Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് കന്നഡിഗരുടെ നാട് പുറത്തെന്ന് സ്ഥാനാർത്ഥിയെങ്കിൽ സുരേന്ദ്രൻ മതി; മഞ്ചേശ്വരത്ത് മത്സരിക്കാമെന്ന് അബ്ദുള്ളക്കുട്ടി മനക്കോട്ട കെട്ടേണ്ടെ; എതിർപ്പുമായി ബിജെപി പ്രാദേശിക ഘടകം; കണ്ണൂരുകാരൻ അവിടെ സ്ഥാനാർത്ഥിയായാൽ മതിയെന്നും നേതാക്കൾ; അബ്ദുള്ളക്കുട്ടി വന്നാൽ നൂറ് വോട്ട് പോലും കൂടില്ലെന്നും പരിഹാസം

ഇത് കന്നഡിഗരുടെ നാട് പുറത്തെന്ന് സ്ഥാനാർത്ഥിയെങ്കിൽ സുരേന്ദ്രൻ മതി; മഞ്ചേശ്വരത്ത് മത്സരിക്കാമെന്ന് അബ്ദുള്ളക്കുട്ടി മനക്കോട്ട കെട്ടേണ്ടെ; എതിർപ്പുമായി ബിജെപി പ്രാദേശിക ഘടകം; കണ്ണൂരുകാരൻ അവിടെ സ്ഥാനാർത്ഥിയായാൽ മതിയെന്നും നേതാക്കൾ; അബ്ദുള്ളക്കുട്ടി വന്നാൽ നൂറ് വോട്ട് പോലും കൂടില്ലെന്നും പരിഹാസം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ വിജയിച്ച മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വരുന്നതിന് ഒപ്പം തന്നെയാണ് അന്തരിച്ച എംഎൽഎ പിബി അബ്ദുൾ റസാഖിന്റെ മഞ്ചേശ്വരത്തും ഉപതെരഞ്ഞടുപ്പ് നടക്കാൻ പോകുന്നത്. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ മൂന്ന മുന്നണികളിലും പുരോഗമിക്കുമ്പോൾ 2016ൽ വെറും 89 വോട്ടിന് മാത്രം കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാമെന്ന് ശുഭ പ്രതീക്ഷിയിലാണ് ബിജെപി. ഇനി മഞ്ചേശ്വരത്ത് മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കിയതോടെ മറ്റൊരു സ്ഥാനാർത്ഥിയെ തേടുകയാണ് ബിജെപി. അടുത്തിടെ ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് അബ്ദുള്ളക്കുട്ടിയെ ഇവിടെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജില്ലാ നേതൃത്വം.

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ആരാകണമെന്നത് സംബന്ധിച്ച് തീരുമാനം ആയില്ലെങ്കിലും തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി.'മഞ്ചേശ്വരം കന്നഡിഗരുടെ നാട്, കന്നട നാട്ടിൽ ഇവിടത്തുകാർ തന്നെ മത്സരിക്കും, ഇനി പുറത്തുനിന്ന് ആരെങ്കിലും വരുന്നെങ്കിൽ അത് കെ. സുരേന്ദ്രൻ തന്നെയായിരിക്കും.' ബിജെപിയിൽ ചേർന്ന അബ്ദുള്ളക്കുട്ടി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും എന്ന പ്രചാരണം അദ്ദേഹം തള്ളി. 'അബ്ദുള്ളക്കുട്ടി കണ്ണൂരിൽ പോയി മത്സരിക്കട്ടെ, അദ്ദേഹത്തിന്റെ നാട് അതല്ലേ.

ബിജെപി നേതൃത്വം മണ്ഡലത്തിന് പുറത്തുനിന്ന് ഒരാളെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചാൽ അത് കെ. സുരേന്ദ്രൻ തന്നെയായിരിക്കും. ഇന്നത്തെ സാഹചര്യത്തിൽ മറ്റൊരാളെ പാർട്ടി പരിഗണിക്കാനിടയില്ല. കാസർഗോഡ് ലോക്‌സഭ മണ്ഡലത്തിൽ മത്സരിച്ച രവീശ തന്ത്രിക്ക് ഇവിടെ ഒരു അവസപരം നൽകാനും സാധ്യതയുണ്ട്. അദ്ദേഹം ഭാഷാ ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രതിനിധി കൂടിയാണ്. മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിച്ചാൽ ജയിക്കാനുള്ള എല്ലാ പിന്തുണയും ജനങ്ങൾ നൽകുകയും ചെയ്യും. രവീശ തന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുകയാണ് എന്നും പ്രാദേശിക നേതാക്കൾ പറയുന്നു.

നേരത്തെ അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് എടുത്തതിലും തങ്ങളോട് ആലോചിക്കാത്തതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് വിയോജിപ്പുണ്ടായിരുന്നു. സംസ്ഥാന നേതാക്കളെ അറിയിക്കാതെ കർണാടകയിലെ ദക്ഷിണ കന്നഡ എംപി നളിൻ കുമാർ കട്ടീൽ രാജീവ് ചന്ദ്രശേഖർ എന്നിവരുടെ ഇടപെടലിനെ തുടർന്നായിരുന്നു അബ്ദുള്ളക്കുട്ടി ബിജെപിയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP