1 usd = 71.35 inr 1 gbp = 89.12 inr 1 eur = 78.95 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.72 inr

Sep / 2019
18
Wednesday

മലപ്പുറം മുറിച്ച് തിരൂർ ജില്ലയല്ല വേണ്ടത് പൊന്നാനിയാണ്; മലപ്പുറം ജില്ലാ വിഭജന ചർച്ച മുറുകും മുമ്പെ ജില്ലാ ആസ്ഥാനത്തിനുവേണ്ടിയും തമ്മിൽതല്ല് തുടങ്ങി; കെ.എൻ.എ ഖാദറിന്റെ തിരൂർ ജില്ലാ ആവശ്യത്തിന് പിന്നാലെ പൊന്നാനി ജില്ലക്കുവേണ്ടി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷനും രംഗത്ത്

June 26, 2019 | 10:44 PM IST | Permalinkമലപ്പുറം മുറിച്ച് തിരൂർ ജില്ലയല്ല വേണ്ടത് പൊന്നാനിയാണ്; മലപ്പുറം ജില്ലാ വിഭജന ചർച്ച മുറുകും മുമ്പെ ജില്ലാ ആസ്ഥാനത്തിനുവേണ്ടിയും തമ്മിൽതല്ല് തുടങ്ങി; കെ.എൻ.എ ഖാദറിന്റെ തിരൂർ ജില്ലാ ആവശ്യത്തിന് പിന്നാലെ പൊന്നാനി ജില്ലക്കുവേണ്ടി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷനും രംഗത്ത്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം മുറിച്ച് തിരൂർ ആസ്ഥാനമായല്ല ജില്ലവേണ്ടെതെന്നും മറിച്ച് പൊന്നാനി ആസ്ഥാനമായാണ് ജില്ലവരേണ്ടതെന്നും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ. മലപ്പുറം ജില്ല വിഭജിക്കണമെന്നാവശ്യപ്പെട്ട് കെ.എൻ.എ ഖാദർ എംഎ‍ൽഎ. നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടും മലപ്പുറം ജില്ലാ വിഭജനചർച്ച വീണ്ടും സജീവമായിട്ടുള്ളത്. എസ്.ഡി.പി.ഐ നേരത്തെ മുതലെ മലപ്പുറം ജില്ലാ വിഭജനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിഷയം ഇത് ആരും ഏറ്റെടുത്തിരുന്നില്ല, എന്നാൽ കെ.എൻ.എ ഖാദറിന്റെ രംഗപ്രവേശനത്തോടെ പുതിയ ജില്ലാ രൂപീകരണ ചർച്ച സജീവമായതോടെയാണ് ജില്ലാ ആസ്ഥാനത്തെ കുറിച്ചും തമ്മിൽ തല്ലുംവാക്പോരും നടക്കുന്നത്. തിരൂർ ആസ്ഥാനമായി പുതിയ ജില്ലവേണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെടുമ്പോൾ അതുപൊന്നാനിയിൽവേണമെന്നാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ രംഗത്തെത്തിയത്. ഇതിന് വിവിധ കാരണങ്ങളും ഇവർ നിരത്തുന്നുണ്ട്.

ഇക്കഴിഞ്ഞ ജൂൺ 16ന് അമ്പതാം വാർഷികം ആഘോഷിച്ച മലപ്പുറം ജില്ല വീണ്ടും വിഭജനത്തിന്റെ പിരിമുറുക്കത്തിലാണ്, 1969 ജൂൺ 16 നാണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടത്. അന്ന് 14 ലക്ഷമായിരുന്നു ജനസംഖ്യയെങ്കിൽ ഇന്നത് 46 ലക്ഷത്തിൽ എത്തിനിൽക്കുന്നു. 14 ലക്ഷത്തിൽ നിന്ന് മൂന്നിരട്ടിയായി ജനസംഖ്യ വർദ്ധിച്ചിട്ടും വികസനവും അധികാരവും താഴെത്തട്ടിലെത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലും ജില്ലയിൽ ഉണ്ടായിട്ടില്ല. ജനസംഖ്യാനുപാതികമായി ജില്ലക്ക് ലഭിക്കേണ്ട വികസന പദ്ധതികളൊന്നും ജില്ലയുടെ പിറവിക്ക് ശേഷം ലഭിച്ചിട്ടില്ല എന്നത് എക്കാലവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്.

46 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, ജനസംഖ്യയുടെ ആധിക്യം കൊണ്ട് വീർപ്പു മുട്ടുന്ന മലപ്പുറം ജില്ലയുടെ ശോചനീയാവസ്ഥക്ക് പരിഹാരമെന്നോണമാണ് പൊന്നാനി ആസ്ഥാനമാക്കി പുതിയൊരു ജില്ല എന്ന ന്യായമായ ആവശ്യം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഉന്നയിക്കുന്നത്. മറുനാട്ടിലുള്ള പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഈ ആവശ്യവുമായി ഊർജ്ജസ്വലമായ ഇടപെടലുകൾ നടത്തിവരുകയാണ്. ജൂൺ 26നു മലപ്പുറത്തു നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ ജില്ല രൂപീകരിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടത്. കൂട്ടായ്മയുടെ സമിതി രക്ഷാധികാരി മൂസക്കുട്ടി, കേന്ദ്ര ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്, കേന്ദ്ര കമ്മിറ്റി ട്രഷറർ എ.കെ മുസ്തഫ, സമിതി കൺവീനർ അഡ്വ: ഫസലു റഹ്മാൻ, സമിതിയംഗം ഹൈദരലി മാസ്റ്റർ എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.

സാംസ്‌കാരിക പാരമ്പര്യത്തിന്റെയും പഴയ വാണിജ്യ തലസ്ഥാനമായ തിണ്ടിസ് തുറമുഖത്തിന്റെയും ആസ്ഥാനമായ, കടലും പുഴയും കായലും വയലും കോൾ കൃഷിയും മണൽപ്പരപ്പുമായി നീണ്ടുകിടക്കുന്ന, മത്സ്യ സംസ്‌ക്കരണവും കയർ അനുബന്ധ വികസനത്തിനും സാധ്യതകൾ നിലനിൽക്കുന്ന പൊന്നാനി ആസ്ഥാനമായി പുതിയൊരു ജില്ല വരേണ്ടത് അനിവാര്യമാണെന്ന് ഭാരവാഹകൾ പറയുന്നു. വികസനം എല്ലാവർക്കും എല്ലായിടത്തും എത്തുന്ന പൗരന്റെ മനുഷ്യാവകാശ സംരക്ഷണ ലക്ഷ്യത്തോടെയുള്ള ഈ യജ്ഞത്തിൽ സർവ്വ ജനങ്ങളുടെയും പിന്തുണ ആവശ്യമാണ്. ജില്ലാരൂപീകരണ സമിതിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി, റവന്യു മന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ, എം പി, മറ്റു ജനപ്രതിനിധികൾ എന്നിവരെ നേരിട്ട് കാണാനും നിവേദനം സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബഹുജന കൺവെൻഷൻ, ബോധവൽക്കരണ പരിപാടികൾ പ്രചരണ ജാഥ തുടങ്ങി പലവിധ പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞത്.

ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം എന്നിങ്ങനെ ഏതു മേഖലയെടുത്ത് പരിശോധിച്ചാലും മലപ്പുറം ജില്ല ഏറെ പിറകിലാണെന്നു കാണാം. ജില്ലാ ആശുപത്രിയുടെ ബോർഡ് നെയിം മെഡിക്കൽ കോളേജ് എന്നായി മാറിയതൊഴിച്ചാൽ അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തിൽ ഒരു മാറ്റവും ഇവിടെ വന്നിട്ടില്ല. ജില്ലയിലെ മറ്റു ഗവണ്മെന്റ് ആശുപത്രികളുടെ നിലവാരവും വ്യത്യസ്തമല്ല.വിദ്യാഭ്യാസ അനീതികൾക്കും വിവേചനങ്ങൾക്കുമെതിരെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ സമരങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തു ഏററവും കൂടുതൽ പേർ പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്നതും വിജയിക്കുന്നതും മലപ്പുറം ജില്ലയിലാണ്. എന്നാൽ 70 ശതമാനത്തിനു മുകളിൽ മാർക്കു നേടിയ വിദ്യാർത്ഥികൾക്ക് പോലും മലപ്പുറത്ത് പ്ലസ് വണിന് സീറ്റില്ല. ഉന്നത വിദ്യാഭ്യാസ രംഗമായ ബിരുദ ബിരുദാന്തര മേഖലയിലെ അവസ്ഥ ഇതിലും പരിതാപകരമാണ്.

ഗതാഗത മേഖലയിൽ ജില്ലയുടെ മുഖച്ഛായ മാറ്റാനാവുമായിരുന്ന നിലമ്പൂർ- നഞ്ചൻകോട് റെയിൽപാതയും അങ്ങാടിപ്പുറം- ഫറോക്ക് റെയിൽപാതയും താനൂർ- ഗുരുവായൂർ പാതയുമെല്ലാം പഴങ്കഥയിലെ വാഗ്ദാനങ്ങൾ മാത്രമായി. ജില്ലയുടെ അഭിമാനമായ കരിപ്പൂർ വിമാനത്താവളത്തിന്റെ ചിറകരിയുന്ന നടപടികളാണ് സമീപകാലത്തായി സ്വീകരിക്കുന്നതെന്നത് മറ്റൊരു ദുരന്തമാണ്. ടൂറിസം മേഖലയിലും ഈ അനാസ്ഥ തന്നെയാണ് കാണാൻ കഴിയുന്നത്.

സർക്കാർ പദ്ധതികളൊന്നും കാര്യക്ഷമായി നടക്കാഞ്ഞിട്ടും മലപ്പുറം ജില്ല ഇങ്ങനെ തലയുയർത്തി നിൽക്കാൻ കാരണം പ്രവാസികളാണ്. സൗകര്യമുള്ള വീടുകളും വാഹനങ്ങളും അങ്ങാടിയിൽ കാണുന്ന കോൺക്രീറ്റ് കെട്ടിടങ്ങളും വ്യവസായങ്ങളും പുതുതലമുറയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഊർജ്ജവുമെല്ലാം ഈ ഗൾഫ് മണി തന്നെയാണ്. അതിജീവനത്തിന്റെ തുരുത്തായ ഗൾഫ് പച്ചപ്പ് മങ്ങിത്തുടങ്ങിയതോടെ ജില്ലയുടെ മുഖ്യ വരുമാനമാർണ്മമാണ് അടഞ്ഞു തുടങ്ങുന്നത്. ഇതിനെ നേരിടാനുള്ള ഒരു പദ്ധതികളും മലപ്പുറം ജില്ലയിൽ പുരോഗമിക്കുന്നില്ല.

മറ്റു ജില്ലകളെപ്പോലെ സർക്കാർ പദ്ധതികളിലൂടെ മലപ്പുറം ജില്ലയിൽ വികസനം യാഥാർഥ്യമാകണമെങ്കിൽ ജനസംഖ്യാനുപാതികമായി പുതിയ വില്ലേജുകളും താലൂക്കുകളും ഉണ്ടാവേണ്ടതുണ്ട്. കണക്കനുസരിച്ച് ജനസംഖ്യാനുപാതികമായി പുതിയ 62 വില്ലേജുകളും 3 താലൂക്കുകളും അനുവദിക്കേണ്ടതുണ്ട്. 14 ലക്ഷം ജനങ്ങളുടെ ക്ഷേമത്തിനായി 1969ൽ രൂപീകരിക്കപ്പെട്ടതാണ് മലപ്പുറം ജില്ല. ഇപ്പോൾ ജനസംഖ്യ മൂന്നിരട്ടിയായി വർദ്ധിച്ച് 45 ലക്ഷത്തിലെത്തി സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണിത്. വികസനാവശ്യാർത്ഥം മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില ഭാഗങ്ങൾ ചേർത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ന്യായമായ ആവശ്യം ഉയർന്നുവരുന്നത് ഈ സന്ദർഭത്തിലാണ്. സർക്കാരിന്റെ വികസന പദ്ധതികൾ യാതൊരു വിവേചനവും കൂടാതെ എല്ലാ പ്രദേശത്തെ പൗരന്മാർക്കും നീതിയോടെ ലഭിക്കേണ്ടതുണ്ട്. ആ സാമൂഹിക നീതി ഉറപ്പു വരുത്താൻ പുതിയ ജില്ലയും താലൂക്കുകളും വില്ലേജുകളും ഉണ്ടാവേണ്ടതുണ്ട്.

മലപ്പുറം ജില്ലയുടെ വികസനത്തിന്റെ 90 ശതമാനം കുറ്റിപ്പുറം പാലം കടന്ന് പടിഞ്ഞാറോട്ടും തിരൂർ വിട്ട് തെക്കോട്ടും ഇല്ലാത്ത അവസ്ഥക്ക് മാറ്റം വരണം. അലീഗഢ് ഓഫ് കാമ്പസ് പെരിന്തൽമണ്ണ, ജില്ലാ ആശുപത്രി തിരൂർ എന്നിവ ഉദാഹരണങ്ങളാണ്. സ്വന്തം ജില്ലയിലേക്ക് അനുവദിച്ച മെഡിക്കൽ കോളേജിലേക്ക് 80 കിലോമീറ്റർ യാത്ര ചെയ്യേണ്ട അവസ്ഥ കേരളത്തിൽ ഒരുപക്ഷെ പൊന്നാനിക്കാർക്ക് മാത്രമാകും. ആനക്കര, തൃത്താല, കൂറ്റനാട് മുതലായ പാലക്കാടിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്കും .പട്ടാമ്പി താലൂക്കിലെ വലിയൊരു വിഭാഗത്തിനും പൊന്നാനിക്കാരുടെ അതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു. കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാടിനും ഒരൽപ്പം ആശ്വാസം നൽകാൻ പുതിയ ജില്ലാ രൂപീകരണം ഉപകരിക്കുമെന്നും ഭരവാഹികൾ പറഞ്ഞു.

അതേ സമയം മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ കാരണം വ്യക്തമാക്കി കെ.എൻ.എ ഖാദർ എംഎ‍ൽഎ വീണ്ടും രംഗത്തുവന്നിരുന്നു. മറ്റു ജില്ലകളിലെ ജനസംഖ്യയും ലോക്‌സഭാ മണ്ഡലങ്ങളേക്കാൾ കൂടുതൽ ജില്ലകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയും നിരത്തിയാണ് കെ.എൻ.എ ഖാദർ തന്റെ വാദം സാധൂകരിക്കുന്നത്. ജില്ലാ വിഭജനംആവശ്യപ്പെട്ട് നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചതിനു പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് എംഎ‍ൽഎ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കെ.എൻ.എ ഖാദറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
ജനസംഖ്യ ജില്ലാ അടിസ്ഥാനത്തിൽ
തിരുവനന്തപുരം 3307284
കൊല്ലം 2629703
ആലപ്പുഴ 2121943
പത്തനംതിട്ട 1198537
കോട്ടയം 1979384
ഇടുക്കി 1107453
എറണാകുളം3279860
തൃശ്ശൂർ 3110327
പാലക്കാട് 2810892
കോഴിക്കോട് 3089543
വയനാട് 816550
കണ്ണൂർ 2525637
കാസർകോട് 1302600
മലപ്പുറം 4110956

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
സ്വപ്‌ന സുന്ദരിക്കൊപ്പം പാട്ടു പാടി അഭിനയിക്കുന്നതിന്റെ ടെൻഷൻ മുഖത്ത് നിറച്ചത് വിയർപ്പ്; നീയൊരു വസന്തം... എന്റെ മാനസ സുഗന്ധം എന്ന പാട്ടിന്റെ ചിത്രീകരണത്തിൽ തുടങ്ങിയ സൗഹൃദം എത്തിച്ചത് വിവാഹത്തിൽ; ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു; ആ വിലക്കുകൾ ഈഗോ തകർക്കാൻ ശ്രമിച്ചപ്പോൾ വിവാഹമോചനം; മരണ സമയത്ത് ഭാരതി ഓടിയെത്തിയത് ആശ്വാസമായി; വിവാദത്തിന് പുതുതലം നൽകി രണ്ടാം ഭാര്യയുടെ ആരോപണവും; സത്താറിന്റെ ജീവിതത്തിലും നിറഞ്ഞത് സിനിമയെ വെല്ലുന്ന ആക്ഷനുകൾ
കംപ്യൂട്ടർ തകർത്ത് മോഷ്ടിച്ചത് രാജ്യത്ത് നിർമ്മിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാർഡ് ഡിസ്‌കുകൾ; നിർമ്മാണ ഘട്ടത്തിലെ കപ്പലിൽ സുരക്ഷാ വിവരങ്ങൾ ഒന്നുമില്ലെന്ന് വിശദീകരണം; മെഷീൻ ഗണ്ണുമായി കണ്ണിൽ എണ്ണയൊഴിച്ച് സൈന്യം കാവൽ നിൽക്കുന്ന കപ്പലിലെ കവർച്ചാ വിവരം കേട്ട് മൂക്കത്ത് വിരൽ വച്ച് കേരളാ പൊലീസ്; ചൈനയെ നിരീക്ഷിക്കാൻ തയ്യാറാകുന്ന ഷിപ്പിലെ മോഷണത്തിന് പിന്നിൽ ചാരവൃത്തിയും സംശയം; ഐഎൻഎസ് വിക്രാന്തിൽ ഉണ്ടായത് വൻ സുരക്ഷാ വീഴ്ച; തലകുനിച്ച് ഇന്ത്യൻ നേവി
പാലം തുറന്ന് മൂന്ന് മാസം തികയും മുമ്പ് നിർമ്മാണം പാളിയെന്ന് സർക്കാരിനെ അറിയിച്ചത് നിർമ്മിച്ച കമ്പനി തന്നെ; സർക്കാർ റിപ്പോർട്ടിൽ അടയിരുന്നത് മൂന്ന് വർഷം; പുനർ നിർമ്മാണ ചെലവ് വഹിക്കാൻ കരാറുണ്ടായിട്ടും സമ്മതം അറിയിച്ചിട്ടും മനപ്പൂർവ്വം വച്ചു താമസിപ്പിച്ചു; ലോഡ് ടെസ്റ്റ് നടത്താൻ മടിക്കുന്നതിന് പിന്നിലും ലക്ഷ്യം പാലം പുനർനിർമ്മാണം; ഊരാളുങ്കൽ സൊസൈറ്റിക്ക് കാശുണ്ടാക്കാൻ പാലാരിവട്ടം പാലത്തിന്റെ തകർച്ചയ്ക്കായി സർക്കാർ ഇത്രനാൾ കാത്തിരുന്നുവോ?
ശബരിമല വിധി വന്നപ്പോ ഇതൊന്നും അല്ലായിരുന്നു തള്ളൽ മ്മള് മറന്നിട്ടില്ലെ... നിങ്ങൾക്ക് ഞാനും വോട്ടു ചെയിതിട്ടുണ്ട്; നാണം ഇല്ലേ വാക്ക് മാറ്റി പറയാൻ.. ശബരിമലയും സുപ്രീം കോടതി വിധി തന്നെ ആയിരുന്നല്ലോ അപ്പൊ ഇങ്ങനെയല്ലലോ പറഞ്ഞത്; എന്തുകൊണ്ട് മരട് ഫ്‌ളാറ്റ് വിധി നടപ്പാക്കുന്നില്ലെന്ന് ചോദിച്ച് പിണറായിയുടെ ഫേസ്‌ബുക്ക് പേജിൽ വിമർശന വർഷം; പൊങ്കാല നിലയ്ക്കാത്ത രാത്രി കണ്ടില്ലെന്ന് നടിച്ച് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീം
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
ബിസിഎം കോളേജിലെ അദ്ധ്യാപകനായിരിക്കെ ഫാ.തോമസ് കോട്ടൂർ വിദ്യാർത്ഥിനികളുടെ കാലിൽ തുറിച്ചുനോക്കുമായിരുന്നു; പല വിദ്യാർത്ഥിനികളും ഇക്കാര്യത്തിൽ തന്നോട് പരാതി പറഞ്ഞു; അഭയ മരിച്ച ദിവസം പയസ് ടെൻത് കോൺവെന്റിലെ കിണറിന്റെ അടുത്ത് ബെഡ്ഷീറ്റ് മാറ്റി ഒരുകൂസലുമില്ലാതെ മൃതദേഹം തന്നെ കാണിച്ചത് ഫാ.ജോസ് പുതൃക്കയിൽ; കേസിനെ കുറിച്ച് തങ്ങൾ അദ്ധ്യാപകർ കോളേജിൽ സംസാരിക്കുമ്പോൾ പുതൃക്കയിൽ ഇറങ്ങിപ്പോകുമായിരുന്നു; പ്രതിഭാഗത്തെ ഞെട്ടിച്ച് പ്രൊഫ.ത്രേസ്യാമ്മയുടെ മൊഴി
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ