Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളം ഉടൻ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; കുമ്മനം രാജശേഖരൻ നൽകിയ കേസ് വട്ടിയൂർക്കാവിൽ തടസ്സമാകില്ലെന്ന് ടിക്കാറാം മീണ; മഞ്ചേശ്വരത്ത് അനിശ്ചിതത്വം തുടരും; വോട്ടെടുപ്പ് നടത്തേണ്ടത് ആറ് മണ്ഡലങ്ങളിലേക്ക്

കേരളം ഉടൻ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; കുമ്മനം രാജശേഖരൻ നൽകിയ കേസ് വട്ടിയൂർക്കാവിൽ തടസ്സമാകില്ലെന്ന് ടിക്കാറാം മീണ; മഞ്ചേശ്വരത്ത് അനിശ്ചിതത്വം തുടരും; വോട്ടെടുപ്പ് നടത്തേണ്ടത് ആറ് മണ്ഡലങ്ങളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 2016 നിയസഭതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരൻ നൽകിയ കേസ് ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് നിയമോപദേശം കിട്ടിയിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.2016ൽ വട്ടിയൂർക്കാവിൽ നിന്നും ജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.മുരളീധരനാണ്. വടകര എംപിയായി തെരഞ്ഞെടുക്കപ്പെട്ട മുരളീധരൻ എംഎൽഎ സ്ഥാനം രാജിവച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടത്താൻ കേസ് തടസ്സമാവില്ലെന്ന് നിയമോപദേശംലഭിച്ചിട്ടുണ്ട്. അതേസമയം മഞ്ചേശ്വരം കേസിൽ ഹൈക്കോടതിയിൽ നടപടികൾ തീരാത്തത് അനിശ്ചിതത്വമുണ്ടാക്കുന്നുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

വട്ടിയൂർക്കാവിന് പുറമെ എംഎൽഎമാർ എംപിയായി തെരഞ്ഞെടുക്കപ്പെട്ട കോന്നി, അരൂർ, എറണാകുളം, എന്നീ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഒപ്പം തന്നെ എംഎൽഎമാരായ പിബി അബ്ദുൾ റസാഖ് , കെഎം മാണി എന്നിവർ മരിച്ചതിനെ തുടർന്ന് ഇവരുടെ മണ്ഡലങ്ങളായ മഞ്ചേശ്വരം, പാല എന്നിവിടങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എംഎൽഎമാരായ സി ദിവാകരൻ, ചിറ്റയം ഗോപകുമാർ, വീണ ജോർജ് എന്നിവർ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP