Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`ജനസംഖ്യക്ക് അനുസരിച്ച് മലപ്പുറത്ത് വികസനമെത്തുന്നില്ല`; പുതിയ ജില്ല വേണമെന്ന് നിയമസഭയിൽ മുസ്ലിം ലീഗ്; അധികാരത്തിലിരുന്നപ്പോൾ തോന്നാത്തത് ഇപ്പോൾ ആവശ്യപ്പെടുന്നത് എന്തിന്? വേണ്ടത് അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തൽ; പുതിയ ജില്ല രൂപീകരിക്കില്ലെന്ന് സംസ്ഥാന സർക്കാർ

`ജനസംഖ്യക്ക് അനുസരിച്ച് മലപ്പുറത്ത് വികസനമെത്തുന്നില്ല`; പുതിയ ജില്ല വേണമെന്ന് നിയമസഭയിൽ മുസ്ലിം ലീഗ്; അധികാരത്തിലിരുന്നപ്പോൾ തോന്നാത്തത് ഇപ്പോൾ ആവശ്യപ്പെടുന്നത് എന്തിന്? വേണ്ടത് അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തൽ; പുതിയ ജില്ല രൂപീകരിക്കില്ലെന്ന് സംസ്ഥാന സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപവത്കരിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ നിയമസഭയിൽ. അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തി ഭരണസംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നാണ് സർക്കാർ നിലപാട്. പുതിയ ജില്ലയെന്ന ആവശ്യം ശാസ്ത്രീയമല്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ പറഞ്ഞു. മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെ.എൻ.എ. ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകുകയായിരുന്നു അദ്ദേഹം. അധികാരത്തിലിരുന്നപ്പോൾ മുസ്ലിം ലീഗിന് തോന്നാത്ത കാര്യം ഇപ്പോൾ ഉന്നയിക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധി എന്താണെന്നും മന്ത്രി ചോദിച്ചു. പുതിയ ജില്ല രൂപവത്ക്കരിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനസംഖ്യയെ അടിസ്ഥാനമാക്കി മലപ്പുറം ജില്ല വിഭജിക്കണമെന്നായിരുന്നു കെ.എൻ.എ. ഖാദറിന്റെ ആവശ്യം. മലപ്പുറത്ത് നിലവിൽ ജനസംഖ്യാനുപാതികമായ വികസനമില്ലെന്നും ഭരണസൗകര്യത്തിനായി പുതിയ ജില്ല വേണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ജില്ലയുടെ ആസ്ഥാനം എവിടെവേണമെന്ന് താൻ പറയുന്നില്ല. എന്നാൽ മലപ്പുറം ജില്ലയുടെ വികസനത്തിന് വിഭജനം ആവശ്യമാണ്. ഇന്നല്ലെങ്കിൽ നാളെ ഇതുവേണ്ടി വരുമെന്നും അദ്ദേഹം വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP