Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആലപ്പുഴയിലെ എസ് ഡി വി ഇ എം എച്ച് എസ് എസിനെതിരെ ഉയർന്ന പരാതികളുടെ സത്യമറിയാൻ മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്; തെളിവുകൾ വിലയിരുത്തി നടപടിയെന്ന് സൂചന; സ്‌കൂളിലെ പീഡനങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ

ആലപ്പുഴയിലെ എസ് ഡി വി ഇ എം എച്ച് എസ് എസിനെതിരെ ഉയർന്ന പരാതികളുടെ സത്യമറിയാൻ മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്; തെളിവുകൾ വിലയിരുത്തി നടപടിയെന്ന് സൂചന; സ്‌കൂളിലെ പീഡനങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴയിലെ പ്രമുഖ സിബിഎസ്ഇ വിദ്യാലയമായ എസ്ഡിവിഇഎംഎച്ച്എസ്എസിനെതിരെ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ് നടത്തി. സ്‌കൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കമ്മിഷൻ വിലയിരുത്തുകയും ചെയ്തു. സിബിഎസ്ഇയുമായി ബന്ധപ്പെട്ടായിരിക്കും സ്‌കൂളിനെതിരെ തുടർ നടപടികൾ വരുന്നത്. . കുട്ടികൾക്ക് നേരെയും അദ്ധ്യാപകർക്ക് നേരെയും സ്‌കൂളിൽ തുടരുന്ന പീഡനങ്ങൾക്കെതിരെ നൽകിയ പരാതിയിലാണ് കേസ് എടുക്കുകയും ഇപ്പോൾ സിറ്റിങ് നടക്കുകയും ചെയ്തത്. ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ കേസ് രജിസ്റ്റർ ചെയ്തത്. എസ്ഡിവിഇഎംഎച്ച്എസ്എസിനെക്കുറിച്ച് ഒട്ടനവധി പരാതികൾ വന്നതിനെ തുടർന്നാണ് ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രശ്നത്തിൽ ഇടപെടുന്നത്. ഇതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയത്. 2127/11/1/2019 എന്ന നമ്പരിലാണ് മനുഷ്യാവകാശ കമ്മിഷൻ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ മുപ്പത് ദിവസത്തിനുള്ളിൽ സ്‌കൂൾ അധികൃതരോട് വിശദീകരണം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. സ്‌കൂൾ പ്രിൻസിപ്പളിൽ നിന്നും സിബിഎസ്ഇയിൽ നിന്നും ആലപ്പുഴ കളക്ടറിൽ നിന്നും പൊലീസ് സൂപ്രണ്ടിൽ നിന്നും ഈ പരാതികളെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിയിരുന്നു.

സ്‌കൂൾ മാനേജ്‌മെന്റ് അദ്ധ്യാപകരോടും രക്ഷിതാക്കളോടും മനുഷ്യത്വരഹിതമായി പെരുമാറുന്നു. മാനേജ്‌മെന്റ് പിന്തുടരുന്ന മനുഷ്യത്വ രഹിതമായ നടപടികൾ കാരണം സ്‌കൂളിലെ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമായി നടന്നില്ല. സ്‌കൂൾ അധികൃതരുടെ മാനസിക പീഡനം കാരണം രണ്ടു കുട്ടികൾ 22-1 2018 ൽ സ്‌കൂളിൽ നിന്നും ചാടിപ്പോയി. അന്നേ ദിവസം അർദ്ധരാത്രിയിൽ കൊച്ചിയിൽ വെച്ച് കുട്ടികളെ പൊലീസ് കണ്ടെടുത്തു. ഈ കേസും മാനേജ്മെന്റ് ഒത്തുതീർത്തു. അധികൃതരുടെ പീഡനം കാരണം സ്‌കൂളിൽ ഒരു അദ്ധ്യാപികയ്ക്ക് ശാരീരികമായി ബുദ്ധിമുട്ടുകൾ ഉണ്ടായി. ഈ അദ്ധ്യാപികയും പൊലീസിൽ പരാതി നൽകിയിരുന്നു. സ്‌കൂൾ അധികൃതർക്ക് രസിക്കാത്ത മറുപടി നൽകിയാൽ അത് ആരായാലും ശരി ഇവരെ ഒറ്റപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയുമാണ് ചെയ്യുന്നത്-അതിനാൽ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം-കമ്മീഷന് നൽകിയ പരാതിയിൽ ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷ്ൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കമ്മീഷൻ സിറ്റിങ് നടത്തിയത്.

ഈ പരാതി ഗൗരവത്തോടെ എടുത്താണ് കമ്മീഷൻ നടപടികൾ. സിബിഎസ്ഇ അടക്കമുള്ള ബന്ധപ്പെട്ടവരോട് വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതു സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്. സ്‌കൂളിലെ പ്രിൻസിപ്പൽ ഇന്ദുദത്ത് അടക്കമുള്ളവർക്കെതിരെ കുട്ടികളുടെ രക്ഷിതാക്കൾ വിവിധ അധികാര സ്ഥാനങ്ങളിൽ പരാതി നൽകിയിരുന്നു. ഈ പരാതി മറുനാടനും ലഭിച്ചതിനെ തുടർന്ന് മറുനാടൻ സ്‌കൂളിലെ പീഡനങ്ങൾ തുറന്നുകാട്ടി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷനിലെ നടപടികൾ തുടങ്ങിയത് മനസ്സിലാക്കിയായിരുന്നു റിപ്പോർട്ട് നൽകിയത്. ഈ സ്‌കൂളിനെ പറ്റി നിരവധി പരാതികളാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും മറ്റും കിട്ടിയത്. സിബിഎസ്ഇ സ്‌കൂളിലെ പ്രിൻസിപ്പൽ ഇന്ദുദത്ത് ആണ് പരാതികളിൽ പ്രതിസ്ഥാനത്ത് വരുന്നത്. ഇവർക്ക് എല്ലാത്തിനും പിന്തുണ നൽകുന്ന സ്‌കൂൾ മാനേജർ ആർ.കൃഷ്ണനെതിരെയും സ്‌കൂളിൽ പരാതി ശക്തമായിരുന്നു.ഇതിനെ തുടർന്നാണ് ഇന്ദു ദത്തിനെയും ആർ.കൃഷ്ണനെയും തുറന്നു കാട്ടി മറുനാടൻ വാർത്ത നൽകിയത്.

ഇന്ദു ദത്തിന്റെ മാനസിക പീഡനത്തിൽ വിറച്ചുപോയ അദ്ധ്യാപിക ഇതേ പ്രിൻസിപ്പാളിന്റെ മുറിയിൽ തല കറങ്ങി വീണു മൂത്രമൊഴിച്ചു പോയത് അടക്കമുള്ള ഞെട്ടിക്കുന്ന സംഭവങ്ങളാണ് മറുനാടൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്. 2009-ൽ സ്‌കൂളിലെ ചീഫ് കോ-ഓർഡിനേറ്ററുടെ പീഡനം സഹിക്കവയ്യാതെ സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് മുതൽ സ്‌കൂൾ വിവാദങ്ങളുടെയും പരാതികളുടെ കേന്ദ്രബിന്ദുവാണ്. ഏതു ക്ലാസുകാരൻ ആയാലും വിദ്യാർത്ഥികൾക്ക് കഠിന ശിക്ഷയാണ്. പ്രിൻസിപ്പാളിന്റെ പീഡനം സഹിക്കവയ്യാതെ ഇവിടെ ടീച്ചർ ആയിരുന്ന ഒരു മജിസ്ട്രേറ്റിന്റെ ഭാര്യ രാജിവെച്ചുപോയിരുന്നു. പരാതികൾ വ്യാപകമായപ്പോഴാണ് ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ പരാതി നൽകുകയും ഈ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുക്കുകയും ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP