Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാജന്റെ കാര്യത്തിൽ എംവി ഗോവിന്ദന്റെ പഴ്‌സണൽ സ്റ്റാഫ് ഇടപെട്ടോ എന്ന് അറിയില്ല; വ്യവസായിയുടെ പ്രശ്‌നത്തിൽ ജയിംസ് മാത്യു നിവേദനം തന്നിരുന്നുവെന്ന് സ്ഥിരീകരിച്ച് കെ ടി ജലീൽ; എംഎൽഎ നൽകിയത് ഉദ്യോഗസ്ഥതലത്തിലെ വീഴ്ച ചൂണ്ടിക്കാണിച്ചുള്ള നിവേദനമെന്നും മന്ത്രി

സാജന്റെ കാര്യത്തിൽ എംവി ഗോവിന്ദന്റെ പഴ്‌സണൽ സ്റ്റാഫ് ഇടപെട്ടോ എന്ന് അറിയില്ല; വ്യവസായിയുടെ പ്രശ്‌നത്തിൽ ജയിംസ് മാത്യു നിവേദനം തന്നിരുന്നുവെന്ന് സ്ഥിരീകരിച്ച് കെ ടി ജലീൽ; എംഎൽഎ നൽകിയത് ഉദ്യോഗസ്ഥതലത്തിലെ വീഴ്ച ചൂണ്ടിക്കാണിച്ചുള്ള നിവേദനമെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ പ്രശ്നത്തിൽ നേരത്തെ ജെയിംസ് മാത്യു എംഎ‍ൽഎ. നൽകിയ നിവേദനം ലഭിച്ചിരുന്നതായി മന്ത്രി കെ.ടി. ജലീൽ. വിഷയത്തിൽ ജെയിംസ് മാത്യുവിന്റെ നിവേദനം ലഭിച്ചത് ഓർക്കുന്നുണ്ടെന്നും അതിൽ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നതായും മന്ത്രി പറഞ്ഞു. എന്നാൽ സാജന്റെ നിവേദനത്തിൽ എം വി ഗോവിന്ദൻ പേഴ്സണൽ സ്റ്റാഫിനെ വിളിച്ച് ഇടപെട്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും കെ.ടി. ജലീൽ കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥതലത്തിലെ വീഴ്ച ചൂണ്ടിക്കാണിക്കുന്നതായിരുന്നു തന്റെ മുന്നിലെത്തിയ നിവേദനമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം. സംസ്ഥാന സമിതി യോഗത്തിൽ എം വി ഗോവിന്ദനെതിരെ ജെയിംസ് മാത്യു എംഎ‍ൽഎ. ആരോപണമുന്നയിച്ചിരുന്നു. സാജന്റെ വിഷയത്തിൽ തദ്ദേശമന്ത്രിയായിരുന്ന കെ.ടി. ജലീലിന് നിവേദനം നൽകിയിരുന്നെങ്കിലും എം വി ഗോവിന്ദൻ, മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ വിളിച്ച് ഇടപെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇക്കാര്യം മാതൃഭൂമി ന്യൂസ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP