Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടത്പക്ഷം നടത്തുന്നത് പ്രവാസിക്കൊരു കയർ പദ്ധതി; സാജന്റെ മരണത്തിന് കാരണം സിപിഎമ്മിലെ വിഭാഗീയതയും; പി ജയരാജന്റെ മകന്റെ കല്യാണത്തിന് പോയ ദേഷ്യം തീർത്ത ശ്യാമളയെ മുഖ്യമന്ത്രി എന്തിന് സംരക്ഷിക്കുന്നു? ലോക കേരള സഭയുടെ വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ച് ചെന്നിത്തല

ഇടത്പക്ഷം നടത്തുന്നത് പ്രവാസിക്കൊരു കയർ പദ്ധതി; സാജന്റെ മരണത്തിന് കാരണം സിപിഎമ്മിലെ വിഭാഗീയതയും; പി ജയരാജന്റെ മകന്റെ കല്യാണത്തിന് പോയ ദേഷ്യം തീർത്ത ശ്യാമളയെ മുഖ്യമന്ത്രി എന്തിന് സംരക്ഷിക്കുന്നു? ലോക കേരള സഭയുടെ വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ച് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക കേരളാസഭയുടെ വൈസ്.ചെയർമാൻ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു. ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് ചെന്നിത്തല രാജിവെച്ചത്. സിപിഎമ്മിലെ വിഭാഗീയതയുടെ രക്തസാക്ഷിയാണ് സാജനെന്ന് ചെന്നിത്തല ആരോപിച്ചു. പി.ജയരാജന്റെ മകന്റെ കല്യാണത്തിന് സാജൻ പോയത് പി.കെ.ശ്യാമള കണ്ടതോടെ വൈരാഗ്യം വർധിച്ചു. താൻ ഈ കസേരയിൽ ഇരുക്കിന്നടത്തോളം കാലം കൺവെൻഷൻ സെന്ററിന് അനുമതി നൽകില്ലെന്നാണ് സാജനോട് ശ്യാമള പറഞ്ഞത്. ഇത്തരത്തിലുള്ള ഒരാളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ് ചെയ്യുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

വിവിധയിടങ്ങളിൽ ഇപ്പോൾ പ്രവാസികൾ സമാനമായ വെളിപ്പെടുത്തലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രവാസിക്കൊരു കയറ് എന്ന പദ്ധതിയാണ് ഇടതുപക്ഷ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രവാസികളുടെ നിക്ഷേപം കേരളത്തിലേക്കെത്തിക്കുന്നതിനുള്ള പദ്ധതിയായിരുന്നു ലോക കേരളാസഭ. എന്നാൽ അതൊരു കബളിപ്പിക്കലാണെന്ന് തിരിച്ചറിഞ്ഞ് അതിന്റെ വൈ.ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP