Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രകൃതി വിരുദ്ധ പീഡനം ചോദ്യം ചെയ്ത അമ്മയ്ക്കും ബന്ധുവിനും ക്രൂര മർദ്ദനം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

പ്രകൃതി വിരുദ്ധ പീഡനം ചോദ്യം ചെയ്ത അമ്മയ്ക്കും ബന്ധുവിനും ക്രൂര മർദ്ദനം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ജംഷാദ് മലപ്പുറം

മലപ്പുറം: കഴിഞ്ഞ ദിവസം എടപ്പാളിൽ പ്രകൃതി വിരുദ്ധ പീഡനം ചോദ്യം ചെയ്ത അമ്മക്കും ബന്ധുവിനും മർദ്ദനമേറ്റ സംഭവാത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് സ്വദേശി നാരായണൻ (45), കാസർഗോഡ്, കോഴിക്കോട് സ്വദേശികളായ ബാബു, ബാബുരാജ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പനുസരിച്ച് കേസെടുത്ത നാരായണനെ പൊലീസ് കോടതിയിൽ ഹാജരാക്കി. എടപ്പാളിൽ നടന്നുകൊണ്ടിരിക്കുന്ന സ്വകാര്യ കമ്പനി നടത്തുന്ന പ്രദർശനത്തിലെ ജീവനക്കാരാണ് എല്ലാവരും. കഴിഞ്ഞ ഇരുപത്തിമൂന്നിനാണ് പരാതിക്കിടയായ സംഭവം നടന്നത്.

പ്രദർശനത്തിൽ ശുചീകരണ ജോലി ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശികളായ കുടുംബത്തിലെ പതിനാറ്കാരനെ നാരായണൻ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയതായാണ് പരാതി. വിവരമറിഞ്ഞ അമ്മയും ബന്ധുവും ഞായറാഴ്ച രാത്രി നാരായണനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടയിൽ നാരായണനും മറ്റ് രണ്ട് പേരും ചേർന്ന് ഇവരെ മർദ്ദിച്ചു. മർദ്ദനത്തിൽ അമ്മക്കും മകനും ബന്ധുവിനും പരുക്കേൽക്കുകയായിരുന്നു. ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിക്കുകയും മൂന്ന് പേരെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP