Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാലിയാറിൽ ചാടിയ മനീഷയുടെ മൃതദേഹം കണ്ടെത്തി; വിദ്യാർത്ഥിനിയുടെ ശവശരീരം കണ്ടെത്തിയത് ഫയർഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ് സംഘം നടത്തിയ തെരച്ചിലിൽ; പതിനെട്ടുകാരിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ

ചാലിയാറിൽ ചാടിയ മനീഷയുടെ മൃതദേഹം കണ്ടെത്തി; വിദ്യാർത്ഥിനിയുടെ ശവശരീരം കണ്ടെത്തിയത് ഫയർഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ് സംഘം നടത്തിയ തെരച്ചിലിൽ; പതിനെട്ടുകാരിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പന്തീരാങ്കാവ് അറപ്പുഴ പാലത്തിൽ നിന്ന് ചാലിയാർ പുഴയിലേക്ക് ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെടുത്തു. പന്തീരാങ്കാവ് മീത്തൽ ചെറുകാട് പറമ്പ് കെ. മനീഷ (18) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ പതിനൊന്നരയോടെയാണ് മനീഷ ചാലിയാർ പുഴയിലേക്ക് ചാടിയത്. പാലത്തിൽ നിന്ന് വിദ്യാർത്ഥിനി പുഴയിലേക്ക് ചാടുന്നത് ലോറി ഡ്രൈവറാണ് കണ്ടത്. ഇയാൾ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പുഴയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഫയർഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ്ങ് സംഘം സ്ഥലത്തെത്തി തെരച്ചിൽ നടത്തിയത്. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് മൃതദേഹം കണ്ടെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP