Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയകാലത്ത് പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടു; ഗതാഗതം പുനഃസ്ഥാപിച്ചത് ഒരു മാസം പിന്നിട്ടപ്പോഴും; മണികണ്ഠൻ ചാലിൽ അടിയന്തരമായി പാലം നിർമ്മിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

പ്രളയകാലത്ത് പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടു; ഗതാഗതം പുനഃസ്ഥാപിച്ചത് ഒരു മാസം പിന്നിട്ടപ്പോഴും; മണികണ്ഠൻ ചാലിൽ അടിയന്തരമായി പാലം നിർമ്മിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പൂയംകൂട്ടി മണികണ്ഠൻ ചാലിൽ അടിയന്തരമായി പാലം നിർമ്മിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്. കഴിഞ്ഞ പ്രളയ കാലത്ത് ഏറെ ദുരിതങ്ങൾ നേരിട്ട് പ്രദേശമാണ് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ.ഇവിടെ പെരിയാറിന്റെ കൈവഴിയിലാണ് ചപ്പാത്ത് സ്ഥിതി ചെയ്യുന്നത്.പ്രളയകാലത്ത് ചപ്പാത്ത് വെള്ളത്തിൽ മുങ്ങിക്കിടന്നതിനാൽ പ്രദേശം പുറം ലോകത്തുനിന്നും ഒറ്റപ്പെട്ട അവസ്ഥിയിലായിരുന്നു.ഒരുമസം പിന്നിട്ടതോടെയാണ് ചപ്പാത്ത് വഴില വാഹനഗതാഗതം പുനഃസ്ഥാപിക്കാനായത്.ചപ്പാത്ത് പൊളിച്ചു മാറ്റി അടിയന്തരമായി പാലം നിർമ്മിക്കണമെന്നാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഉത്തരവിട്ടിട്ടുള്ളത്.

ജല സംരക്ഷണ സമിതി ചെയർമാൻ ഫാദർ റോബിൻ പടിഞ്ഞാറേകുറ്റ് സമർപ്പിച്ച ഹർജിയിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി കെ ഹനീഫയുടെതാണ് ഉത്തരവ്. എല്ലാവർഷവും പാലം വെള്ളത്തിനടിയിൽ ആകുകയും ഈ പ്രദേശം ഒറ്റപ്പെടുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ മഴക്കാലത്ത് രണ്ടുപേർ ഇവിടെ മരണപ്പെടുകയും ചെയ്തിരുന്നു.അടിയന്തരമായി പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിശദമായ വാദം നടന്നിരുന്നു.

വാദം പൂർത്തിയായപ്പോൾ ചപ്പാത്തിന് പകരം ഇവിടെ സുരക്ഷിത യാത്രയ്ക്ക് പാലം അനിവാര്യമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് അടിയന്തരമായി പ്രമേയം പാസാക്കി സർക്കാരിലേക്ക് അയക്കുക,പുതിയപാലം പാലം നിർമ്മിക്കുന്നതിന് ആവശ്യമായ വിശദമായ എസ്റ്റിമേറ്റ് പിഡബ്ല്യുഡി നിരത്ത് വിഭാഗം തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കുക,1980ലെ ഫോറസ്റ്റ് കൺസർവേഷൻ ആക്ട് അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അടിയന്തര നടപടികൾ സ്വീകരിക്കുക,നാലുമാസത്തിനുള്ളിൽ ഇതിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പുരോഗതി സംബന്ധിച്ച റിപ്പോർട്ട് കമ്മീഷൻ മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുട്ടമ്പുഴ പഞ്ചായത്തിലെ ഏഴാം വാർഡ് ലേക്കുള്ള ഏക സഞ്ചാരമാർഗ്ഗമാണ് ഈ ചപ്പാത്ത്.ന്യൂനപക്ഷ കമ്മീഷന്റെ ഉത്തരവ് പുറത്തുവന്നത് ഏറെ പ്രതീക്ഷയാണ് നാട്ടുകാർക്കുള്ളത്. ഉത്തരവിൽ പറയും പ്രകാരം ബന്ധപ്പെട്ട അധികാരികൾ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും ഇല്ലാത്ത പക്ഷം നിയമപരമായും പരസ്യ പ്രക്ഷോഭത്തിലൂടെയും ലക്ഷ്യം കൈവരിക്കും വരെ പോരാടുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ജനസംരക്ഷണസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP