Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരൂർ സീറ്റ് ബിഡിജെഎസിന് തന്നെയെന്ന് തുഷാർ വെള്ളാപ്പള്ളി; തത്വത്തിൽ അംഗീകരിക്കുമ്പോഴും ഒന്നും വിട്ട് പറയാതെ ബിജെപി നേതാക്കൾ; കെഎസ് രാധാകൃഷ്ണനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം; ബോർഡ് കോർപ്പറേഷൻ വിഭജനത്തിലും പഴയ പണി നടക്കില്ലെന്ന് ബിജെപിക്ക് തുഷാറിന്റെ മുന്നറിയിപ്പും; ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാക്കി മുന്നണികൾ

അരൂർ സീറ്റ് ബിഡിജെഎസിന് തന്നെയെന്ന് തുഷാർ വെള്ളാപ്പള്ളി; തത്വത്തിൽ അംഗീകരിക്കുമ്പോഴും ഒന്നും വിട്ട് പറയാതെ ബിജെപി നേതാക്കൾ; കെഎസ് രാധാകൃഷ്ണനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം; ബോർഡ് കോർപ്പറേഷൻ വിഭജനത്തിലും പഴയ പണി നടക്കില്ലെന്ന് ബിജെപിക്ക് തുഷാറിന്റെ മുന്നറിയിപ്പും; ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാക്കി മുന്നണികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ വിജയിച്ച് പോയ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റായ അരൂരിൽ എൻഡിഎ മുന്നണിയിൽ സീറ്റ് ബിഡിജെഎസിന് നൽകാൻ ധാരണയായി. 2016 ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇവിടെ ബിഡിജെഎസ് തന്നെയാണ് മത്സരിച്ചത്.ഉപ തിരഞ്ഞെടുപ്പിലും അരൂർ സീറ്റ് അവർക്കുതന്നെ കൊടുക്കാൻ ഉഭയകക്ഷി ചർച്ചയിൽ ധാരണയായി. 2016ൽ ഇവിടെ മത്സരിച്ച ടി അനിയപ്പൻ 27753 വോട്ടുകളും നേടിയിരുന്നു.

കൊച്ചിയിൽ ഇരു പാർട്ടികളുടെയും നേതാക്കൾ നടത്തിയ ചർച്ചയിൽ അരൂർ സീറ്റ് ബി.ഡി.ജെ.എസിനു നൽകുന്ന കാര്യം ബിജെപി. തത്ത്വത്തിൽ അംഗീകരിച്ചു.ബി.ഡി.ജെ.എസിന് ഇക്കുറി കേന്ദ്ര ബോർഡ് കോർപ്പറേഷനുകളിലേക്ക് നല്ല പ്രാതിനിധ്യം കിട്ടണമെന്ന കാര്യം ചർച്ചയിൽ അവർ ഉന്നയിച്ചു. കഴിഞ്ഞ എൻ.ഡി.എ. സർക്കാരിൽനിന്ന് ബി.ഡി.ജെ.എസിന് ഒന്നും കിട്ടിയില്ലെന്ന പരാതി പാർട്ടിക്കുള്ളിൽ ശക്തമാണ്. ഇക്കുറി അതു പറ്റില്ലെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്. ഒ.ബി.സി. കമ്മിഷൻ ചെയർമാൻ തുടങ്ങി കാര്യമായ പോസ്റ്റാണ് ബി.ഡി.ജെ.എസ്. ലക്ഷ്യമിട്ടിരിക്കുന്നത്.

ഉപ തിരഞ്ഞെടുപ്പിൽ അരൂരിൽ ബി.ഡി.ജെ.എസ്. തന്നെ മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ബിജെപി. നേതാക്കൾ ഇക്കാര്യത്തിൽ ഒന്നും വിട്ടുപറഞ്ഞില്ല. നേതാക്കളായ പി.എസ്. ശ്രീധരൻ പിള്ള, ഒ. രാജഗോപാൽ, പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ തവണ എഎം ആരിഫ് 38519 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് ഇത്. എന്നാൽ ജനകീയ എംഎൽഎ ആയിരുന്നിട്ടും ലോക്‌സഭയിൽ ആലപ്പുഴയുടെ ഭാഗമായ അരൂർ എന്ന സ്വന്തം തട്ടകത്തിൽ ആരിഫ് രണ്ടാമത് പോയിരുന്നു. ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ മത്സരിച്ച കെഎസ് രാധാകൃഷ്ണനെ അരൂരിൽ മത്സരിപ്പിക്കുന്നതിന് ഒരു വിഭാഗം ബിജെപി നേതാക്കൾക്ക് താൽപര്യമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP