Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി.മുജീബ് റഹ്മാൻ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ; വി.ടി അബ്ദുല്ലക്കോയ ജനറൽ സെക്രട്ടറി

പി.മുജീബ് റഹ്മാൻ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ; വി.ടി അബ്ദുല്ലക്കോയ ജനറൽ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീറായി പി.മുജീബുറഹ്മാനേയും ജനറൽ സെക്രട്ടറിയായി വി.ടി അബ്ദുല്ലക്കോയയെയും തെരഞ്ഞെടുത്തു. കോഴിക്കോട് ഹിറാ സെന്ററിൽ ചേർന്ന സംസ്ഥാന കൂടിയാലോചനസമിതിയുടെ അഭിപ്രായം തേടിയ ശേഷം സംസ്ഥാന അമീർ എം ഐ അബ്ദുൽ അസീസാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

നിലവിൽ സംഘടനയുടെ അസിസ്റ്റന്റ് അമീറായിരുന്ന മുജീബുറഹ്മാൻ നേരത്തെ രണ്ടു തവണ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ടായും ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ശാന്തപുരം ഇസ്ലാമിയാ കോളെജിലാണ് പഠനം പൂർത്തീകരിച്ചത്. നിലമ്പൂർ കൂറ്റമ്പാറ സ്വദേശിയാണ്.

കേരള ഹജ്ജ് കമ്മറ്റി അംഗമായ വി.ടി അബ്ദുല്ലക്കോയ നിലവിൽ സംഘടനയുടെ അസി.അമീറായിരുന്നു. തളിക്കുളം ഇസ്ലാമിയാ കോളെജ്, ദഅ്വാ കോളെജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അബ്ദുല്ലക്കോയ എസ്‌ഐ.ഒ സംസ്ഥാന പ്രസിഡണ്ടായിരുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP