Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

17 ലക്ഷം പേരെ രജിസ്റ്റർ ചെയ്യിപ്പിച്ചു; 1.46 ലക്ഷം പേർക്ക് ചികിത്സ നൽകി; കേരളം ആയുഷ്മാൻ പദ്ധതിയിൽ അംഗമല്ലെന്ന് ആര് പറഞ്ഞു? പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കേരളത്തിൽ നടപ്പിലാക്കിയെന്നും ആരോഗ്യ മന്ത്രി; സംസ്ഥാനത്തിന് സഹായവിഹിതം ലഭിച്ചുവെന്നും മന്ത്രി ശൈലജ

17 ലക്ഷം പേരെ രജിസ്റ്റർ ചെയ്യിപ്പിച്ചു; 1.46 ലക്ഷം പേർക്ക് ചികിത്സ നൽകി; കേരളം ആയുഷ്മാൻ പദ്ധതിയിൽ അംഗമല്ലെന്ന് ആര് പറഞ്ഞു? പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കേരളത്തിൽ നടപ്പിലാക്കിയെന്നും ആരോഗ്യ മന്ത്രി; സംസ്ഥാനത്തിന് സഹായവിഹിതം ലഭിച്ചുവെന്നും മന്ത്രി ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നില്ലെന്നും ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം തികച്ചും തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആയുഷ്മാൻ പദ്ധതിയിൽ കേരളം അംഗമാണ്. 2018 നവംബർ 2 ന് എം.ഒ.യു. ഒപ്പിട്ട് പദ്ധതിയുടെ പ്രയോജനം കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല ആദ്യ വിഹിതവും അനുവദിച്ചിട്ടുണ്ട്. സത്യം ഇതായിരിക്കെ പ്രധാനമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്നുവേണം കരുതാൻ. കാര്യങ്ങൾ അറിയുമ്പോൾ പ്രധാനമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി അതുപോലെ കേരളത്തിൽ നടപ്പിലാക്കാൻ കഴിയുമായിരുന്നില്ല. ബഹുഭൂരിപക്ഷം ജനങ്ങളും ഈ പദ്ധതിയിൽ നിന്നും പുറത്താകുന്ന സാഹചര്യത്തിൽ കേരളത്തിലെ നിലവിലുള്ള എല്ലാ ഇൻഷുറൻസ് പദ്ധതികളേയും ഉൾക്കൊള്ളിച്ചുകൊണ്ട് അവർക്കെല്ലാം ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്‌പി.) എന്ന പേരിൽ ഏപ്രിൽ 1 മുതൽ ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയത്.

ചികിത്സാകാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 5-ാം തീയതി മുഖ്യമന്ത്രി നിർവഹിക്കുകയും ചെയ്തു. 1.46 ലക്ഷം പേർക്ക് ഈ പദ്ധതിയിലൂടെ ചികിത്സ നടത്തുകയും 17 ലക്ഷം പേരെ രജിസ്റ്റർ ചെയ്യിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 60 കോടി രൂപയുടെ ചികിത്സയാണ് നൽകിയത്. ഈ കാര്യത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പുരോഗതി നേടിയതും കേരളത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി കേന്ദ്രം നിശ്ചയിച്ചതു പോലെ കേരളത്തിൽ നടപ്പിലാക്കാൻ കഴിയുമായിരുന്നില്ല. പദ്ധതി അതേപടി നടപ്പിലാക്കിയാൽ നേരത്തെ ആരോഗ്യ പദ്ധതികളുടെ ഗുണഫലം ലഭിച്ചിരുന്ന ബഹുഭൂരിപക്ഷം ജനങ്ങളും ഈ പദ്ധതിയിൽ നിന്നും പുറത്താകുമായിരുന്നു. ആർ.എസ്.ബി.വൈ.യിൽ ഉൾപ്പെട്ടിട്ടുള്ള 21.5 ലക്ഷം കുടുംബങ്ങളും കൂടാതെ ചിസ് പദ്ധതി പ്രകാരം 19.5 ലക്ഷം കുടുംബങ്ങളും ഉൾപ്പെടെ 41 ലക്ഷം കുടുംബങ്ങൾക്കാണ് കേരളത്തിൽ ഇൻഷുറൻസ് സംരക്ഷണം നേരത്തെ ലഭിച്ചിരുന്നത്.

ഏറ്റവും അവസാനം പുറത്തിറങ്ങിയ സാമൂഹിക, സാമ്പത്തിക, ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ വളരെ പാവപ്പെട്ടവരെ കണക്കാക്കിയാണ് ആയുഷ്മാൻ ഭാരതിൽ ഉപഭോക്താക്കളെ നിശ്ചയിക്കുന്നതെന്നാണ് അറിയിച്ചിട്ടുള്ളത്. അങ്ങനെ വരുമ്പോൾ ആയുഷ്മാൻ പദ്ധതിയിലൂടെ കേരളത്തിൽ നിന്നും 18.5 ലക്ഷം കുടുംബങ്ങളാണ് 2011ലെ സെൻസസ് മാനദണ്ഡമാക്കിയാൽ പരമാവധി ഉൾപ്പെടുന്നത്.

അതായത് 22 ലക്ഷത്തോളം പേർ ഇൻഷുറൻസ് പരിരക്ഷയിൽ നിന്നും പുറത്താകും. ഈ സാഹചര്യത്തെ മറികടക്കാനാണ് സർക്കാർ പരിശ്രമിച്ചത്. ആരോഗ്യരംഗത്ത് കേരളം മികച്ച പ്രവർത്തനം നടത്തുമ്പോൾ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രസ്താവന ഉണ്ടായത് ദൗർഭാഗ്യകരമായിപ്പോയെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP