Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അൻവർ എംഎ‍ൽഎ പ്രതിയായിരുന്ന മനാഫ് വധക്കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയത് നിയമം മറികടന്നോ? ജാമ്യം നൽകിയ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിക്ക് ഹൈക്കോടതി രജിസ്ട്രാറുടെ താക്കീത്; നടപടി മനാഫിന്റെ സഹോദരൻ നൽകിയ പരാതിയിൽ

അൻവർ എംഎ‍ൽഎ പ്രതിയായിരുന്ന മനാഫ് വധക്കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയത് നിയമം മറികടന്നോ? ജാമ്യം നൽകിയ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിക്ക് ഹൈക്കോടതി രജിസ്ട്രാറുടെ താക്കീത്; നടപടി മനാഫിന്റെ സഹോദരൻ നൽകിയ പരാതിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: നേരത്തെ നിലമ്പൂർ എംഎ‍ൽഎ പി.വി.അൻവർ ഉൾപ്പെടെ പ്രതിചേർക്കപ്പെട്ടിരുന്ന മനാഫ് വധക്കേസിൽ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രതികൾക്ക് ജാമ്യം നൽകിയ സംഭവത്തിൽ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജായിരുന്ന എ.വി നാരായണന് ഹൈക്കോടതി രജിസ്ട്രാറുടെ താക്കീത്. മേലിൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കൂടുതൽ സൂക്ഷ്മതയും ജാഗ്രതയും പാലിക്കാൻ നിർദ്ദേശം നൽകിയതായും ഹൈക്കോടതി രജിസ്ട്രാർ അറിയിച്ചു. കൊല്ലപ്പെട്ട മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ് ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ പരാതിയിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് മഞ്ചേരി ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടും പത്രവാർത്തയും രജിസ്ട്രാർ പരിഗണിച്ചിരുന്നു.

മനാഫ് വധക്കേസ് പ്രതികളായ എളമരം മപ്രം ചെറുവായൂർ പയ്യനാട്ട് തൊടിക എറക്കോടൻ ജാബിർ എന്ന കബീർ (45), നിലമ്പൂർ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവരാണ് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറച്ചുവെച്ച് കഴിഞ്ഞ നവംബർ 23ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നിന്നും ജാമ്യം നേടിയത്.

ഹൈക്കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയതും വീണ്ടും പരിഗണിക്കുന്നതും മറച്ചുവെച്ചു നേടിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് കോടതിയെ സമീപിച്ചതോടെ കബീറിന്റെ ജാമ്യം റദ്ദാക്കി മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ട് നവംബർ 26ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിറ്റെ ദിവസം കോടതിയിൽ ഹാജരായ അറസ്റ്റു വാറണ്ടുള്ള കബീറിനെ റിമാന്റ് ചെയ്യാതെ കേസ് ഡിസംബർ ഏഴിലേക്കു മാറ്റിയത് വിവാദമായിരുന്നു. ഈ നടപടിക്കെതിരെ മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് ഹൈക്കോടതി ചീഫ്ജസ്റ്റിസിനും വിജിലൻസ് രജിസ്ട്രാർക്കും പരാതിയും നൽകി.

ഹൈക്കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറച്ചുവെച്ച് അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ടിൽ നിന്നും ജാമ്യം നേടിയതിൽ ആശങ്കരേഖപ്പെടുത്തിയ ഹൈക്കോടതി കബീറിനും കൂട്ടുപ്രതി നിലമ്പൂർ ജനതപ്പടി മുനീബിനും 15000 രൂപ പിഴ ശിക്ഷ വിധിക്കുകയും ഇരുവരുടെയും ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. കോടതിയെ കബളിപ്പിച്ച ജാമ്യം നേടുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ ഇടയാക്കുമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ നിരീക്ഷിച്ചിരുന്നു. പിന്നീട് കബീറിന്റെ ജാമ്യം റദ്ദാക്കി റിമാന്റ് ചെയ്ത അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കൂട്ടുപ്രതിയായ മുനീബിന്റെ ജാമ്യം റദ്ദാക്കാൻ തയ്യാറായതുമില്ല.

മനാഫ് കേസിൽ വിചാരണക്ക് ഹാജരാകാതെ ഒളിവിൽ പോയ കബീർ 2008 ഏപ്രിൽ 29തിലെ കേരള ഗസ്റ്റിൽ പരസ്യം നൽകിയാണ് കബീർ.ഇ.പി എന്ന പേര് ജാബിർ ഇ.പിയാക്കി മാറ്റിയത്. ജാബിർ എന്നതാണ് പുതിയ പേരെന്ന് പൊലീസിലും കോടതികൾക്കു മുന്നിലും കബീർ മറച്ചുവെച്ചു. ദോഹയിൽ നിന്നാണ് ജാബിർ എന്നപേരിൽ പാസ്പോർട്ട് നേടിയത്. കബീർ ദോഹയിലെത്തിയ പാസ്പോർട്ടിന്റെ വിവരങ്ങളാണ് ലഭിക്കാനുള്ളത്. 1995 ഏപ്രിൽ 13ന് പട്ടാപ്പകലാണ് യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന മനാഫിനെ ഒതായി അങ്ങാടിയിൽവെച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയത്.

കേസിൽ രണ്ടാം പ്രതിയായിരുന്നു പി.വി അൻവർ എംഎ‍ൽഎ. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അൻവർ അടക്കം 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്. ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അപ്പീലും കൊല്ലപ്പെട്ട മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖിന്റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിൽ അൻവറിന്റെ സഹോദരീപുത്രനായ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖിനെ ഇതുവരെയും പിടികൂടിയിട്ടില്ല.

ഷെഫീഖ് ഇപ്പോഴും ദുബായിൽ സുഖവാസം നടത്തുകയാണ്. ഷെഫീഖിന്റെ വീഡിയോയും ഫോട്ടുകളും മനാഫിന്റെ ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. ഷെഫീഖിനെ ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടാനുള്ള മഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ കഴിഞ്ഞ ജൂലൈ 25ന്റെ ഉത്തരവ് ഒരു വർഷമായിട്ടും പൊലീസ് നടപ്പാക്കിയിട്ടില്ല. അൻവറിന്റെ മറ്റൊരു സഹോദരീപുത്രനായ മൂന്നാം പ്രതി മാലങ്ങാടൻ ഷെരീഫ് കീഴടങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP