Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജയിച്ചില്ലെങ്കിലും ബിജെപി ഉണ്ടാക്കിയത് ചരിത്ര നേട്ടം; പരമ്പരാഗത സിപിഎം വോട്ടുകൾ അടർത്തിയെടുക്കാനായെന്നും വിലയിരുത്തൽ; യുഡിഎഫ് വിജയം ന്യൂനപക്ഷ വർഗ്ഗീയത പ്രയോജനപ്പെടുത്തി നേടിയതെന്ന് എംടി രമേശ്

വിജയിച്ചില്ലെങ്കിലും ബിജെപി ഉണ്ടാക്കിയത് ചരിത്ര നേട്ടം; പരമ്പരാഗത സിപിഎം വോട്ടുകൾ അടർത്തിയെടുക്കാനായെന്നും വിലയിരുത്തൽ; യുഡിഎഫ് വിജയം ന്യൂനപക്ഷ വർഗ്ഗീയത പ്രയോജനപ്പെടുത്തി നേടിയതെന്ന് എംടി രമേശ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയിച്ചില്ലെങ്കിലും എൻഡിഎയ്ക്ക് മികച്ച നേട്ടം സംസ്ഥാനത്തുണ്ടാക്കാൻ കഴിഞ്ഞുവെന്ന് ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ്. ജയിച്ചില്ലെങ്കിലും സംസ്ഥാന ചരിത്രത്തിലെ മികച്ച മുന്നേറ്റമുണ്ടാക്കി. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീണിട്ടുണ്ട്. സിപിഎം തോറ്റ മണ്ഡലത്തിൽ സിപിഎം തിരിച്ചുവരാറില്ലെന്നും എം ടി രമേശ് പറഞ്ഞു. ബംഗാളും ത്രിപുരയും കേരളത്തിലും ഇത് ആവർത്തിക്കും. സിപിഎമ്മിന്റെ വോട്ട് നേടിയത് ബിജെപിയാണ്. പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി വൻ മുന്നേറ്റമുണ്ടായി. ന്യൂനപക്ഷ വർഗ്ഗീയത യുഡിഎഫ് പ്രയോജനപ്പെടുത്തി. എൽഡിഎഫും യുഡിഎഫും വർഗ്ഗീയത പ്രചരിപ്പിക്കാൻ മത്സരിക്കുകയായിരുന്നു. അതോടെ വോട്ട് കോൺഗ്രസ് കൊയ്‌തെടുത്തു.

ന്യൂനപക്ഷ കേന്ദ്രീകരണമല്ല ഭിന്നിപ്പാകും കേരളത്തിൽ ഉണ്ടാകുക. ആത്മപരിശോധന നടത്താൻ ന്യൂനപക്ഷ മതവിഭാഗങ്ങൾ തയ്യാറാകണം. നരേന്ദ്ര മോദിക്കെതിരെ ന്യൂനപക്ഷങ്ങളെ അണി നിരത്തി. അതേസമയം തിരുവനന്തപുരത്ത് ബിജെപി പ്രതീക്ഷിച്ച വോട്ടുകൾ കിട്ടിയില്ല. മണ്ഡലത്തിൽ ന്യൂനപക്ഷത്തിന്റെ അകൽച്ച പ്രശ്‌നമായി. തീരദേശ മേഖലയിൽ വോട്ട് കുറഞ്ഞു. സിപിഎം യുഡിഎഫിന് വോട്ടുമറിച്ചു. എന്നാൽ അതിശക്തമായ സിപിഎം വിരോധം പത്തനംതിട്ടയിലുണ്ടായി. എൻഎസ്എസിന്റെ സഹായം ബിജെപിക്ക് കിട്ടിയിട്ടുണ്ടെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP