Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ വിൽപ്പന ബോർഡിന് പിന്നിലെ നൊമ്പരത്തിന് പരിഹാരമാകുന്നു; പ്രളയത്തിൽ തകർന്ന വീട് പുനർ നിർമ്മിക്കാൻ വൃക്ക വിൽപ്പനയ്ക്ക് വെച്ച ജോസഫിന്റെ കണ്ണീരൊപ്പി പിണറായി സർക്കാർ; പെയിന്റിങ് കഴിഞ്ഞാൽ ജോസഫേട്ടന് കിടപ്പാടമായി

ആ വിൽപ്പന ബോർഡിന് പിന്നിലെ നൊമ്പരത്തിന് പരിഹാരമാകുന്നു; പ്രളയത്തിൽ തകർന്ന വീട് പുനർ നിർമ്മിക്കാൻ വൃക്ക വിൽപ്പനയ്ക്ക് വെച്ച ജോസഫിന്റെ കണ്ണീരൊപ്പി പിണറായി സർക്കാർ; പെയിന്റിങ് കഴിഞ്ഞാൽ ജോസഫേട്ടന് കിടപ്പാടമായി

പ്രകാശ് ചന്ദ്രശേഖർ

അടിമാലി:വൃക്കവിൽപ്പനയ്ക്ക് തയ്യാറായി ,ഈ വിവരം ബോർഡിൽ വീടിന് മുന്നിൽ പരസ്യപ്പെടുത്തിയ വെള്ളത്തൂവൽ തണ്ണിക്കോട്ട് ജോസഫ് ഇപ്പോൾ ആത്മ സംതൃപ്തിയുടെ നിറവിലാണ്. പ്രളയം തകർത്ത വീടിന്റെ പുനർ നിർമ്മാണത്തിനായി സർക്കാർ ധനസഹായം ലഭിച്ചതോടെ മാസങ്ങളായി ജോസഫ് അനുഭിച്ചിരുന്ന ദുരിതത്തിന് താൽകാലിക ശമനമായിരുന്നു. വീടിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ് വീടിന്റെ പെയിന്റിംങ്ങ് കൂടി പൂർത്തിയായാൽ പ്രളയം തകർത്ത വീണ്ടും പഴയ രൂപത്തിലാവും.

കഴിഞ്ഞ ഫെബ്രുവരി 16 - വയോധികനായ ജോസഫ് ഇടിഞ്ഞു പൊളിഞ്ഞ വീടിന് മുന്നിൽ തന്റെ വൃക്കകൾ വിൽക്കാനുണ്ടെന്ന് ബോർഡെഴുതി സ്ഥാപിച്ചത്. പ്രളയ ദുരിതാശ്വാസം ലഭിക്കുവാൻ കൈക്കൂലി നൽകാനുള്ള പണത്തിനായി വൃക്ക വിൽപ്പനയ്ക്ക് എന്നായിരുന്നു ബോർഡിലെ പരാമർശം. സംഭവം നവമാധ്യമങ്ങളും പിന്നീട് മുഖ്യധാരമാധ്യമങ്ങളും ഏറ്റെടുത്തതോടെ പ്രളയാനന്തര ദുരിതം നേരിടുന്ന മലയോര മേഖലയിലെ കർഷക പ്രതീകമായി ജോസഫ് ചേട്ടൻ മാറി. സംഭവത്തിൽ കൃഷി മന്ത്രിയും മന്ത്രിയുടെ നിർദ്ദേശ പ്രകാരം ജില്ലാ കളക്ടറും ഇടപ്പെട്ടു.അന്നത്തെ കളക്ടറായിരുന്ന കെ ജീവൻ ബാബു ജോസഫ് ചേട്ടന്റെ വീട്ടിൽ നേരിട്ടെത്തി പ്രശ്നത്തിന്റെ ഗൗരവം വിലയിരുത്തി.

ഇന്ന് ജോസഫ് ചേട്ടൻ സംതൃപ്തനാണ്.അടിയന്തിരമായി സർക്കാരും മറ്റ് സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിച്ചതോടെ ജോസഫ് ചേട്ടന് ധനസഹായമായി 2.5ലക്ഷം രൂപ ലഭിച്ചു.വീടിന്റെ പുനർനിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് ജോസഫ് ചേട്ടൻ പറഞ്ഞു.വൃക്ക വിൽപ്പനക്കെന്നെഴുതിയ പരസ്യം ജോസഫ് ചേട്ടൻ പെയിന്റടിച്ച് മായിച്ചു.മണ്ണ് വന്ന് മൂടിയിരുന്ന മുറ്റത്തെ കിണർ ഇസാഫ് പ്രവർത്തകരുടെ സഹായത്തോടെ പുനർനിർമ്മിച്ചു കഴിഞ്ഞു.

വീടിന് മുകളിലേക്ക് വന്ന് വീണ മണ്ണ് നീക്കം ചെയ്ത വകയിൽ ഉണ്ടായ മുക്കാൽ ലക്ഷം രൂപയുടെ കടം കൊടുത്തു തീർത്തു.വീടിന് മുൻവശം ഷീറ്റിടുകയും തകർന്ന ഭിത്തികൾ പുനർ നിർമ്മിച്ച് വീട് ബലപ്പെടുത്തുകയും ചെയ്തു. ചെറിയ ചെറിയ ജോലികൾ ഒഴിച്ചാൽ നിർമ്മാണം ഏകദേശം പൂർത്തീകരിച്ചതായി ജോസഫ് ചേട്ടൻ അറിയിച്ചു. ജോസഫ് ചേട്ടനും ഭാര്യ ആലീസും മാത്രമാണ് വീട്ടിൽ താമസിച്ചു വരുന്നത്. പ്രളയം വരുത്തിയ ദുരിതം തന്നെ പോലെ നിരവധിയാളുകൾക്ക് ക്ലേശം സമ്മാനിച്ചിട്ടുണ്ടെന്നും തന്നെ പോലെ എല്ലാവരുടെയും ദുരിതമകറ്റാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നുമാണ് ജോസഫ് ചേട്ടൻ പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP