരനായ അദ്ധ്യാപകൻ

പത്ത് വയസ്സുാകരൻ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോൾ വീട്ടുകാർക്ക് സംശയം; ആശുപത്രിയിൽ എത്തിച്ച് കൗൺസിലിങ് നടത്തിയപ്പോൾ പുറത്ത് വന്നത് മദ്രസ അദ്ധ്യാപകന്റെ പീഡനം; കുട്ടിയോട് നാല് മാസത്തോളം ക്രൂരത കാണിച്ചത് നാൽപത്തിയഞ്ചുകാരനായ അദ്ധ്യാപകൻ

മറുനാടൻ മലയാളി ബ്യൂറോ

എടപ്പാൾ: പത്ത് വയസ്സുകാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ പിടിയിൽ. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായ കുട്ടി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്.പള്ളി ഖത്തീബും മദ്രസാധ്യാപകനുമായ നാൽപ്പത്തഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.വട്ടംകുളം മൂതൂരിലെ മദ്രസ വിദ്യാർത്ഥിയായ പത്തുവയസ്സുകാരനെയാണ് മാനസികപ്രയാസങ്ങളെത്തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ നാലുമാസമായി അദ്ധ്യാപകൻ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയിലുണ്ടായ മാനസികപ്രയാസങ്ങൾ നിരീക്ഷിച്ച വീട്ടുകാർ മന്ത്രവാദചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ച് നടത്തിയ കൗൺസലിങ്ങിനെത്തുടർന്നാണ് സംഭവം പുറത്തുവന്നത്.ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ച് പൊന്നാനി പൊലീസും ചൈൽഡ്‌ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വെളിയങ്കോട് സ്വദേശിയായ ഇമാമിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP