Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് ശാസ്ത്രീയമല്ല; ജുഡീഷ്യൽ അന്വേഷണം നടത്തേണ്ട ആവശ്യവുമില്ല; പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റ് വീഴ്ചയെന്ന വാദം വീണ്ടും തള്ളി സർക്കാർ സത്യവാങ്മൂലം

അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് ശാസ്ത്രീയമല്ല; ജുഡീഷ്യൽ അന്വേഷണം നടത്തേണ്ട ആവശ്യവുമില്ല; പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റ് വീഴ്ചയെന്ന വാദം വീണ്ടും തള്ളി സർക്കാർ സത്യവാങ്മൂലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് ശരിയല്ലെന്നും ഇത് ശാസ്ത്രീയമല്ലെന്നും സംസ്ഥാന സർക്കാർ. പ്രളയ ദുരിതനിവാരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം വേണ്ടെന്നാണ് സർക്കാരിന്റെ വാദം. ഇതെല്ലാം വിശദമാക്കി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ശാസ്ത്രലോകം തള്ളിയ കണക്കുകൾ അടിസ്ഥാനമാക്കിയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.

അതിവർഷമാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലക്കമ്മീഷൻ സ്ഥിരീകരികരിച്ചിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന് കണ്ടെത്തിയാണ് അമിക്കസ് ക്യൂറി ജേക്കബ് പി. അലക്സ് നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP