Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്ലാമിക നവോദ്ധാന പ്രക്രിയ ശൈഖ് നിസാമുദ്ധീൻ സുൽത്താനിലൂടെ തുടരും: സയ്യിദ് സഖലൈൻ ഹസ്സൻ ചിശ്തി

ഇസ്ലാമിക നവോദ്ധാന പ്രക്രിയ ശൈഖ് നിസാമുദ്ധീൻ സുൽത്താനിലൂടെ തുടരും: സയ്യിദ് സഖലൈൻ ഹസ്സൻ ചിശ്തി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രമുഖ സൂഫീ ഗുരു വര്യനും ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമ രക്ഷാധികാരിയും ആയിരുന്ന ഖുതുബുസ്സമാൻ ഡോക്ടർ. ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി മഹാനവർകൾ ലോകത്ത് നടത്തി വന്ന ഇസ്ലാമിക നവോദ്ധാന പ്രക്രിയ , ജീലാനി സ്റ്റഡി സെന്റർ ദേശീയ അധ്യക്ഷൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയിലൂടെ തുടർന്ന് കൊണ്ടിരിക്കുമെന്ന് അജ്മീർ ദർബാർ ശരീഫ് ഖാദിം സയ്യിദ് സഖലൈൻ ഹസ്സൻ ചിശ്തി പ്രഖ്യാപിച്ചു .

ഖുതുബുസ്സമാൻ നവോദ്ധാനം നിലക്കുന്നില്ല എന്ന പ്രമേയത്തിൽ ആലുവ ജീലാനി ശരീഫിൽ നടന്ന അനുസ്മരണ മഹാ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവ മാനസങ്ങളിൽ വിശുദ്ധ വചനം ഉല്ലേഖനം ചെയ്തുകൊടുത്ത് അവരെ ആത്യന്തിക വിജയത്തിലേക്ക് വഴി നടത്തുക എന്ന അതിമഹത്തായ നവോദ്ധാന പ്രക്രിയ ആണ് അവർ നിർവഹിക്കുന്നത്. ആ ദൗത്യ നിർവഹണത്തിൽ അവരോടൊപ്പം അടിയുറച്ചു നിന്ന് പ്രവർത്തിക്കാൻ ഏവർക്കും അവസരം ലഭിക്കട്ടേ എന്നും അദ്ദേഹം പ്രത്യാശിച്ചു. ശൈഖ് നിസാമുദ്ധീൻ സുൽത്താൻ സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചു.

സമ്മേളനത്തിൽ മുഖ്യ അതിഥിയായി എത്തിയ സയ്യിദ് ഫഖ്റൈൻ ഹസ്സൻ ചിശ്തി അജ്മീർ, ശൈഖ് നിസാമുദ്ധീൻ സുൽത്താനെ പ്രത്യേക സ്ഥാന വസ്ത്രങ്ങൾ അണിയിച് ആദരിച്ചു . ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ പദവി ഇപ്പോൾ അലങ്കരിക്കുന്ന ശൈഖ് നിസാമുദ്ധീൻ സുൽത്താനെ ആദരിക്കാനും ബഹുമാനിക്കാനും അവസരം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും, ജീലാനി ശരീഫ് കേന്ദ്രീകരിച്ചു നടക്കുന്ന ഇസ്ലാമിക നവോഥാന പ്രവർത്തനങ്ങൾക്ക് അജ്മീർ ഷെരീഫിന്റെ പൂർണ്ണ ആശീർവാദങ്ങൾ എക്കാലവും ഉണ്ടാകുമെന്നും സയ്യിദ് ഫഖ്റൈൻ ചിശ്തി പറഞ്ഞു.

ജാതി മത രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാവരെയും ഒരു പോലെ സ്‌നേഹിച്ച ഒരു മനുഷ്യ സ്‌നേഹിയായിരുന്നു ഖുതുബുസ്സമാൻ എന്ന് അൻവർ സാദാത് എംഎൽഎ പറഞ്ഞു. അദ്ദേഹം കാത്തു സൂക്ഷിച്ച മാനവിക മൂല്യങ്ങൾ മുറുകെ പിടിച്ചു മുന്നോട്ടു പോകാൻ ശൈഖ് നിസാമുദ്ധീൻ സുൽത്താന് കഴിയട്ടേ എന്നും എംഎൽഎ പ്രത്യാശ പ്രകടിപ്പിച്ചു. ഖുതുബുസ്സമാൻ മഹാനവര്കളിൽ നിന്നും താൻ അനുഭവിച്ചറിഞ്ഞ ഉന്നതമായ ആത്മീയ ശക്തിയെ ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്റ് അഡ്വക്കേറ്റ് അബ്ദുൽ മുത്തലിബ് അനുസ്മരിച്ചു . ശൈഖ് നിസാമുദ്ധീൻ സുൽത്താനെ സ്ഥാന വസ്ത്രം അണിയിച്ചപ്പോൾ ആകാശത്തു നിന്നും അനുഗ്രഹത്തിന്റെ ഒന്ന് രണ്ട് മഴത്തുള്ളികൾ വർഷിച്ചത് അത്ഭുതകാര്യമായി എന്നും അദ്ദേഹം പറഞ്ഞു .

ഖുതുബുസ്സമാൻ എന്ന പുണ്ണ്യ പുരുഷൻ അന്ത്യ വിശ്രമം കൊള്ളുന്ന ഈ ഭൂമി വരും കാലങ്ങളിൽ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എഎൻ രാധാകൃഷ്ൻ പറഞ്ഞു . യുഡിഎഫ് ജില്ലാ ചെയർമാൻ എംഒ ജോൺ , എൻജിഒ സെന്റർ സംസ്ഥാന പ്രസിഡന്റ് പനവൂർ നാസർ , ടിവി ബാബു തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ശൈഖ് അഹമ്മദ് കബീർ സുൽത്താൻ ശാഹ് ഖാദിരി ചിശ്തി , ശംസുദ്ധീൻ സുൽത്താൻ ആലുവ, അബുറഹീം മുസ്ലിയാർ വളപുരം, മുഹമ്മദ് ഇസ്മായിൽ മുസ്ലിയാർ കിടങ്ങഴി, അബ്ദുറഹീം അഹ്‌സനി കോട്ടപ്പുറം, അബ്ദുൽ മജീദ് ഹുദവി പൂങ്ങോട് ഖുതുബുസ്സമാന്റെ ഖലീഫമാർ തുടങ്ങിയവർ സംബന്ധിച്ചു.

ഉസ്താദ് അബ്ബാസ് ഫൈസി വഴിക്കടവ് മുഖ്യ പ്രഭാഷണം നടത്തി. പതിനായിരങ്ങളുടെ ഹൃദയ താളം അല്ലാഹുവും റസൂലും ആക്കി മാറ്റാൻ അഹോരാത്രം പ്രയത്‌നിച്ച ഖുതുബുസ്സമാൻ മഹാനവർകളുടെ സ്ഥാനം വിവരണാതീതം ആണെന്നും , അവിടത്തെ കുടുംബത്തെ ആദരിക്കലും ബഹുമാനിക്കലും വിശ്വാസികളുടെ നിർബന്ധ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു . അബ്ദുൽ ജബ്ബാർ ജീലാനി സ്വാഗതവും അബ്ദുറഷീദ് മുസ്ലിയാർ നന്ദിയും പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP