Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം പ്രവർത്തകൻ യാക്കൂബിനെ വെട്ടിക്കൊന്ന കേസിൽ വത്സൻ തില്ലങ്കേരിക്ക് ആശ്വാസം; ഗൂഢാലോചന കുറ്റം തെളിയിക്കാൻ കഴിയാതായതോടെ സംഘപരിവാർ നേതാവിനെ വെറുതെ വിട്ട് തലശ്ശേരി സെഷൻസ് കോടതി; 24 കാരനെ വെട്ടിക്കൊന്ന കേസിൽ ഒന്ന് മുതൽ അഞ്ച് വരെ പ്രതികൾ കുറ്റക്കാർ; ശിക്ഷ പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക്

സിപിഎം പ്രവർത്തകൻ യാക്കൂബിനെ വെട്ടിക്കൊന്ന കേസിൽ വത്സൻ തില്ലങ്കേരിക്ക് ആശ്വാസം; ഗൂഢാലോചന കുറ്റം തെളിയിക്കാൻ കഴിയാതായതോടെ സംഘപരിവാർ നേതാവിനെ വെറുതെ വിട്ട് തലശ്ശേരി സെഷൻസ് കോടതി; 24 കാരനെ വെട്ടിക്കൊന്ന കേസിൽ ഒന്ന് മുതൽ അഞ്ച് വരെ പ്രതികൾ കുറ്റക്കാർ; ശിക്ഷ പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ ഇരിട്ടി പുന്നാട് സിപിഎം പ്രവർത്തകനായ യാക്കൂബ് വധക്കേസിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ഉൾപ്പടെ പതിനൊന്ന് പേരെ കോടതി വെറുതെ വിട്ടു. അതേസമയം ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികൾ കുറ്റക്കാരെന്നു കോടതി വിധിച്ചു. ഇവരുടെ ശിക്ഷാവിധി അൽപ്പസമയത്തിനകം പ്രഖ്യാപിക്കും. തലശേരി രണ്ടാം അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.2006ലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ വത്സൻ തില്ലങ്കേരിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയാണ് ആർഎസ്എസ് നേതാക്കൾക്ക് വേണ്ടി ഹാജരായത്.

2006ലാണ് ആർഎസ്എസ് -ബിജെപി പ്രവർത്തകർ യാക്കൂബിനെ ബോംബെറിഞ്ഞ് കൊന്നത്.2006 ജൂൺ 13ന് രാത്രി 9.15നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കൾക്കൊപ്പം പുതിയപുരയിൽ ജമീലയുടെ വീട്ടുവരാന്തയിൽ ഇരിക്കുന്ന സമയത്താണ് പ്രതികൾ ആയുധങ്ങളുമായെത്തി അക്രമം നടത്തിയത്. ബോംബേറിൽ തലയ്ക്ക് പരിക്കേറ്റ യാക്കൂബ് തലശ്ശേരി ജനറൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയുമായിരുന്നു. യാക്കൂബ് കൊല്ലപ്പെട്ടതിന്റെ തലേദിവസം തില്ലങ്കേരി കാർക്കോട്ടെ അമ്മു അമ്മ സ്മാരക മന്ദിരത്തിൽ വൽസൽ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്ന് പരാതിയിൽ പറയുന്നു.

ഒന്നു മുതൽ 5 വരെ പ്രതികൾ കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) കണ്ടെത്തി. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി (54) ഉൾപ്പെടെ 6 മുതൽ 14 വരെ പ്രതികൾ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചു. കുറ്റക്കാർക്കുള്ള ശിക്ഷ ഉച്ചയ്ക്കുശേഷം പ്രഖ്യാപിക്കും. ഗൂഢാലോചന കുറ്റമായിരുന്നു വൽസൻ തില്ലങ്കേരിക്കെതിരെ ഉണ്ടായിരുന്നത്.

കീഴൂർ മീത്തലെ പുന്നാട് ദീപം ഹൗസിൽ ശങ്കരൻ(48), അനുജൻ വിലങ്ങേരി മനോഹരൻ എന്ന മനോജ് (42), തില്ലങ്കേരി വാർപ്പള്ളിയിലെ പുതിയ വീട്ടിൽ വിജേഷ് (38), കീഴൂർ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശൻ (48), കീഴൂർ പുന്നാട് കാറാട്ടു ഹൗസിൽ പി.കാവ്യേഷ് (40) എന്നിവരെയാണു കുറ്റക്കാരെന്നു കണ്ടെത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP