Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി മുതൽ സ്‌കൂളുകളിൽ ചോറും കറികളും പാലും മുട്ടയും മാത്രമല്ല; കുട്ടികൾക്കായി ഇനി മുതൽ പഴ വർഗ്ഗങ്ങളും; വിഷരഹിത പച്ചക്കറികൾ ഉറപ്പുവരുത്തി വിതരണം; 28 ലക്ഷം വിദ്യാർത്ഥികൾക്കായി പദ്ധതിയുമായി സംസ്ഥാന സർക്കാർ

ഇനി മുതൽ സ്‌കൂളുകളിൽ ചോറും കറികളും പാലും മുട്ടയും മാത്രമല്ല; കുട്ടികൾക്കായി ഇനി മുതൽ പഴ വർഗ്ഗങ്ങളും; വിഷരഹിത പച്ചക്കറികൾ ഉറപ്പുവരുത്തി വിതരണം; 28 ലക്ഷം വിദ്യാർത്ഥികൾക്കായി പദ്ധതിയുമായി സംസ്ഥാന സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ഇനിമുതൽ കുട്ടികൾക്ക് ഭക്ഷണത്തിനൊപ്പം പഴവർഗങ്ങളും നൽകും. ഇതിനുള്ള സമഗ്ര പദ്ധതി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമർപ്പിച്ചു. സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും. ഉച്ചഭക്ഷണത്തിന് പുറമെ പാലും പഴവും മുട്ടയും കുട്ടികൾക്കു നൽകുന്ന ഏക സംസ്ഥാനമാകും ഇതോടെ കേരളം.ഒന്നു മുതൽ എട്ടുവരെയുള്ള സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ 28 ലക്ഷം വിദ്യാർത്ഥികൾക്കായാണ് പദ്ധതി. ഓരോ വിദ്യാർത്ഥിക്കും ആഴ്ചയിൽ രണ്ട് ദിവസമായി 10 രൂപയുടെ പഴം നൽകും. വാഴപ്പഴം, മാങ്ങ, പേരയ്ക്ക, പപ്പായ, നെല്ലിക്ക തുടങ്ങിയവയാണ് നൽകുക. വിഷരഹിത ഫലങ്ങൾ ഉറപ്പാക്കും. നിലവിൽ ചോറിനൊപ്പം പയർ വർഗങ്ങളും പച്ചക്കറിയും ഉൾപ്പെടുന്ന കറികൾ നൽകുന്നുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP