Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കവിയൂർ പീഡനക്കേസ്: മൂന്നാം തുടരന്വേഷണ റിപ്പോർട്ടിനൊപ്പം സി ബി ഐ സമർപ്പിച്ചത് 5 രേഖകളുടെ പകർപ്പ്; എല്ലാം ഹർജിക്കാർക്ക് നൽകാൻ സിബിഐ കോടതി ഉത്തരവ്:

കവിയൂർ പീഡനക്കേസ്: മൂന്നാം തുടരന്വേഷണ റിപ്പോർട്ടിനൊപ്പം സി ബി ഐ സമർപ്പിച്ചത് 5 രേഖകളുടെ പകർപ്പ്; എല്ലാം ഹർജിക്കാർക്ക് നൽകാൻ സിബിഐ കോടതി ഉത്തരവ്:

അഡ്വ. പി. നാഗരാജ്

തിരുവനതപുരം: കവിയൂർ പീഡനക്കേസിൽ മൂന്നാം തുടരന്വേഷണ റിപ്പോർട്ടിനൊപ്പം സി ബി ഐ സമർപ്പിച്ച 5 രേഖകളുടെ പകർപ്പുകൾ റിപ്പോർട്ടിൽ ആക്ഷേപം ഉന്നയിക്കുന്ന തടസ്സ ഹർജിക്കാർക്ക് നൽകാൻ തിരുവനന്തപുരം സി ബി ഐ കോടതി ഉത്തരവിട്ടു.

അഞ്ചംഗ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൃത്യവീട്ടിൽ നിന്നും ശേഖരിച്ച് പരിശോധനക്കായി അയച്ച വസ്ത്രങ്ങൾ, സ്രവങ്ങൾ എന്നിവയുടെയും തുടരന്വേഷണ ഭാഗമായി സിബിഐ സംസ്ഥാന ഫോറൻസിക് ലാബിൽ നിന്നും സെൻട്രൽ ഫോറൻസിക് ലാബിലേക്കയച്ച വകകൾ എന്നിവയുടെ റിപ്പോർട്ടുകൾ ഉൾക്കൊള്ളുന്ന നിർണ്ണായക രേഖകളാണ് ഹർജിക്കാർക്ക് നൽകാൻ ജഡ്ജി ജെ. നാസർ ഉത്തരവിട്ടത്.

2017 ജൂലൈ 6 ലെ ഫോറൻസിക് റിപ്പോർട്ട് , 2017 ഒക്ടോബർ 14 , നവംബർ 1 എന്നീ തീയതികളിലെ വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ ബോർഡ് റിപ്പോർട്ടുകൾ , 2017 ഡിസംബർ ഒന്നിലെ സെന്റർ ഫോർ ഡി എൻ എ ഫിംഗർ പ്രിന്റ് ആൻഡ് ഡയഗ് നോസ്റ്റിക്‌സ് സ്ഥാപത്തിന്റേ റിപ്പോർട്ട് , 2017 ഓഗസ്റ്റ് 31 ന് ചെന്നെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് സിബിഐ അയച്ച കത്ത് എന്നിവയുടെ അടയാള സഹിതം പകർപ്പുകൾ നൽകാനാണ് കോടതി ഉത്തരവ്.

2004 സെപ്റ്റംബർ 28നാണ് പത്തനംതിട്ട ചുമത്ര ശ്രീവല്ലഭ ക്ഷേത്ര പൂജാരി , ഭാര്യ , പ്രായ പൂർത്തിയാകാത്ത മകൾ, മകൻ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിളിരൂർ പീഡനക്കേസിലെ പ്രതി ലതാ നായരെ മാത്രമാണ് കവിയൂർ പീഡന കേസിൽ സിബിഐ പ്രതി ചേർത്തിട്ടുള്ളത്. ആത്മ ഹത്യാ പ്രേരണാ ക്കുറ്റം മാത്രമാണ് ലതാ നായർക്ക് മേൽ സി ബി ഐ ചുമത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP