Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് മൂന്ന് മലയാളി താരങ്ങൾകൂടി; അണ്ടർ 19 ടീമിൽ ഇടം നേടിയത് മലപ്പുറത്തുകാരൻ ഷാബാസ് അഹമ്മദും, മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് റാഫിയും കോഴിക്കോട്കാരൻ മുഹമ്മദ് ബാസിത്തും; റഷ്യക്ക് പോകുന്നത് 12 രാജ്യങ്ങളുടെ ടൂർണമെന്റ് കളിക്കാൻ

ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് മൂന്ന് മലയാളി താരങ്ങൾകൂടി; അണ്ടർ 19 ടീമിൽ ഇടം നേടിയത് മലപ്പുറത്തുകാരൻ ഷാബാസ് അഹമ്മദും, മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് റാഫിയും കോഴിക്കോട്കാരൻ മുഹമ്മദ് ബാസിത്തും; റഷ്യക്ക് പോകുന്നത് 12 രാജ്യങ്ങളുടെ ടൂർണമെന്റ് കളിക്കാൻ

ജംഷാദ് മലപ്പുറം

മലപ്പുറം: ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് മൂന്ന് മലയാളി താരങ്ങൾകൂടി, മലപ്പുറത്തുകാരൻ ഷാബാസ് അഹമ്മദും, മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് റാഫിയും കോഴിക്കോട് സ്വദേശി മുഹമ്മദ് ബാസിത്തുമാണ് അണ്ടർ 19 ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ ഇടം പിടിച്ചത്. മലപ്പുറം അരിമ്പ്ര സ്വദേശിയാണ് ഷാബാസ് അഹമ്മദ്, ശനിയാഴ്ച രാവിലെയാണ് ടീം പ്രഖ്യാപനം വന്നത്. ഷാബാസിനെ കൂടാതെ രണ്ടുമലയാളികളും ടീമിലുണ്ട്. മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് റാഫിയും കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ബാസിത്തുമാണ് അവർ. ഭുവനേശ്വറിലെ ഇന്ത്യൻ അണ്ടർ-19 ക്യാമ്പിൽ നിന്ന് ടീം ഞായറാഴ്ച റഷ്യയിലേക്ക് പുറപ്പെടും. സെന്റ് പീറ്റേഴ്‌സിൽ 12 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് ടീമിന്റെ ആദ്യ ചാമ്പ്യൻഷിപ്പ് കൂടിയാകും. ചൊവ്വാഴ്ച റഷ്യക്കെതിരെയാണ് ആദ്യകളി.

ഏഷ്യാകപ്പിനുള്ള മുന്നൊരുക്കമാണ് ഇന്ത്യക്ക്. സെപ്റ്റംബറിൽ സൗദി അറേബ്യയിലാണ് ടൂർണമെന്റ്. അവസാന നാലിലെത്തി ലോകകപ്പ് യാത്ര പൂർണ്ണമാക്കുക എന്ന ഒരുക്കത്തിലാണ് ടീം തയ്യാറാക്കിയത്. അണ്ടർ-16 ടീമിലെ എട്ടുപേരടക്കം 27 പേരായിരുന്നു ക്യാമ്പിൽ.ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. പിതാവ്: ബഷീർ മൂത്തേടത്ത്. മാതാവ്: എൻ.പി. സൈദ.

നേരത്തെ അണ്ടർ-23 എ.എഫ്.സി. കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിനുള്ള ഇന്ത്യൻ ടീം ക്യാമ്പിൽ മൂന്ന് മലയാളി താരങ്ങൾ ഇടം പിടിച്ചിരുന്നു. 37 അംഗ സാധ്യതാ ടീമിലാണ് മൂന്ന് മലയാളികൾ ഇടം പിടിച്ചിരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരക്കാരൻ സഹൽ അബ്ദു സമദ്, പുണെ സിറ്റി എഫ്.സി. വിങ്ങർ ആഷിഖ് കുരുണിയൻ, ഇന്ത്യൻ ആരോസ് മുന്നേറ്റനിരക്കാരൻ കെ.പി. രാഹുൽ എന്നിവരാണ് 37 അംഗ സാധ്യതാ ടീമിലുണ്ടായിരുന്നത്. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ധീരജ് സിങ്ങിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആഷിക് കുരുണിയൻ ഇതിനു മുമ്പും ഇന്ത്യൻ അണ്ടർ 23 ടീമിന്റെ ഭാഗമായിട്ടുണ്ട്.

സഹൽ ഏഷ്യൻ കപ്പിനായുള്ള ക്യാമ്പിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് സഹലിനെ ക്യാമ്പിൽ എത്തിച്ചത്. ഇന്ത്യൻ അണ്ടർ 17 ടീമിനായി ലോകകപ്പ് കളിച്ചിട്ടുള്ള രാഹുൽ കെ.പി ഇതാദ്യമായാണ് അണ്ടർ 23 ടീമിന്റെ ഭാഗമാകുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP