1 usd = 75.38 inr 1 gbp = 94.91 inr 1 eur = 84.73 inr 1 aed = 20.52 inr 1 sar = 20.08 inr 1 kwd = 244.78 inr

Jun / 2020
04
Thursday

മൂംബൈയിൽ നിന്ന് കേരളത്തിലേക്ക് നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എ എത്തിച്ച് വ്യാപക വിൽപന; വിതരണം നടത്തുന്നത് മുംബൈയിൽ നിന്നും കൊണ്ടുവരുന്ന യൂസഡ് കാറുകളുടെ കച്ചവട മറവിൽ; പിടിയിലായ മൂന്നുപ്രതികൾ സ്റ്റുഡിയോ നടത്തിപ്പുകാരനും ജിംനേഷ്യം ഉടമയും വാഹന വിൽപനക്കാരനും

June 28, 2019 | 02:26 PM IST | Permalinkമൂംബൈയിൽ നിന്ന് കേരളത്തിലേക്ക് നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എ എത്തിച്ച് വ്യാപക വിൽപന; വിതരണം നടത്തുന്നത് മുംബൈയിൽ നിന്നും കൊണ്ടുവരുന്ന യൂസഡ് കാറുകളുടെ കച്ചവട മറവിൽ; പിടിയിലായ മൂന്നുപ്രതികൾ സ്റ്റുഡിയോ നടത്തിപ്പുകാരനും ജിംനേഷ്യം ഉടമയും വാഹന വിൽപനക്കാരനും

ജംഷാദ് മലപ്പുറം

മലപ്പുറം: മൂംബൈയിൽ നിന്ന് കേരളത്തിലേക്ക് വ്യാപകമായി നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എ എത്തിച്ച് വിൽപന നടത്തുന്ന മൂന്നുപേർ അറസ്റ്റിൽ, മുംബൈയിൽ നിന്നും കൊണ്ടുവരുന്ന യൂസ്ട് കാറുകളുടെ കച്ചവടത്തിന്റെ മറവിലാണ് മയക്കുമരുന്ന് വിൽപന, പിടിയിലായ മൂന്നുപ്രതികൾ സ്റ്റുഡിയോ നടത്തിപ്പുകാരനും, ജിംനേഷ്യം നടത്തിപ്പുകാരനും, വാഹന വിൽപനക്കാരനുമാണ്. കൊണ്ടോട്ടി സി ഐ എൻ ബി ഷൈജുവിന്റെ നേത്യത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌കോഡാണ് പ്രതികളെ പിടികൂടിയത്. മോങ്ങം വാരിയത്ത് ഷാഹുൽ ഹമീദ്(33),കുറ്റിപ്പുറം മടത്തിൽഅർഷാദ്(32)മോങ്ങം പൊറ്റതൊടുവിൽ മുസ്തഫ(മിസ്റ്റർ ഇന്ത്യ 43)എന്നിവരാണ് അറസ്റ്റിലായത്.കൊണ്ടോട്ടി പാണ്ടിക്കാട്ട് വച്ചാണ് മൂന്ന് പേരേയും മുംബൈ രജിസ്ട്രേഷൻ വാഹനമടക്കം പിടികൂടിയത്.ഇവരിൽ നിന്ന് 6 ഗ്രാം എം.ഡി.എ കണ്ടെത്തി.

ഒരുവർഷം മുമ്പ് ഇവരുടെ സുഹൃത്ത് മുസ്ലിയാരങ്ങാടി സ്വദേശിയായ യുവാവിനെ 16 ഗ്രാം എം.ഡി.എയുമായി പിടികൂടിയിരുന്നു.

ഇയാളിൽ മൂവർ സംഘത്തെക്കുറിച്ച് വ്യകതമായ സൂചന ലഭിച്ചിരുന്നു.തുടർന്ന് ഇവരെ പൊലീസ് നിരീക്ഷിച്ചുവരികയായിരന്നു.മുംബൈ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് മയക്ക് മരുന്ന് എത്തിക്കുന്ന സംഘമാണ് മൂവരുമെന്ന് പൊലീസ് പറഞ്ഞു. വാഹന കച്ചവടത്തിന്റെ മറവിൽ മുബൈയിൽ നിന്നും യൂസ്ട് കാറുകൾ കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്നതിന്റെ മറവിലാണ് മയക്ക് മരുന്ന് വിൽപന നടത്തിയിരുനത്.മുംബൈയിൽ നിന്നും കൊണ്ടുവന്ന വാഹനങ്ങളിലാണ് മയക്കുമരുന്ന് കടത്തികൊണ്ടു വരുന്നത്.

പിടിയിലായ ഷാഹുൽ ഹമീദ് മോങ്ങത്ത് സ്റ്റ്യൂഡിയോ നടത്തുകയാണ്. മുസ്തഫ മോങ്ങത്ത് ജിംനേഷ്യം നടത്തുന്നു.കുറ്റിപ്പുറം സ്വദേശി അർഷാദ് വാഹന കച്ചവടമാണ്.ഇവരെ ചോദ്യം ചെയ്തതിൽ ജില്ലയിലെ മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇവരെ നിരീക്ഷിച്ചുവരികയാണ്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ടി.നാരായണ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്‌പി ഷംസിന്റെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി സിഐ ഷൈജു എസ്‌ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥന്മനാട്ട്, ശശി കുണ്ടറക്കാട്,പി. സഞ്ജീവ്,ഉണ്ണികൃഷണൻ മാരാത്ത്,നാസർ അരീക്കോട്,സുലൈമാൻ, ശ്രീരാമൻ,ദിനേശൻ,വിജയൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

അതേ സമയം കഞ്ചാവ് മാഫിയ സംസ്ഥാന വ്യാപകമായി പിടിമുറിക്കിയായാണ് പൊലീസ് പറയുന്നത്. ആന്ധ്രയിൽനിന്നും കൊണ്ടുവന്ന് കേരളത്തിൽ ചില്ലറയായി വിൽക്കുന്ന രണ്ടുകിലോ കഞ്ചാവ് പാക്കറ്റിന്റെ വില 22000രൂപയാണ്, ആന്ധ്രയിൽനിന്നും കൊണ്ടുവരുന്ന കഞ്ചാവ് വിൽക്കുന്ന പ്രതിയെ ചോദ്യംചെയ്തതിൽനിന്നാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതി സാദിഖലി ചില്ലറ വിൽപനക്കാർക്ക് മാത്രംമാണ്. കൂടെയുള്ള സഹായിയായ ആസാം സ്വദേശിക്ക് ദിസക്കൂലിയാണ് നൽകുന്നത്. എല്ലാ ആഴ്ചയും ആന്ധ്രയിൽ നിന്നും നേരിട്ട് കഞ്ചാവെത്തിക്കുന്നതും ദിവസക്കൂലിക്കാരനായ ആസാംസ്വദേശി തപൻ റോയിയുടെ സഹായത്തോടെയാണ്.

തിരൂർ എക്‌സൈസ് പാർട്ടി നഗരത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ റെയിഡിലാണ് ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ തിരൂർ എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ പി.എൽ.ബിനുകുമാറും സംഘവും അറസ്റ്റ് ചെയ്തത്.പെരിന്തൽമണ്ണ ചട്ടിപ്പറമ്പ് കമ്പിവളപ്പ് സ്വദേശി കൊളമ്പിൽ സാദിഖ് അലി, ആസാമിലെ കൊക്രാജർ ജില്ലയിൽ സെർഫൻ ഗുരി പൊലീസ് സ്റ്റേഷൻ പരിധിയിലെ തപൻ റോയ് എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവു കൊണ്ടുവന്ന് രണ്ട് കിലോഗ്രാം വീതമുള്ള പായ്ക്കറ്റാക്കി 22000 രൂപ വച്ച് ചില്ലറ വിൽപ്പനക്കാർക്ക് നൽകുന്നയാളാണ് സാദിഖ് അലി.

മലപ്പുറം ജില്ലയിലെ വിവിധ കഞ്ചാവു കേസുകളിൽ ഇയാൾ പ്രതിയാണ്. തപൻ റോയിയെ 5000 രൂപ കൂലിനൽകുമെന്നു പറഞ്ഞ് സാദിഖ് അലി ഒപ്പം കൂട്ടിയതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.കോടതി റോഡിൽ കോട്ടക്കൽ ആര്യവൈദ്യശാലക്ക് സമീപം വച്ച് ഉച്ചക്ക് 12 നാണ് ഇവർ പിടിയിലായത്.കഴിഞ്ഞയാഴ്ച കഞ്ചാവു വിൽപ്പന നടത്തിയിരുന്ന ചിലരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് മൊത്ത വിതരണക്കാരനായ സാദിഖ് അലിയെക്കുറിച്ച് വിവരം ലഭിച്ചത്.എല്ലാ ആഴ്ചയിലും ഇതര സംസ്ഥാനക്കാരനെ കൂടെ കൂട്ടി ആന്ധ്രയിൽ നിന്നും നേരിട്ട് കഞ്ചാവ് എത്തിക്കാറാണു പതിവ്. ഇയാൾ കഞ്ചാവു വിൽപ്പന നടത്തുമ്പോൾ എക്‌സൈസ് മഫ്തി പാർട്ടിയെ ബൈക്കിൽ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെട്ട കേസിലേയും പ്രതിയാണ്. പ്രിവന്റീവ് ഓഫീസർ കെ.എം.ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർ പി.മുഹമ്മദലി, പി. ധനേഷ്, കെ.പി.മനോജ് എന്നിവരും അറസ്റ്റിനും റെയിഡിനും നേതൃത്വം നൽകി.

ചില്ലറ വിൽപ്പനക്കാർക്ക് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണികളായ മൂന്നുപേരെ നാലര കിലോ കഞ്ചാവുമായി കുറ്റിപ്പുറം എക്സൈസ് പിടികൂടിയതും ദിവസങ്ങൾക്ക് മുമ്പാണ്. കേസിൽ രണ്ടത്താണി സ്വദേശി അപ്പക്കാട്ടിൽ ഹംസയുടെ മകൻ ഫൈസൽ (24) ,ആതവനാട് പറമ്പൻ വീട്ടിൽ സെയ്തലവിയുടെ മകൻ റഷീദ് (47),അനന്താവൂർ ചിറ്റകത്ത് കുഞ്ഞിക്കോയയുടെ മകൻ മുസ്തഫ (42) എന്നിവരാണ് പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന കിലോവിന് ഇരുപത്തിയയ്യായിരം രൂപ നിരക്കിൽ കച്ചവടമുറപ്പിച്ച് കഞ്ചാവുമായെത്തിയ നാലംഗ സംഘം എക്‌സൈസുകാരെ കണ്ട് തിരിച്ചറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂന്ന് പേരെ ഓടിച്ചിട്ട് സാഹസികമായി പിടികൂടുകയായിരുന്നു .

ഇവരിൽ നിന്നും നാലര കിലോ കഞ്ചാവും പതിനേഴായിരം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു .കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട് . സംഘത്തിലെ പ്രധാനിയായ പൂവൻചിന സ്വദേശി പെൽപ്പത്ത് വീട്ടിൽ ഇബ്രാഹിമിന്റെ മകൻ സക്കീബ് (24) എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു .യുവാക്കളെ ഉപയോഗിച്ച് കോട്ടക്കൽ കേന്ദ്രീകരിച്ച് ജില്ലയിലേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്നതിന് ഇരുപതോളം യുവാക്കൾ സക്കീബിന് കീഴിലുണ്ട് . കഞ്ചാവ് വില്പനക്കാർക്കിടയിൽ ഡോൺ എന്ന് വിളിപ്പേരുള്ള ഈ ഇടനില ക്കാരന്റെ കൈകളിലൂടെ മാസം തോറും കിലോകണക്കിന് കഞ്ചാവ് ജില്ലയിലേക്ക് ഒഴുകുന്നുണ്ട് .ഒരു മാസം മുമ്പ് കുറ്റിപ്പുറത്ത് പിടികൂടിയ 25 കിലോ കഞ്ചാവ് എത്തിച്ചതിൽ ഇയാളുടെ പങ്ക് അന്വേഷിച്ച് വരികയാണ്.

പിടിയിലായവരിൽ സ്ത്രീ പീഡന കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് പറമ്പൻ റഷീദ്. മാസങ്ങൾക്ക് മുമ്പ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട് ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു .നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ഫൈസൽ .ഓടിപ്പോയ പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും ഉടൻ പിടികൂടുമെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ ജിജി പോൾ അറിയിച്ചു .പ്രതികളെ വടകര എൻ ഡി പി എസ് കോടതി മുൻപാകെ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർമാരായ ജാഫർ, ലതീഷ് , രതീഷ്. സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ ഷിബു ശങ്കർ ,ഹംസ, വിഷ്ണു ദാസ്,രാജീവ് കുമാർ ,മിനു രാജ് ,കണ്ണൻ എ.വി,ദിവ്യ, രജിത ഡ്രൈവർ ശിവകുമാർ എന്നിവർ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

ഇവർക്കുപുറമെ അന്തർജില്ലാ കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണിയെ മേലാറ്റൂർ പൊലീസും പിടികൂടിയിരുന്നു.. ഇയാളിൽ നിന്നും 1.180 കിലോഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വളാഞ്ചേരി, കൊളത്തൂർ, മേലാറ്റൂർ, പാണ്ടിക്കാട് ഭാഗങ്ങളിലും എറണാംകുളം ടൗണിലും പരിസരങ്ങളിലും വൻതോതിൽ കഞ്ചാവ് വിൽപന നടത്തുന്ന അന്തർജില്ലാ കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണിയായ വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി പറങ്ങാട്ടിൽ മുഹമ്മദ് സൽമാൻ (25) എന്ന യുവാവിനെയാണ് മേലാറ്റൂർ പൊലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡും ചേർന്നു നടത്തിയ സംയുക്ത നീക്കത്തിൽ അറസ്റ്റ് ചെയ്തത്.

ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വൻതോതിൽ കഞ്ചാവെത്തിക്കുന്ന സംഘത്തെക്കുറിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി, പി.എ.ശിവദാസന്റെ നേതൃത്വത്തിൽ മേലാറ്റൂർ എസ്ഐ, കെ.സി.ബൈജുവും ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡും നടത്തിയ നിരന്തരമായ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ മേലാറ്റൂർ ഭാഗത്ത് ചില്ലറ കച്ചവടക്കാർക്ക് വിതരണം ചെയ്യാനായി കൊണ്ട് വന്ന കഞ്ചാവ് സഹിതം മേലാറ്റൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

കിലോഗ്രാമിന് 15000 രൂപയ്ക്ക് തമിഴ്‌നാട്ടിൽ നിന്നും ഏജന്റുമാർ മുഖാന്തിരം എത്തിച്ച് 300, 500,1000 രൂപയുടെ പായ്ക്കറ്റുകളിലാക്കിയാണ് വിൽപന. ആവശ്യക്കാർ ഫോണിൽ വിളിച്ച് ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്താൽ പറയുന്ന സ്ഥലത്ത് എത്തിച്ച് കൊടുക്കുകയാണന്നും പൊലീസ് പറഞ്ഞു. എറണാകുളം കലൂർ,പനമ്പള്ളിനഗർ,അംഗമാലി ഭാഗങ്ങളിലെ പ്രൊഫഷണൽ കോളജ് വിദ്യാർത്ഥികളുൾപ്പടെയുള്ള ഏജന്റുമാരെയും ചെറുകിട വിൽപനക്കാരേയും കുറിച്ചുള്ള വിവരങ്ങൾ പ്രതിയിൽനിന്നും ലഭിച്ചിട്ടുണ്ടന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി, പി.എ.ശിവദാസൻ അറിയിച്ചു . പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. മേലാറ്റൂർ എസ്ഐ കെ.സി.ബൈജു, ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡിലെ സി.പി. മുരളീധരൻ, അബ്ദുൾ സലാം, മുരളീധരൻ, മണികണ്ഠൻ, കൃഷ്ണകുമാർ,മനോജ്കുമാർ, രജീഷ്, ഷമീർ, ഷൈജു, കൈലാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ അടക്കം അഞ്ച് പേരെ നാളെ അബുദാബി പൊലീസിന് കൈമാറും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
വീട്ടിലെ പല സംഭവങ്ങളും അറിയാറില്ലെന്ന് സൂര്യ; സഹപാഠിയും സുഹൃത്തുമായ ഒരാൾ സഹോദരന്റെ കുട്ടുകാരനാണെന്നും സമ്മതിച്ച് സഹോദരി; ഒന്നും അറിയില്ലെന്ന് പൊട്ടിക്കരഞ്ഞ് പറഞ്ഞ അമ്മയും തെളിവുകൾ നിരത്തിയതോടെ മരുമകളുടെ സ്വർണം കുഴിച്ചിട്ടത് അറിഞ്ഞിരുന്നതായി സമ്മതിച്ചു; ഉത്രയെ ആദ്യം കടിച്ച അണലിയെ വിറകുപുരയിൽ ഒളിപ്പിച്ചതും അമ്മ അറിഞ്ഞു; സുരേന്ദ്രൻ രണ്ടാം പ്രതിയാകും; അമ്മയേയും മകളേയും വീണ്ടും ചോദ്യം ചെയ്യും; ഉത്ര കേസിൽ കുടുംബം മുഴുവൻ കുടുങ്ങാൻ സാധ്യത
അച്ഛനും മകനും മാത്രമല്ല അമ്മയും മകളും കൂടി കുടുങ്ങുമെന്ന് ഉറപ്പാക്കി കൂടത്തായി ഹീറോയുടെ അന്വേഷണ റിപ്പോർട്ട്; നാലു പേർക്കുമെതിരെ ഗാർഹിക-സ്ത്രീധന പീഡന വകുപ്പുകൾ നിലനിൽക്കുമെന്ന് പത്തനംതിട്ട എസ് പി കെജി സൈമൺ; സൂരജിന്റെ പാമ്പുകളുമായുള്ള കളി അറിയാമെന്ന അമ്മയുടെ സമ്മതവും നിർണ്ണായകം; രാഷ്ട്രീയ സമ്മർദ്ദം ഫലിച്ചില്ലെങ്കിൽ സൂര്യയുടെ ആൺ സുഹൃത്തും കേസിൽ പ്രതിയാകും; അഞ്ചലിലെ ക്രൂരതയിൽ പൊലീസ് നീങ്ങുന്നത് പഴുതുകൾ ഓരോന്നായി അടച്ച്; വനിതാ കമ്മീഷനും കേസെടുക്കും
പ്രളയത്തെയും കോവിഡിനെയും നേരിട്ട പിണറായി വിജയന്റെ ജനപ്രീതി കൂടിയോ? രാജ്യത്തെ മുഖ്യമന്ത്രിമാരിൽ പിണറായിയുടെ റാങ്ക് എത്ര? ടൈംസ് ഓഫ് ഇന്ത്യയുടെ സർവേ പുറത്ത്; കോവിഡും സാമ്പത്തിക പ്രതിസന്ധിയും വലച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രിയങ്കരനായ നേതാവ്; രാഹുലിനേക്കാൾ മോദി ബഹുദൂരം മുന്നിൽ; മോദി ഭരണത്തിൽ തൃപ്തിയുള്ള ആദ്യ പത്തു സംസ്ഥാനങ്ങളിൽ കേരളം ഇല്ലെന്നും സർവേ
അമേരിക്കയിലെ കറുത്ത വർഗ്ഗക്കരുടെ പ്രതിഷേധം ലഹളയായി പടരുന്നു; പൊലീസ് കാറുകൾ കത്തിച്ചും കടകളും സ്ഥാപനങ്ങളും കൊള്ളയടിച്ചും ആയിരങ്ങൾ തെരുവിൽ; പ്രധാന നഗരങ്ങളിൽ എല്ലാം പൊലീസ് നിറഞ്ഞു കവിഞ്ഞിട്ടും ഒന്നും ചെയ്യാനാവുന്നില്ല; കറുത്തവരുടെ ലഹള അമേരിക്ക വിട്ട് പാരീസിലേക്കും ലണ്ടനിലേക്കും പടരുന്നു; തെരെഞ്ഞെടുപ്പ് ലാക്കാക്കി ട്രംപ് രാജ്യത്തെ ഒറ്റു കൊടുക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇങ്ങനെ
ഹോങ്കോംഗിന്റെ പരമാധികാരത്തിൽ ഇടപെടാൻ ഇറങ്ങിയ ചൈനയ്ക്ക് വൻ തിരിച്ചടി നൽകാൻ ഒരുങ്ങി ബ്രിട്ടൻ; പകുതിയോളം ജനങ്ങൾക്ക് വിസയില്ലാതെ ബ്രിട്ടനിൽ ജോലിചെയ്യാൻ അനുമതി നൽകി; ചൈനീസ് ഇടപെടലിൽ ഹോങ്കോംഗിന് പരമാധികാരം നഷ്ടമായാൽ പിന്നെ ബ്രിട്ടനിലേക്ക് കൂട്ടപലായനം; കൊറോണയുടെ പശ്ചാത്തലത്തിൽ ഹോങ്കോംഗിനെ സ്വന്തമാക്കാൻ ഇറങ്ങിയ ചൈനക്ക് വമ്പൻ തിരിച്ചടി
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ അടക്കം അഞ്ച് പേരെ നാളെ അബുദാബി പൊലീസിന് കൈമാറും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
ലോകത്ത് ഏറ്റവും അധികം സന്ദർശകരെത്തുന്ന നഗരങ്ങളിൽ ഒന്നായ ദുബായ് തകർച്ചയുടെ വക്കിലേക്ക്; വരുമാനത്തിന്റെ 11% നൽകുന്ന വിനോദ സഞ്ചാര മേഖല ആദ്യ മൂന്ന് പാദങ്ങളിലും പ്രവർത്തിക്കാതിരിക്കുന്നത് നഷ്ടത്തിന്റെ ആക്കം വർദ്ധിപ്പിക്കും; നിർമ്മാണ മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം; റിയൽ എസ്റ്റേറ്റ് മേഖലയുടെയും നട്ടെല്ലൊടിയും; എണ്ണവിലയിലെ ഇടിവും കൊറോണയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ദുബായ് എന്ന നഗരത്തിന്റെ കഥ.... ഒപ്പം യു എ ഇ യുടേയും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത