Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീകൾ സഞ്ചരിച്ച കാറിന് കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ചു; പൊലീസ് വേഷത്തിൽ കണ്ടപ്പോൾ ലിഫ്റ്റ് നൽകിയത് അടുത്ത ജംങ്ഷനിൽ ഇറക്കിയാൽ മതി എന്ന് പറഞ്ഞപ്പോൾ; കാറിൽ കയറിയതിന് പിന്നാലെ അശ്ലീല കമന്റുകൾ; സ്ത്രീകളുടെ പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ

സ്ത്രീകൾ സഞ്ചരിച്ച കാറിന് കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ചു; പൊലീസ് വേഷത്തിൽ കണ്ടപ്പോൾ ലിഫ്റ്റ് നൽകിയത് അടുത്ത ജംങ്ഷനിൽ ഇറക്കിയാൽ മതി എന്ന് പറഞ്ഞപ്പോൾ; കാറിൽ കയറിയതിന് പിന്നാലെ അശ്ലീല കമന്റുകൾ; സ്ത്രീകളുടെ പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാറിൽ കയറി സ്ത്രീകളോട് അശ്ലീല സംഭാഷണം നടത്തിയ പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം എആർ ക്യാമ്പിലെ പൊലീസുകാരനായ സുഗുണൻ ആണ് അറസ്റ്റിലായത്. കല്ലമ്പലം പൊലീസാണ് പ്രതിയെ പിടികൂടിയത്.വർക്കല- കല്ലമ്പലം റൂട്ടിൽ വന്ന കാറിനെ യൂണിഫോമിൽ നിന്ന എഎസ്ഐ കൈ കാണിച്ചു നിറുത്തി ലിഫ്റ്റ് ചോദിക്കുകയായിരുന്നു.സ്ത്രീകൾ ഓടിച്ചിരുന്ന കാറിന് കൈ കാണിച്ച് നിർത്തിയ ശേഷം അടുത്ത ജംങ്ഷനിൽ ഇറക്കണം എന്നാവശ്യപ്പെട്ട് ആണ് സുഗുണൻ വണ്ടിയിൽ കയറിയത്. നഗരൂർ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരനാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ വാഹനത്തിൽ പ്രവേശിച്ചതോടെ അശ്ലീലം പറയുകയായിരുന്നു. ഇതോടെ കാറിലുണ്ടായിരുന്ന സ്ത്രീകൾ കല്ലമ്പലം പൊലീസിൽ പരാതി കൊടുത്തു.

ഇതിനെ തുടർന്ന് പ്രതിയെ പിടിക്കുകയായിരുന്നുവെന്ന് കല്ലമ്പലം സർക്കിൾ അനൂപ് മറുനാടൻ മലയാളിയോട് പറഞ്ഞു. എആർ ക്യാമ്പിൽ ആണ് ജോലിയെങ്കിലും സർവ്വീസിൽ നിരവധി തവണ സസ്‌പെൻഷൻ നേരിട്ടയാളാണ് സുഗുണനെന്നും സിഐ പറയുന്നു. ഇയാൾ സസ്‌പെൻഷൻ കഴിഞ്ഞിട്ടും തിരികെ സർവ്വീസിൽ കയറാൻ കൂട്ടാക്കിയില്ലെന്നും ഇനി സർവ്വീസിൽ ഒരു മാസം മാത്രമാണ് അവസേഷിക്കുന്നത് എന്നുമാണ് വിവരം. വീട്ടുകാരുമായും അകന്ന് കഴിയുന്ന പൊലീസുകാരനെ ജാമ്യത്തിലെടുക്കാൻ ആരും എത്തിയില്ല. പ്രതിക്കെതിരെ ഐപിസി 354എ, 294ബി,509 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP