Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വർണക്കടത്തിലെ സൂത്രധാരൻ ബിജു മനോഹരന് ദുബായ് നഗരത്തിൽ വൻ ബിസിനസ് പങ്കാളിത്തങ്ങൾ; വസ്ത്ര നിർമ്മാണ സ്ഥാപനത്തിൽ 28 ശതമാനം ഓഹരിയെന്ന് വെളിപ്പെടുത്തി ഇന്റലിജൻസ്; ലക്ഷങ്ങൾ നിക്ഷേപിച്ചിരിക്കുന്നത് കള്ളക്കടത്തിലൂടെ ലഭിച്ച പണത്തിൽ നിന്ന്

സ്വർണക്കടത്തിലെ സൂത്രധാരൻ ബിജു മനോഹരന് ദുബായ് നഗരത്തിൽ വൻ ബിസിനസ് പങ്കാളിത്തങ്ങൾ; വസ്ത്ര നിർമ്മാണ സ്ഥാപനത്തിൽ 28 ശതമാനം ഓഹരിയെന്ന് വെളിപ്പെടുത്തി ഇന്റലിജൻസ്; ലക്ഷങ്ങൾ നിക്ഷേപിച്ചിരിക്കുന്നത് കള്ളക്കടത്തിലൂടെ ലഭിച്ച പണത്തിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് പിന്നിലെ സൂത്രധാരന്മാരിൽ പ്രധാനിയായ അഡ്വ. ബിജു മനോഹരന് ദുബായിലെ വസ്ത്ര നിർമ്മാണ സ്ഥാപനത്തിൽ 28 ശതമാനത്തിന്റെ ഓഹരിയുണ്ടെന്ന് റവന്യു ഇന്റലിജൻസ്. സ്വർണക്കടത്തിലൂടെ ലഭിച്ച മൂലധനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും റവന്യു ഇന്റലിജൻസ് ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്തിന് പിടിയിലായവരുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇന്റലിജൻസിന്റെ നിർണായക വെളിപ്പെടുത്തൽ.

കേസിലെ പ്രധാന പ്രതികളായ അഡ്വ. ബിജു മനോഹരനെയും സഹായിയായ വിഷ്ണുവിനെയും ഇതുവരെ പിടികൂടാനാകാത്ത സാഹചര്യത്തിൽ കസ്റ്റഡിയിലുള്ളവരെ ജാമ്യത്തിൽ വിടുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും റവന്യു ഇന്റലിജൻസ് ഹൈക്കോടതിയെ ധരിപ്പിച്ചു.ഇന്ത്യയിലേക്കുള്ള അനധികൃത സ്വർണക്കടത്തിൽ ആശങ്കയറിയിച്ച റവന്യു ഇന്റലിജൻസ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന കുറ്റകൃത്യം നിയന്ത്രിക്കാൻ കഴിയാതെ പോകുന്നത് ഇന്ത്യയുടെ ഭാവിയെ കാര്യമായി ബാധിക്കുമെന്നും, രാജ്യത്ത് കള്ളപ്പണം പെരുകാൻ ഇത് ഇടയാക്കുമെന്നും ഹൈക്കോടതിയിൽ അറിയിച്ചു. നിലവിലുള്ള കേസിനെ ചെറുതായി കാണാനാകില്ലെന്ന് വ്യക്തമാക്കിയ റവന്യു ഇന്റലിജൻസ് തിരുവനന്തപുരം വിമാനത്താവളം മുഖേനയുള്ള സ്വർണക്കടത്തിന് പിന്നിൽ രാജ്യാന്തര ബന്ധങ്ങളുണ്ടെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച് ഹർജിയിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP