Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംപിയാതിന് പ്രധാന കാരണം കള്ളവോട്ടുകൾ തടഞ്ഞത്; സിപിഎം കോട്ടകളിൽ പോലും കള്ളവോട്ട് തടഞ്ഞത് ജീവന് പോലും ഭീഷണി നിലനിൽക്കവെ; പോളിങ് ബൂത്തിൽ ഉപരോധം സൃഷ്ടിച്ച യു.ഡി.എഫിലെ ബൂത്ത് ഏജന്റുമാർക്ക് വടകര എം. പിയുടെ ആദരവ്; തലശ്ശേരിയിലെ ബൂത്ത് ഏജന്റ്മാർക്ക് കെ മുരളീധരൻ ചായസൽക്കാരമൊരുക്കുന്നു

എംപിയാതിന് പ്രധാന കാരണം കള്ളവോട്ടുകൾ തടഞ്ഞത്; സിപിഎം കോട്ടകളിൽ പോലും കള്ളവോട്ട് തടഞ്ഞത് ജീവന് പോലും ഭീഷണി നിലനിൽക്കവെ; പോളിങ് ബൂത്തിൽ ഉപരോധം സൃഷ്ടിച്ച യു.ഡി.എഫിലെ ബൂത്ത് ഏജന്റുമാർക്ക് വടകര എം. പിയുടെ ആദരവ്; തലശ്ശേരിയിലെ ബൂത്ത് ഏജന്റ്മാർക്ക് കെ മുരളീധരൻ ചായസൽക്കാരമൊരുക്കുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടുകാർക്കെതിരെ പോളിങ് ബൂത്തിൽ ഉപരോധം സൃഷ്ടിച്ച യു.ഡി.എഫിലെ ബൂത്ത് ഏജന്റുമാർക്ക് വടകര എം. പി. കെ. മുരളീധരന്റെ വക ആദരവ്. ഈ മാസം 29 ന് തലശ്ശേരിയിലെ സ്വകാര്യ ഹോട്ടലിലാണ് ചടങ്ങ്. പരിപാടിയിൽ കോൺഗ്രസ്സിന്റേയും യു.ഡി.എഫിന്റേയും ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. തെരഞ്ഞെടുപ്പു ദിവസം ബൂത്തുകൾ സന്ദർശിക്കാനെത്തിയ മുരളീധരനെ ഒരു സംഘം കയ്യേറ്റം ചെയ്തിരുന്നു.

വടകര ലോകസഭാ മണ്ഡലത്തിൽപെട്ട തലശ്ശേരി നിയോജക മണ്ഡലത്തിലെ പോളിങ് ബൂത്ത് ഏജന്റുമാർക്കാണ് ചരിത്രത്തിലാദ്യമായി ഇത്തരമൊരു ആദരവ് നൽകുന്നത്. സിപിഎം. ന്റെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കാതെ യു.ഡി.എഫിന് വേണ്ടി ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റിയവർക്കൊപ്പം ഇനിയും കോൺഗ്രസ്സും യു.ഡി.എഫും ഉണ്ടാകുമെന്ന് ഉറപ്പിക്കുന്ന ചടങ്ങാണ് സംഘടിപ്പിക്കുന്നത്.

കള്ളവോട്ടിനെതിരെ അതി ശക്തമായി പ്രതികരിച്ച കെ. മുരളീധരൻ താൻ റീപോളിങിന് ആവശ്യപ്പെടില്ലെന്നും വോട്ടർമാരെ ബുദ്ധിമുട്ടിക്കാൻ ഒരുക്കമല്ലെന്നും ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. വടകരയിൽ എത്ര കള്ളവോട്ട് ചെയ്താലും തന്റെ ജയം ഉറപ്പാണെന്നും ഭൂരിപക്ഷത്തിൽ മാത്രമേ അത് ബാധിക്കുകയുള്ളൂവെന്നും മുരളീധരൻ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. സിപിഎം. നെതിരെ ധൈര്യം സംഭരിച്ച് ജീവൻ പോലും അവഗണിച്ച് പോളിങ് ബൂത്തിനകത്ത് പോരാട്ടം നടത്തിയവരെ ആദരിക്കുന്ന ചടങ്ങ് രാജ്യത്ത് തന്നെ ആദ്യമാണ്. കാലാകാലങ്ങളിൽ തലശ്ശേരി നിയോജക മണ്ഡലത്തിലെ കതിരൂർ, എരഞ്ഞോളി, കോടിയേരി തുടങ്ങിയ പ്രദേശങ്ങളുൾപ്പെടെ യു.ഡി.എഫ് ബൂത്ത് ഏജന്റുമാർക്ക് ബൂത്തിനകത്തേക്കുള്ള പ്രവേശനം കടുത്തതായിരുന്നു. ഈ മേഖലകളിൽ ബൂത്തിലിരിക്കുന്ന യു.ഡി.എഫ് ഏജന്റുമാർക്ക് കടുത്ത പീഡനമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിട്ടുള്ളത്.

എന്നാൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി എന്ന നിലയിലും കോൺഗ്രസ്സ് നേതാവ് എന്ന നിലയിലും കെ. മുരളീധരൻ ശക്തമായി ഇടപെടുകയും തെരഞ്ഞെടുപ്പ് അധികാരികൾക്കും പൊലീസിനും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. തലശ്ശേരി നിയമസഭാ മണ്ഡലത്തിൽപെട്ട 165 പോളിങ് ബൂത്തിൽ യു.ഡി.എഫ് നൽകിയ ഉത്തരവാദിത്വം നിറവേറ്റിയ 250 ഓളം വരുന്ന ബൂത്ത് ഏജന്റുമാരേയും അവരുടെ സഹായികളേയുമാണ് ഈ മാസം 29 ന് തലശ്ശേരിയിലെ ഹോട്ടലിൽ വെച്ച് ആദരിക്കുന്നത്. ചടങ്ങിനെത്തുന്ന മുഴുവൻ പോളിങ് ഏജന്റുമാർക്കും സഹായികൾക്കും മൊമന്റോ നൽകും. ഒപ്പം ചായ സൽക്കാരവും ഏർപ്പാട് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP